ബ്രിട്ടീഷുകാരിയായ മുത്തശ്ശിയും പെഷ്വാർ വേരുകളും; കരീനയുടെ അപൂർവ സൗന്ദര്യം ഒരു സർജറിക്കും നൽകാനാകില്ല

കരീന കപൂറെന്ന പേര് കേൾക്കുമ്പോൾ തന്നെ ആരാധകരുടെ മനസിൽ ആദ്യം വരിക ബോളിവുഡിലെ നിറപകിട്ടുകളാണ്. ഐക്കോണിക്കായി മാറിയ നിരവധി സിനിമകൾ കരീന ചെയ്തിട്ടുണ്ട്. എന്നാൽ അതിനേക്കാളുപരി കരീനയെന്ന താരത്തോട് പ്രേക്ഷകർക്ക് പ്രത്യേക മമതയുണ്ട്. ഓൺ സ്ക്രീനിൽ ചെയ്ത പല കഥാപാത്രങ്ങളായിത്തന്നെ കരീനയെ ആരാധകർ കണ്ടു. കഭി ഖുശി കഭി ഖമ്മിലെ പൂ, ജബ് വി മെറ്റിലെ ​ഗീത് എന്നീ കഥാപാത്രങ്ങളെ തന്നിൽ നിന്നും മാറ്റി നിർത്താൻ കരീനയ്ക്ക് പലപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് ആരാധകർ പറയുന്നു.

ബോളിവുഡെന്ന ​ഗ്ലാമർ ലോകത്ത് സിനിമകളും പാർട്ടികളും ആഘോഷങ്ങളുമായി കരീന ജീവിതം ആസ്വദിക്കുന്നു. പൊതുവെ കണ്ട് വരുന്ന ഇന്ത്യക്കാരികളെ പോലെയല്ല കരീനയുടെ ഫേഷ്യൽ ഫീച്ചറുകൾ. നീല കണ്ണുകൾ, അൽപ്പം ഉയർന്ന് വിദേശ വനിതളുടേത് പോലെയുള്ള കവൾത്തടങ്ങൾ, മൂക്ക് എന്നിവ കരീനയുടെ പ്രത്യേകതകളാണ്. കശ്മീർ, പഞ്ചാബ്, പാകിസ്താൻ എന്നിവടങ്ങളിലെ സ്ത്രീകളുടേത് പോലെയും മുഖം തോന്നാറുണ്ട്.

Kareena Kapoor

ബോളിവുഡിലെ പല നടിമാരും ഇത്തരത്തിൽ കവിൾത്തടവും ചുണ്ടുകളും ലഭിക്കാൻ വേണ്ടി കോസ്മെറ്റിക് സർജറികൾ ചെയ്യാറുണ്ട്. എന്നാൽ കരീനയ്ക്ക് ഈ അപൂർവ സൗന്ദര്യം ജന്മനാ ലഭിച്ചതാണ്. ഇതിന് പിന്നിലെ കാരണം തേടുമ്പോൾ നടിയുടെ ജനിതക പരമ്പരയിലേക്കാണ് എത്തുക. മുംബൈയിലാണ് കരീന കപൂർ ജനിച്ചത്. കരീനയുടെ പിതാവ് രൺധീർ കപൂറും മുംബൈയിലാണ് ജനിച്ചത്.

പക്ഷെ രൺധീറിന്റേത് പഞ്ചാബി ഹിന്ദു കുടുംബമാണ്. ഇന്നത്തെ പാകിസ്താനിലുള്ള പെഷ്വാറിനടുത്താണ് ഈ കുടുംബത്തിന്റെ സ്വദേശം. ബബിത കപൂർ എന്നാണ് കരീനയുടെ അമ്മയുടെ പേര്. ബബിതയുടെ അച്ഛൻ സിന്ധി ഹിന്ദു കുടുംബത്തിലാണ് ജനിച്ചത്. എന്നാൽ ബബിതയുടെ അമ്മ ബാർബറ ഇന്ത്യക്കാരിയല്ല. ബ്രിട്ടീഷുകാരിയാണ്.

Kareena Kapoor

ചുരുക്കി പറഞ്ഞാൽ അച്ഛന്റെയും അമ്മയുടെ വ്യത്യസ്ത ജീനുകളെല്ലാം ചേർന്ന് കരീനയെ അതിസുന്ദരിയാക്കി. പല എത്നിസിറ്റികളുടെയും അംശം കരീനയുടെ മുഖത്ത് കാണാം. നോർത്ത് ഇന്ത്യയിലെ ജാട്ട്, റോർ വിഭാ​ഗങ്ങളിലെ ആളുകളുമായി കരീനയ്ക്ക് രൂപ സാദൃശ്യമുണ്ട്.

അഫ്​ഘാനിലെ പഷ്തൂൺ വിഭാ​ഗവുമായും കരീനയ്ക്ക് രൂപ സാദൃശ്യമുണ്ട്. നടിയുടെ കുടുംബത്തിലെ മുൻതലമുറകൾ ഈ മേഖലകളിൽ നിന്നുള്ളവരാണ്. ഒപ്പം ബ്രീട്ടീഷുകാരിയായ മുത്തശ്ശി ബാർബറയുടെ സൗന്ദര്യവും കരീനയുടെ മുഖത്ത് കാണാം.

43 കാരിയായ കരീന തനിക്ക് പ്രായമാകുന്നത് കാര്യമാക്കുന്നേയില്ല. കോസ്മെറ്റിക് സർജറികളോട് തനിക്ക് താൽപര്യമില്ലെന്നും പ്രായമാകുന്നതിനെ അം​ഗീകരിക്കുന്നെന്നുമാണ് കരീന പറയുന്നത്. കരീനയുടെ ചേച്ചി കരിഷ്മ കപൂറും ഒരു കാലത്ത് ബോളിവുഡിൽ വൻ തരം​ഗം സൃഷ്‌ടിച്ച നടിയാണ്.

നടൻ സെയ്ഫ് അലി ഖാനാണ് കരീനയുടെ ഭർത്താവ്. തൈമൂർ അലി ഖാൻ, ജഹാം​ഗീർ അലി ഖാൻ എന്നവരാണ് മക്കൾ. കരിയറിനും കുടുംബ ജീവിതത്തിനും കരീന ഇന്ന് തുല്യ പ്രാധാന്യം നൽകുന്നു. ഇപ്പോഴും മികച്ച സിനിമകൾ കരീനയ്ക്ക് ലഭിക്കുന്നു. ദ ബക്കിം​ഗ്ഹാ മർഡേർസ് ആണ് കരീനയുടെ പുതിയ സിനിമ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു കരീനയുടെ 44ാം പിറന്നാൾ. നിരവധി പേർ താരത്തിന് ആശംസകൾ അറിയിച്ചു.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X