ഇളയ മകൾ കരീന നല്ല മോഡേനാണ്, എന്നാൽ കരീഷ്മ അങ്ങനെ അല്ല, സെലിബ്രിറ്റി പെൺമക്കളെ കുറിച്ച് പിതാവ്

ബേളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താര സഹോദരിമാരാണ് കരീന കപൂറും കരീഷ്മയും, സിനിമ പാരമ്പര്യമുളള കുടുംബത്തിൽ നിന്ന് ബോളിവുഡിലെത്തിയ താരങ്ങൾ വളരെ പെട്ടെന്ന് തന്നെ സിനിമയിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. 2000-ൽ ജെ.പി. ദത്തയുടെ റെഫ്യൂജി എന്ന ചിത്രത്തിലൂടെയാണ് കരീന ബോളിവുഡിൽ എത്തിയത്. 1991 ൽ ആയിരുന്നു കരീഷ്ക കപൂറിന്റെ സിനിമ പ്രവേശനം. മികച്ച വിജയ ചിത്രങ്ങളുടെ ഭാഗമായെങ്കിലും അധിക കാലം സിനിമയിൽ നിന്നിരുന്നില്ല.

ഇപ്പോഴിത മക്കളെ കുറിച്ച് അച്ഛൻ രൺദീർ കപൂർ. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് മക്കളുടെ സിനിമ ജീവിതത്തെ കുറിച്ച് മനസ് തുറന്നത്. കരീന സ്റ്റൈലീഷ് ആണെന്നനും കരീഷ്മയ്ക്ക് പഠനത്തിലായിരുന്നു താൽപര്യമെന്നും രൺദീർ കപൂർ പറയുന്നു.

  സിനിമയോട്  താൽപര്യം

കുടുംബത്തിലെ എല്ലാവരും അഭിനേതാക്കളാണ്. അതിനാൽ തന്നെ മക്കൾക്കും സിനിമയോടായിരുന്നു താൽപര്യം. രണ്ട് മക്കളിൽ ഫാഷനിൽ ഏറ്റവും താൽപര്യം കരീനയ്ക്കാണ്. അവൾ സിനിമയിൽ വന്ന സമയവും അത്തരത്തിലുള്ളതായിരുന്നു.ബോളിവുഡിലെ ഫാഷൻ സങ്കൽപം മാറി സമയത്തായിരുന്നു കരീനയുടെ ബോളിവുഡ് പ്രവേശനം. എന്നാൽ ഇന്ന് എല്ലാവരും വസ്ത്രധാരണത്തിലും സ്റ്റൈലിലുമെല്ലാം വളരെയധികം ശ്രദ്ധിക്കുന്നുണ്ട്.

 പഠനത്തിൽ ശ്രദ്ധ

മക്കളിൽ രണ്ടു പേരിലും ഏറ്റവും നല്ല വിദ്യാർഥി കരീഷ്മ കപൂറാണെന്നു രൺധീർ കപൂർ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. കരീന തന്റെ 17ാം വയസ്സിൽ അഭിനയത്തിന് വേണ്ടി കേളേജ് പഠനം ഉപേക്ഷിക്കുകയായിരുന്നു. മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു. ഇന്ന് വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ടതാണെന്നു, പഠനം പൂർത്തിയാക്കിയിരുന്നെങ്കിൽ ഇന്ന് തനിക്ക് സ്വന്തമായി ഒരു ഡിഗ്രി ലഭിക്കുമായിരുന്നെന്നും നടി പറഞ്ഞിരുന്നു.

 തൈമൂറിന്  നൽകുന്ന ഉപദേശം

തനിക്ക് മികച്ച വിദ്യാഭ്യാസം നേടാൻ കഴിഞ്ഞില്ല. ഒരു ബിരുദം പോലും എടുക്കാൻ കഴിഞ്ഞില്ല. അതിനാൽ തന്നെ തന്റെ മകന് മികച്ച വിദ്യാഭ്യാസം നൽകുമെന്നും നടി നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തൈമൂറിനെ ഇതിനായി നിരന്തരം പ്രേരിപ്പിക്കും. കാരണം ,താൻ ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ്, എന്നാൽ തീരുമാനം എടുക്കാൻ ആൽപം വൈകിപ്പോയെന്നും നടി അഭിമുഖത്തിൽ പറയുന്നു. താൻ ഒരു സിനിമ കുടുംബത്തിലാണ് ജനിച്ച് വളർന്നത്. വളർന്നപ്പോഴാണ് ജീവിതത്തിൽ മറ്റ് കുറെ കാര്യങ്ങൾ ഉണ്ടെന്ന് മനസ്സിലായത്. ഇപ്പോൾ ഞാൻ യാത്ര ചെയ്യാനും വ്യത്യസ്ത ആളുകളെ കണ്ടുമുട്ടാനും പുതിയ കാര്യങ്ങൾ കണ്ടെത്താനും ശ്രമിക്കുന്നുണ്ടെന്നും കരീന അഭിമുഖത്തിൽ പറഞ്ഞു.

Recommended Video

വായടപ്പിക്കുന്ന മറുപടിയുമായി കരീന കപൂര്‍
കപൂർ കുടുംബത്തിലെ  മൂത്ത അംഗം

നടൻ രാജ് കപൂറിന്റ മൂത്ത മകനാണ് നടനും സംവിധായകനുമായ നിർമ്മാതാവുമായ രൺധീർ കപൂർ. പ്രമുഖ നടിയായ ബബിതായാണ് ഭാര്യ. 1971 ൽ ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു കൊണ്ടാണ് രൺധീർ കപൂർ ബോളിവുഡിൽ എത്തുന്നത്. ഈ ചിത്രം ഒരു വിജയമായിരുന്നു. ഇതിനു ശേഷം രണ്ട് ചിത്രങ്ങൾ കൂടി വിജയമായി അഭിനയിച്ചു. 1972 ൽ ജയ ബച്ചൻ നായികയായി അഭിനയിച്ച ജവാനി ദീവനി എന്ന ചിത്രം വൻ വിജയമായിരുന്നു. പിന്നീട് 1970 കളുടെ അവസാനത്തിൽ ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. 1984 ലെ ഖസാന് എന്ന ചിത്രത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിരമിച്ചു. 1991 ൽ ഹെന്ന എന്ന ചിത്രം സംവിധാനം ചെയ്തു. ഇതിലെ സംവിധാനത്തിന് മികച്ച ഫിലിംഫെയർ പുരസ്കാരം ലഭിച്ചിരുന്നു. 1999 ൽ ആ അബ് ലൌഡ് ചലേം എന്ന് ചിത്രം നിർമ്മിച്ചു. 1999 ൽ തന്നെ മദർ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് അഭിനയത്തിലേക്ക് തിരിച്ചു വന്നു. പിന്നീട് 2003 ലും അർമാൻ എന്ന ചിത്രത്തിൽ അഭിനയിച്ചു.

Read more about: kareena kapoor കരീന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X