»   »  വിവാദങ്ങള്‍ ബാക്കിയായി കുഞ്ഞു തൈമൂര്‍ ഇനി മുതല്‍ അറിയപ്പെടുന്നത് മറ്റൊരു പേരില്‍

വിവാദങ്ങള്‍ ബാക്കിയായി കുഞ്ഞു തൈമൂര്‍ ഇനി മുതല്‍ അറിയപ്പെടുന്നത് മറ്റൊരു പേരില്‍

Posted By: Ambili
Subscribe to Filmibeat Malayalam

ജനിച്ചയുടനെ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയായിരുന്നു താരദമ്പതികളായ സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകന്‍. ദമ്പതികള്‍ മകനിട്ട പേരാണ് വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നത്.

എന്നാല്‍ ഇത് മാറ്റാന്‍ തയ്യാറായി സെയ്ഫ് രംഗത്തെത്തിയിരുന്നെങ്കിലും കരീനയുടെ താല്‍പര്യക്കുറവു മൂലം തീരുമാനം മാറ്റുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കരീനയും പേര് മാറ്റാന്‍ തയ്യാറായിരിക്കുകയാണ്.

തൈമൂര്‍ എന്ന പേരിലെ പ്രശ്‌നം

തൈമൂര്‍ എന്ന പേരാണ് കുഞ്ഞിനിട്ടത്. എന്നാല്‍ ഈ പേര് വലിയ വിമര്‍ശനങ്ങളാണ് ഉണ്ടാക്കിയത്. 13ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മധ്യേഷ്യന്‍ ചക്രവര്‍ത്തിയായിരുന്നു തിമൂര്‍. ആക്രമകാരിയായ തിമൂര്‍ ഇന്ത്യയിലെ ഇസ്ലാമികഭരണാധികാരികള്‍, ഹിന്ദുക്കളോട് കാണിക്കുന്ന സഹിഷ്ണുതയില്‍ രോഷം പൂണ്ട് 1398 ല്‍ ഇന്ത്യയിലേക്ക് ആക്രമണം നടത്തിയതായി പറയപ്പെടുന്നു.ഇതാണ് കുഞ്ഞു തൈമൂറും വിവാദങ്ങളില്‍പെട്ടു പോയത്.

ഇനി മുതല്‍ തൈമൂര്‍, ജോണ്‍ ആയിരിക്കും

സോഷ്യല്‍ മീഡിയയുടെ ആക്രമണത്തെ തുടര്‍ന്ന് താരങ്ങള്‍ കുഞ്ഞിന്റെ തൈമൂര്‍ എന്ന പേര് മാറ്റി അവനെ ജോണ്‍ എന്നു വിളിക്കാനുള്ള തീരുമാനത്തിലാണ്. കരീനയുടെ സുഹൃത്ത് തൈമൂറിനെ പരസ്യമായി കുഞ്ഞു ജോണ്‍ എന്ന് വിളിച്ചിരിക്കുകയാണ്.

സെയ്ഫ് പേര് മാറ്റാന്‍ തയ്യാറായത്

അടുത്തിടെ ഒരു ഇന്റര്‍വ്യുവിലാണ് തൈമൂറിന്റെ പേര് ്മാറ്റാന്‍ തയ്യാറാണെന്ന സെയ്ഫ് പറഞ്ഞിരുന്നത്. കാരണം അതിന്റെ പേരില്‍ മകന്‍ അറിയപ്പെടണ്ട എന്നു പറഞ്ഞാണ് സെയ്ഫ് പേര് മാറ്റാന്‍ തയ്യാറായിരുന്നത്.

കരീനയുടെ എതിര്‍പ്പ്

സെയ്ഫിന്റെ പ്രസ്താവനക്ക് എതിര്‍ അഭിപ്രായമായിരുന്നു കരീനക്ക്. തങ്ങള്‍ അവനെ തൈമൂര്‍ എന്നു വിളിക്കാനാണ് ആഗ്രഹിക്കുന്നതെന്നു താരം വ്യക്തമാക്കിയിരുന്നു.

പേര് മാറ്റാനുള്ള കാരണം

ഈ പേര് കാരണം ഭാവിയില്‍ അവന് പ്രശ്്‌നം ഒന്നും ഉണ്ടാവരുത്. പ്രത്യേകിച്ച് സ്‌കൂളില്‍ പോവുമ്പോള്‍. അതാണ് പേര് മാറ്റാന്‍ കാരണമെന്നാണ് സെയ്ഫ് പറയുന്നത്. മാത്രമല്ല പേര് മാറ്റാന്‍ താന്‍ ഇത്തിരി വൈകിയെന്നും താരം പറയുന്നു.

കുഞ്ഞു ടിമ്മ്


കുഞ്ഞിനെ ടിമ്മ് എന്നാണ് വിളിക്കും. അവനെ ടിമ്മ് ഖാന്‍ എന്നായിരിക്കും താന്‍ വിളിക്കുക എന്നും സെയ്ഫ്
വ്യക്തമാക്കി.

English summary
Kareena Kapoor has a new name for her little bundle of joy Taimur. Read the details below.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X