»   » ചുംബിക്കില്ലെന്ന തീരുമാനം മാറ്റി; പുതിയ സിനിമയില്‍ ചുംബന രംഗവുമായി കരീന

ചുംബിക്കില്ലെന്ന തീരുമാനം മാറ്റി; പുതിയ സിനിമയില്‍ ചുംബന രംഗവുമായി കരീന

Posted By:
Subscribe to Filmibeat Malayalam

മുംബൈ: സിനിമയില്‍ ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന തീരുമാനത്തില്‍ നിന്നും കരീന കപൂര്‍ പിന്നോട്ട്. അര്‍ജുന്‍ കപൂറുമൊത്തുള്ള പുതിയ സിനിമയില്‍ കരീനയുടെ ചുംബന രംഗമുള്ള പോസ്റ്റര്‍ പുറത്തിറങ്ങി. 'കി ആന്‍ഡ് ക' എന്ന പുതിയ സിനിമയിലാണ് കത്രീനയുടെ ചുംബന രംഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2012ല്‍ കാമുകന്‍ സെയ്ഫ് അലിഖാനുമായുള്ള വിവാഹത്തിന് ശേഷമാണ് കരീന ചുംബന രംഗങ്ങളില്‍ നിന്നും പിന്‍വാങ്ങിയത്. ഇതിനുശേഷം പുറത്തിറങ്ങിയ സിനിമകളില്‍ കരീനയുടെ ചുംബനങ്ങളില്ലായിരുന്നു. എന്നാല്‍ പുതിയ സിനിമയില്‍ ഒഴിച്ചുകൂടാനാകാത്ത രംഗങ്ങളിലാണ് ലിപ് ലോക്കിന് കരീന അനുവാദം നല്‍കിയത്.

arjun-kapoor

സിനിമയില്‍ വളരെ വ്യത്യസ്തമായൊരു റോളിലാണ് അര്‍ജുന്‍ കപൂര്‍ അഭിനയിക്കുന്നത്. കബിര്‍ എന്ന പേരുള്ള കഥാപാത്രം ഹൗസ് ഹസ്ബന്‍ഡ് ആയാണ് സിനിമയില്‍ അവതരിക്കുന്നത്. അച്ചനെപ്പോലെ അല്ലാതെ ഹൗസ് വൈഫ് ആയ അമ്മയെപ്പോലെ ആകാന്‍ ആഗ്രഹിക്കുന്ന കഥാപാത്രമാണ് അര്‍ജുന്‍ കപൂറിന്റെത്.

വ്യത്യസ്തമാണ് കരീനയുടെ കിയ എന്ന കഥാപാത്രം. കരിയര്‍ സ്വപ്‌നങ്ങളും മറ്റുമായി നടക്കുന്ന സ്ത്രീയാണ് കിയ. കിയയുടെയും കബീറിന്റെ വിവാഹ ജീവിതത്തിലെ പൊരുത്തേക്കടുകള്‍ പറയുന്ന കി ആന്‍ഡ് ക എന്ന സിനിമ ആര്‍ ബല്‍ക്കി സംവിധാനം ചെയ്യുന്നു. ഏപ്രില്‍ 1ന് റിലീസ് ചെയ്യാവുന്ന രീതിയില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

English summary
Kareena Kapoor breaks no-kissing policy, locks lips with Arjun Kapoor in ‘Ki and Ka’

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam