For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹമോതിരം ഊരി വെച്ചത് അന്നേരമാണ്; ഗര്‍ഭിണിയായിരുന്ന കാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ച് കരീന കപൂര്‍

  |

  ബോളിവുഡിലെ മികവുറ്റ നായികമാരില്‍ ഒരാളാണ് കരീന കപൂര്‍. മുന്‍കാലങ്ങളില്‍ കരീനയുടെ സഹോദരി കരിഷ്മയായിരുന്നു തിളങ്ങി നിന്നതെങ്കില്‍ വര്‍ഷങ്ങളായി അനിയത്തിയാണ് സൂപ്പര്‍താരം. നല്ല നടി എന്നതിലുപരി മറ്റ് കാര്യങ്ങളിലെല്ലാം കരീനയുടെ പ്രവൃത്തികള്‍ ആരാധകര്‍ക്ക് മാതൃകയാക്കാവുന്നതാണ്. ഈ വര്‍ഷം തുടക്കത്തില്‍ കരീന രണ്ടാമതൊരു കുഞ്ഞിന് കൂടി ജന്മം നല്‍കിയിരുന്നു. രണ്ട് മക്കൾക്കൊപ്പം കുടുംബ കാര്യങ്ങൾ നോക്കി കഴിയുകയാണ് നടിയിപ്പോൾ.

  പഴയ കാലത്തേക്കൊരു തിരിഞ്ഞ് നോട്ടം, ബിഗ് ബോസ് താരവും നടിയുമായ ഓവിയയുടെ കിടിലൻ ഫോട്ടോഷൂട്ട്

  രണ്ടാമതും കുഞ്ഞ് ജനിക്കുന്നതിന് മുന്‍പ് നിറവയറിലുള്ള വ്യായമങ്ങളും യോഗയുമൊക്കെ ചെയ്താണ് കരീന ആരോഗ്യം കാത്ത് സൂക്ഷിച്ചത്. ഇക്കാര്യങ്ങളൊക്കെ വാര്‍ത്തകളില്‍ നിറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കരീന തന്റെ വിവാഹമോതിരം ഊരി വെച്ചതുമായി ബന്ധപ്പെട്ടുള്ള ചില രസകരമായ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ പ്രചരിക്കുന്നത്. നടി തന്നെ പങ്കുവെച്ച അനുഭവങ്ങൾ മറ്റ് പല സ്ത്രീകൾക്കും പ്രചോദനമാവുന്ന കാര്യങ്ങളായിരുന്നു. അതിന് വേണ്ടിയാണ് താനിത് തയ്യാറാക്കിയതെന്നും കരീന വെളിപ്പെടുത്തുന്നുണ്ട്.

  2016 ല്‍ മൂത്തമകന്‍ തൈമൂര്‍ അലി ഖാന്‍ ജനിച്ചതോട് കൂടിയാണ് കരീനയുടെ കുടുംബത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ പിടിച്ച് പറ്റുന്നത്. കുഞ്ഞിന്റെ പേരുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഇതോടെ രണ്ടാമത്തെ കുഞ്ഞിന്റെ പേര് എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മകന് ജഹാംഗീര്‍ അലി ഖാന്‍ എന്ന് പേരിട്ടതായിട്ടാണ് അറിയുന്നത്. അതേ സമയം തന്റെ രണ്ട് ഗര്‍ഭകാലത്തെ അനുഭവങ്ങളും ഒരു പുസ്തകത്തില്‍ എഴുതിയിരിക്കുകയാണ് നടി.

  ബാല രണ്ടാമതും വിവാഹിതനാവുന്നു; ഉടനെ തന്നെ വിവാഹമുണ്ടെന്ന് അഭ്യൂഹം, സെപ്റ്റംബറിലെ വിവാഹം പ്രതീക്ഷിച്ച് ആരാധകരും

  തന്റെ ഗര്‍ഭകാലം കടന്ന് പോയതിനെ കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് നടി പുസ്തകത്തില്‍ കുറിച്ചിരിക്കുന്നത്. ഒപ്പം കുടുംബത്തെയും മക്കളെ പറ്റിയുള്ളതുമായ രസകരമായ നിരവധി കാര്യങ്ങളാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. 'സന്തോഷത്തിലും ആരോഗ്യത്തിലും ഇരിക്കുന്ന കാലത്ത് നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ് ഗര്‍ഭകാലം എന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് കരീന പറയുന്നു. ഈ പുസ്തകത്തിലൂടെ തന്റെ ഗര്‍ഭകാലം എങ്ങനെയാണ് കൈകാര്യം ചെയ്തിരുന്നതെന്നും അതുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ പറഞ്ഞ് താരമെന്നും നടി പറയുന്നു.

  പൃഥ്വിരാജിന്റെ സിനിമയില്‍ ചാന്‍സ്‌ ചോദിച്ച് വന്ന ആ ഏട്ടാം ക്ലാസുകാരി, തരംഗമായ നായികയെ കുറിച്ച് വിനയന്‍

  ഈ പുസ്തകം തനിക്ക് വളരെ പ്രസക്തമാണെന്ന് തോന്നുന്നു. കാരണം മറ്റൊരു സ്ത്രീയ്ക്ക് കൂടി സഹായമാവാന്‍ സാധിക്കും. ഗര്‍ഭിണി അല്ലാത്തപ്പോള്‍ താന്‍ വെജിറ്റേറിയന്‍ ആവാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രഗ്നന്‍സി കാലത്ത് മാംസാഹാരങ്ങള്‍ കഴിക്കാനാണ് ഇഷ്ടം. തണുത്ത ഭക്ഷണങ്ങളും ഉപ്പും സോയയുമെല്ലാം ഇഷ്ടമാണ്. ഇതിലൂടെ ഞാന്‍ മറ്റൊരു വ്യക്തിയായി മാറുകയാണെന്ന് പോലുംതനിക്ക് തോന്നിയതായി കരീന കപൂര്‍ വ്യക്തമാക്കുന്നു. ഗര്‍ഭകാലത്ത് കൊതി തോന്നിയ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്നാണ് പിന്നീട് നടി പറയുന്നത്.

  എനിക്ക് പെണ്ണുങ്ങളെ ഭയങ്കര ഇഷ്ടമാണ്, കൂടുതല്‍ ഇഷ്ടം ഒമ്പതാം ക്ലാസിലെ കാമുകിയെ; ഫഹദിന്റെ പഴയ അഭിമുഖം

  രണ്ടാമത്തെ മകനായ ജഹാംഗീറിനെ ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് എട്ടാം മാസം എത്തിയപ്പോഴാണ് കൈയില്‍ കിടന്ന വിവാഹ മോതിരം ഊരി വെച്ചത്. അന്ന് കൈ നീര് വച്ച് വരാന്‍ തുടങ്ങിയതോടെയാണ് മോതിരം ഊരി വെക്കാന്‍ താന്‍ തീരുമാനിച്ചത്. മൂത്തമകനെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ എനിക്ക് പുറത്ത് നിന്നും പിസ തിന്നാനുള്ള കൊതി ആയിരുന്നു. രണ്ടാമത്തെ തവണ ലോക്ഡൗണ്‍ ആയിരുന്നതിനാല്‍ വീട്ടില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത് കഴിക്കുമായിരുന്നു. ഇത് മാത്രമല്ല സമൂസ, പാനി പൂരിയുമൊക്കെയാണ് തനിക്ക് കൊതി തോന്നിയ ഭക്ഷണങ്ങള്‍. എങ്കിലും ആരോഗ്യപരമായ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിച്ചിരുന്നു.

  ഏലാഞ്ചി വിൽക്കാൻ പോയിട്ടുണ്ട്, സെലിബ്രിറ്റിയായതിന് ശേഷമാണ്, സജ്‌ന കൂടെയുണ്ടായിരുന്നു, പൊളി ഫിറോസ് പറയുന്നു

  വായടപ്പിക്കുന്ന മറുപടിയുമായി കരീന കപൂര്‍

  രാവിലെ പഴം കഴിച്ചോണ്ടാണ് കരീനയുടെ ബ്രേക്ക് ഫാസ്റ്റ് ആരംഭിക്കുന്നത്. പിന്നെ പൊഹ, ഉപ്പുമാവ്, രണ്ട് ഇഡ്‌ലി ഇതില്‍ ഏതെങ്കിലുമൊക്കെ കഴിക്കും. മഹാരാഷ്ട്രയില്‍ നിന്നുള്ളതോ അല്ലെങ്കില്‍ തെന്നിന്ത്യയിലെ ഭക്ഷണമോ കഴിക്കാനാണ് അന്നേരം താന്‍ ആഗ്രഹിച്ചത്. ഡിന്നറിന് ചോറ്, പച്ചക്കറികള്‍, ഇടയ്ക്ക് മീനോ ചിക്കനോ ഉണ്ടാവും. ഇടയ്ക്ക് തൈരിനൊപ്പം ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കും. ഇതിനെല്ലാം പിന്തുണയുമായി ഭര്‍ത്താവ് സെയിഫ് ഒപ്പമുണ്ടാവുമെന്നും കരീന വ്യക്തമാക്കിയിരിക്കുകയാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവിശ്യമെങ്കിലും തനിക്ക് വേണ്ടി സെയിഫ് ഭക്ഷണം പാചകം ചെയ്ത് തരുമായിരുന്നു എന്നും നടി പറയുന്നു.

  ഐശ്വര്യയും അനില്‍ അംബാനിയും പ്രണയത്തിലെന്ന് മാധ്യമങ്ങള്‍; സഹികെട്ട് താരസുന്ദരി പ്രതികരിച്ചപ്പോള്‍!

  സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചതോടെയാണ് സെയിഫും കരീനയും തമ്മില്‍ ഇഷ്ടത്തിലാവുന്നത്. ശേഷം 2012 ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹം. 2003 ലാണ് സെയിഫും കരീനയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നതെങ്കിലും വര്‍ങ്ങള്‍ക്ക് ശേഷമാണ് പ്രണയം ആരംഭിച്ചത്. 2008 ല്‍ പുറത്തിറങ്ങിയ തഷന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് സെയിഫ് ആദ്യം കരീനയെ പ്രൊപ്പോസ് ചെയ്യുന്നത്. പല തവണ പ്രൊപ്പോസ് ചെയ്‌തെങ്കിലും കരീന എതിര്‍ത്ത് നിന്നു. സെയിഫ് പിന്നെയും പ്രണയാഭ്യര്‍ഥനയുമായി പിന്നാലെ വന്നതോടെ സമ്മതം അറിയിക്കുകയായിരുന്നു. വരുന്ന ഒക്ടബോറില്‍ സെയിഫ്-കരീന ദമ്പതിമാരുടെ ഒന്‍പതാം വിവാഹ വാര്‍ഷികമാണ് ആഘോഷിക്കാന്‍ പോവുന്നത്. ഇത്തവണ രണ്ട് ആണ്‍മക്കള്‍ കൂടെ ഉണ്ടെന്നുള്ള പ്രത്യേക സന്തോഷം കൂടി താരങ്ങള്‍ക്കുണ്ട്.

  English summary
  Kareena Kapoor Forced To Remove Her Wedding Ring As Ring Finger Started Swelling Up In 8th Month
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X