സീതയാകാന്‍ 12 കോടി വേണമെന്ന് കരീന? അണിയറപ്രവര്‍ത്തകര്‍ ചെയ്തത്, ട്രോളി സോഷ്യല്‍ മീഡിയ
ബോളിവുഡ് താരസുന്ദരിമാരില്‍ താരമൂല്യം കൂടിയ നായികമാരില്‍ ഒരാളാണ് കരീന കപൂര്‍. സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുളള നടിയുടെ സിനിമകളെല്ലാം ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടിയത്. വിവാഹ ശേഷവും സിനിമകളില്‍ സജീവമായി അഭിനയിച്ചിരുന്നു കരീന. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് റോളുകളിലും തിളങ്ങി നടി. അതേസമയം പുതിയൊരു ചിത്രത്തിനായി കരീന കപൂര്‍ 12 കോടി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബോളിവുഡ് ഹംഗാമയാണ് ഇതേകുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അല്ലു അര്‍ജുന്‍റെ നായിക, കാണാം
സീത എന്ന പുതിയ ചിത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ അടുത്തിടെ കരീനയെ സമീപിച്ചിരുന്നു എന്നാണ് അറിയുന്നത്. അന്ന് 12 കോടി രൂപയാണ് കരീന ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സാധാരണ ആറ് മുതല്‍ ഏട്ട് കോടി വരെയാണ് കരീന കപൂര്‍ ഒരു ചിത്രത്തിന് വാങ്ങുന്നത്.

എന്നാല്‍ ഈ ചിത്രത്തിനായി മാത്രം പ്രതിഫലം കൂട്ടിപ്പറയുകയായിരുന്നു നടി. എന്നാല്‍ ഇത്രയും പ്രതിഫലം നല്‍കുക ബുദ്ധിമുട്ടായതിനാല്‍ അണിയറ പ്രവര്‍ത്തകര്‍ മറ്റൊരു യുവനടിയെ സമീപിച്ചതായാണ് വിവരം. അതേസമയം ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കരീനയെ ട്രോളി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

മാതാ സീതയുടെ റോളില്‍ കരീന അഭിനയിക്കുന്നത് ശരിയാകില്ലെന്നാണ് പലരും പറയുന്നത്. കരീനയ്ക്ക് ഇപ്പോള്‍ കുറച്ച് പ്രായം കൂടിയ ലുക്കാണെന്നും ഇവര്‍ പറയുന്നു. സീതയുടെ നിഷ്‌കളങ്കതയും മനോഹരമായ രൂപഭംഗിയുമൊന്നും കരീനയ്ക്ക് ഉണ്ടാവില്ലെന്നും നെറ്റിസണ്‍സ് അഭിപ്രായപ്പെട്ടു. ഹിന്ദുവായ ഒരാള്‍ തന്നെ സീതയുടെ റോള്‍ അവതരിപ്പിക്കണമെന്നാണ് മറ്റൊരാള്‍ കുറിച്ചത്.

തൈമൂറിന് പിന്നാലെ അടുത്തിടെയാണ് കരീന രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ആണ്‍കുട്ടിയാണ് ഇത്തവണയും കരീനയുടെയും സെയ്ഫിന്‌റെയും ജീവിതത്തിലേക്ക് എത്തിയത്. കുഞ്ഞിന്‌റെ വിശേഷങ്ങള്‍ നടി അധികം പുറത്തുവിട്ടിരുന്നില്ല. കൂടാതെ മകന്‌റെ പേരും ഇതുവരെ പുറത്തു പറഞ്ഞിട്ടില്ല നടി. ആമിര്‍ ഖാന്‌റെ ലാല്‍സിംഗ് ഛദ്ദയാണ് കരീന കപൂറിന്‌റെ പുതിയ ചിത്രം.

ഗര്‍ഭിണിയായ സമയത്തും സിനിമയില്‍ അഭിനയിച്ചിരുന്നു കരീന. ആമിറിനൊപ്പം പ്രധാന വേഷത്തിലാണ് ചിത്രത്തില്‍ നടി എത്തുന്നത്. 2020ല്‍ പുറത്തിറങ്ങിയ ആഗ്രേസി മീഡിയം ആണ് കരീന കപൂറിന്‌റെതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ചിത്രത്തില്‍ നൈന എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. കൂടാതെ 2019ല്‍ പുറത്തിറങ്ങിയ ഗുഡ് ന്യൂസ് എന്ന സിനിമയും നടിയുടെതായി വിജയമായിരുന്നു.


Click it and Unblock the Notifications











