എയർപ്പോർട്ട് മേക്കപ്പ് റൂമാക്കി ! വിവാഹാഘോഷത്തിന് തയ്യാറെടുത്ത് താരസുന്ദരി
എയർപോർട്ടിൽ താരങ്ങൾ ഡാൻസ് ചെയ്യുന്നതിന്റേയും പാട്ട് പാടുന്നതിന്റേയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിത എയർപ്പോർട്ട് മേക്കപ്പ് റൂമാക്കി മാറ്റുകയാണ് താരസുന്ദരി കരീന കപൂർ ഖാൻ. താരം തയ്യാറാകുന്നതിന്റെ വീഡിയോ കരീനയുമായി ചേർന്ന് നിൽക്കുന്ന അടുത്ത വൃത്തങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ബംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ബംഗളൂരുവിലെ ഒരു ഫാഷൻ സ്റ്റോറിന്റെ ഉദ്ഘാടനത്തിനായിട്ടാണ് നടി എത്തിയത്. അന്ന് മുഴുവൻ സമയവും അവിടെ ചിലവഴിച്ചിട്ടാണ് കരീന മുംബൈയിലേയ്ക്ക് മടങ്ങിയത്. മുംബൈയിൽ തിരിച്ചെത്തിയാൽ ഉടൻ തന്നെ അടുത്ത ബന്ധുവായ അർമാന്റെ വിവാഹത്തിൽ പങ്കെടുക്കണമായിരുന്നു. വിമാനത്താവളത്തിൽ നിന്ന് നേരെ വിവാഹാഘോഷത്തിൽ പങ്കെടുക്കണമായിരുന്നു. ഇതിനെ തുടർന്നാണ് മേക്കപ്പ് എയർപ്പോർട്ടിൽ തന്നെ ചെയ്യേണ്ടി വന്നത്.
ചുവപ്പിൽ ഗോൾഡൻ നിറത്തിലുള്ള മുത്തുകൾ പതിപ്പിച്ച ചുരിദ്ദാറാണ് താരം അണിഞ്ഞിരുന്നത്. കരീനയുടെ എയർപ്പോർട്ട് മേക്കപ്പ് വീഡിയേ നടിയുടെ മനേജറാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മൈ ന്യൂ മേക്കപ്പ് റൂം, ദി ബംഗളൂർ എയർപ്പോർട്ട എന്ന് വീഡിയോയിൽ പറയുന്നുണ്ട്. നടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലും ബോളിവുഡ് കോളങ്ങളിലും വൈറലാണ്.


Click it and Unblock the Notifications