»   » ആ ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നില്ലെന്ന് കരീന കപൂര്‍

ആ ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നില്ലെന്ന് കരീന കപൂര്‍

Posted By:
Subscribe to Filmibeat Malayalam

പാക് സംവിധായകന്‍ ഷോയിബ് മന്‍സൂറിന്റെ പുതിയ ചിത്രത്തില്‍ കരീന കപൂര്‍ നായികയാകുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ കരീന ആ വാര്‍ത്ത നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുന്നു. താന്‍ പാക് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണെന്ന് കരീന കപൂര്‍ പറയുന്നു.

ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന കീ ആന്റ് കാ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ കരീന. അര്‍ജ്ജുന്‍ കപൂറാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അര്‍ജ്ജുന്‍ കപൂറുമായുള്ള കരീനയുടെ ചുംബനം ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഇനി ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് കരീന നേരത്തെ പറഞ്ഞിരുന്നു. അതിനാലാണ് കീ ആന്റ് കാ യിലെ ചുംബന രംഗം സംസാരമായത്.

kareena-kapoor

ഈറോസ് ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ സുനില്‍ ലുള്ള, രാകേഷ്, സംവിധായകന്‍ ആര്‍ ബാല്‍കി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകളാണ് കീ ആന്റ് കാ. ഏപ്രില്‍ ഒന്നിനാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

മിതാന്‍ ലുതാരിയ സംവിധാനം ചെയ്യുന്ന ബാദുഷാവോ എന്ന ചിത്രത്തില്‍ കരീന നായികയായി എത്തുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്ന് കരീന പിന്മാറി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പകരം പ്രിയങ്ക ചോപ്രയാണ് നായികയാകുന്നതെന്നാണ് പറയുന്നത്.

English summary
Kareena Kapoor denies doing Pakistani film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam