ഇത്രയും കുഞ്ഞ് വയറാണോ നിനക്ക്? ഗര്‍ഭിണിയായ നടി കല്‍ക്കിയോട് കരീന കപൂര്‍ ചോദിക്കുന്നതിങ്ങനെ...

ബോളിവുഡ് സുന്ദരി കല്‍ക്കി കോച്‌ലിന്‍ അടുത്തിടെയാണ് താന്‍ ഒരു അമ്മയാവാന്‍ പോവുന്ന കാര്യം പരസ്യമാക്കിയത്. സംവിധായകനും തിരക്കഥാകൃത്തുമായ അനുരാഗ് കശ്യാപുമായി ഉണ്ടായിരുന്ന ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം ഗയ് ഹോഷ്ബര്‍ഗ് എന്ന ഇസ്രായേല്‍ പിയാനിസ്റ്റുമായി കല്‍ക്കി പ്രണയത്തിലായിരുന്നു. രണ്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് തനിക്ക് കുഞ്ഞ് ജനിക്കാന്‍ പോവുകയാണെന്ന കാര്യം നടി വെളിപ്പെടുത്തിയത്.

അധികം വൈകാതെ കല്‍ക്കിയുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി കൂടി വന്നെത്തും എന്നതിന്റെ സന്തോഷത്തിലാണ് താരകുടുംബം. ഇപ്പോഴിതാ കല്‍ക്കിക്കൊപ്പമുള്ള കരീന കപൂറിന്റെ വീഡിയോ വൈറലാവുകയാണ്. ഇരുവരും ഒരു ചാറ്റ് ഷോ യില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. ഇതിനൊപ്പം ഫോട്ടോഷൂട്ടിനെത്തിയപ്പോഴാണ് നിറവയറില്‍ നില്‍ക്കുന്ന കല്‍ക്കിയെ കരീന ശ്രദ്ധിക്കുന്നത്.

 kalkki-kochlin

ഇത്രയും ചെറിയ വയറാണോ നിനക്കുള്ളത് എന്നും പറഞ്ഞ് കല്‍ക്കിയെ കണ്ട ആശ്ചര്യത്തിലായിരുന്നു കരീന. ഞാന്‍ മകനെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഇതിലും വലിയ വയറുണ്ടായിരുന്നെന്നും ഇതിനിടെ കരീന പറയുന്നത് വ്യക്തമായി കാണാം. ശേഷം ഇരുവരും ഒന്ന് ചേര്‍ന്ന് നിന്ന് ചിത്രങ്ങള്‍ എടുത്തതിന് ശേഷമായിരുന്നു മടങ്ങിയത്.

ഗര്‍ഭധാരണം തന്റെ സ്വാഭാവത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് നേരത്തെ കല്‍ക്കി പറഞ്ഞിരുന്നു. ഒരു അഭിമുഖത്തിനിടെയായിരുന്നു നടി മനസ് തുറന്നത്. ഇപ്പോള്‍ ശരീരത്തിലുണ്ടാവുന്ന ഓരോ മാറ്റവും ഞാന്‍ ആസ്വദിക്കുന്നുണ്ട്. ഇപ്പോള്‍ കൂടുതല്‍ ക്ഷമ പ്രകടിപ്പിച്ച് തുടങ്ങി. മാതൃത്വം വ്യക്തി എന്ന നിലയില്‍ പുതിയ കാഴ്ച പകര്‍ന്ന് തരുകയാണെന്നും കല്‍ക്കി പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X