അര്‍ജുന്‍ കപൂറും കരീന കപൂറും ആദ്യമായി ഒന്നിക്കുന്നു
ബോളിവുഡ് താരങ്ങളായ അര്‍ജുന്‍ കപൂറും കരീന കപൂറും ആദ്യമായി ഒന്നിക്കുന്നു. ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഭാര്യാ ഭര്‍ത്താക്കന്മാരായി അഭിനയിക്കുന്നത്.
ഭര്‍ത്താവിനേക്കാള്‍ പ്രായക്കൂടുതല്‍ ഉള്ള ഭാര്യയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ജോലിയില്ലാതെ വീട്ടില്‍ കഴിയുന്ന കുഴിമടിയനാണ് ഭര്‍ത്താവ്.ഭാര്യക്കാണേല്‍ തിരക്കുള്ള ജോലിയും.

ഇരുവരുടെ ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം .ഇതൊരു റൊമാന്റിക് കോമഡി ചിത്രമാണെന്നാണ് വിവരം.
ബജ്‌രംഗി ബായിജാന്‍ എന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാന്റെ നായികാവേഷമാണ് അടുത്തതായികരീന അവതരിപ്പിക്കുന്നത്. ഇതോടൊപ്പം 'ഉദ്വാ പഞ്ചാബ്' എന്ന ചിത്രത്തില്‍ ഡോക്ടറിന്റെ വേഷവും ചെയ്യുന്നത് കരീനയാണ്


Click it and Unblock the Notifications