അമ്മയെ പോലെയല്ല അച്ഛനെ പോലെ തന്നെ, ചെറു പ്രായത്തിലെ പ്രേക്ഷകരെ ഞെട്ടിച്ച് താരപുത്രൻ

ലോക്ക് ഡൗൺ കാലം വെറുതെ ഇരുന്ന് സമയ കളയാതെ ക്രിയാത്മകമായി വിനിയോഗിക്കുകയാണ് താരങ്ങൾ. കുറച്ച് പേർ പാചകത്തിലും വർക്കൗട്ടിലും സമയം ചെലവഴിക്കുമ്പോൾ മറ്റ് ചിലർ തങ്ങളുടെ ഉള്ളിലുളള കഴിവുകൾ പൊടിത്തട്ടിയെടുക്കുകയാണ്. അഭിനയം മാത്രമല്ല. തങ്ങളുടെ കയ്യിൽ മറ്റ് ചുലതുമുണ്ടെന്ന് താരങ്ങൾ തെളിച്ചിരിക്കുകയാണ . ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ സെയ്ഫ് അലി ഖാനും മകൾ തൈമൂറും. നടി കരീന തന്നെയാണ് ഇവരുടെ തിരക്കേറിയ ലോക്ക് ഡൗൺകാല വിശേഷങ്ങൾ പങ്കുവെയ്ക്കുന്നത്.

saif alikhan

അഭിനയം മാത്രമല്ല മികച്ച ചിത്രകാരൻ കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് താരം. ബാൽക്കണിയിൽ ചിത്രം വരയ്ക്കുന്നതിന്ന സെയ്ഫ് അലിഖാന്റെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. അച്ഛനോടൊപ്പം കുഞ്ഞ് തൈമൂറും കൂടെയുണ്ട്. അച്ഛൻ വഴയിലൂടെയാണ് തന്നെ തൈമൂറിന്റേയും യാത്ര. പ്രിയതമന്റേയും മകന്റേയും ലോക്ക് ഡൗൺ വിനോദത്തെ കുറിച്ച് കരീന പങ്കുവെച്ചത് രസകരമായ കുറിപ്പാണ് ഇപ്പോൾ സോഷ്യസ്‍ മീഡിയയിൽ വൈറലാകുന്നത്. ഇരുവരുടേയും പെയിന്റിങ് ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.

"നിങ്ങളുടെ ക്രിയേറ്റിവിറ്റിയെ തടയുന്ന ഒരു മതിലുണ്ടെങ്കില്‍...അതില്‍ പെയ്ന്റ് ചെയ്ത് പരീക്ഷിക്കാം. ക്വാറന്റൈന്‍ ഡയറീസ്, വീട്ടിലെ പിക്കാസോ" എന്നാണ് തൈമൂറിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് കരീന കുറിച്ചിരിക്കുന്നത്. "പൂക്കള്‍ കിട്ടിയെന്ന് പറഞ്ഞപ്പോള്‍ എന്റെ മനസില്‍ മറ്റു പലതുമായിരുന്നു. ക്വാറന്റൈന്‍ സമ്മാനങ്ങള്‍ ഇങ്ങനെയായിരിക്കും" എന്നാണ് സെയ്ഫിനെ കുറിച്ച് താരം പറഞ്ഞത്. അച്ഛന്റേയും മകന്റേയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്., ച്ഛനേക്കാള്‍ നന്നായി കുഞ്ഞു തൈമൂര്‍ വരക്കുന്നുണ്ടെന്നാണ് ആരാധകരുടെ ഭാഷ്യം.

ലോക്ക് ഡൗൺ കാലം സോഷ്യൽ മീഡിയയിൽ സജീവമാണ് കരീന . കഴിഞ്ഞ ദിവസം സുഹൃത്തുക്കളെ മിസ് ചെയ്യുന്നതിലുള്ള സങ്കടം പങ്കുവെച്ച് താരം രംഗത്തെത്തിയിരുന്നു. നടിയും സഹോദരിയുമായ കരീഷ്മ കപൂർ, നടി മലൈക അറോറ സഹോദരി അമൃത അറോറ എന്നിവരുടെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. നാലും പേരും ഒന്നിച്ചുള്ള മേശയിൽ നിന്ന് നമ്മളിപ്പോൾ നാല് വെവ്വേറെ മേശകളിലേയ്ക്ക് മാറിയിട്ടുണ്ട്. ഇത്രയധികം നാൾ എന്റെ ഗേൾ ഗാങ്ങിൽ നിന്ന് വിട്ട് നിൽക്കാൻ എനിയ്ക്ക് സാധിക്കുന്നില്ല.. എന്ന കരീന കുറിച്ചു. താരത്തെ സമാധനനിപ്പിച്ച് ആരാധകർ രംഗത്തെത്തിയിരുന്നു.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X