For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരാധകരുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ് കരീനയുടെ നോട്ടം, കുഞ്ഞു വയറുമായി നടി ആമീർഖാൻ സെറ്റിൽ

  |

  ബോളിവുഡിന്റെ സൂപ്പർ ലേഡിയാണ് കരീന കപൂർ ഖാൻ. കഴിഞ്ഞ് 20 വർഷമായി താരം സിനിമ മേഖലയിൽ സജീവമാണ്. 2000 ൽ പുറത്തിറങ്ങിയ റെഫ്യൂജി എന്ന ചിത്രത്തിലൂടെയാണ് കരീന ബോളിവുഡിൽ എത്തുന്നത്. 20 വർഷങ്ങൾ പിന്നിടുമ്പോൾ വിജയ ചിത്രങ്ങളുടെ പട്ടികയാണ് കരീനയുടെ പേരിനോടൊപ്പമുളളത്. കരിയറും കുടുംബ ജീവിതവും ഒരുപോലെ കൊണ്ടു പോകുക എന്നത് ഏറെ പ്രയാസകരമായ സംഗതിയാണ്. എന്നാൽ ഒന്നിന് വേണ്ടി മറ്റൊന്നിനെ ഉപേക്ഷിക്കാൻ നടി തയ്യാറായിരുന്നില്ല. നിരവധി പുതുമുഖങ്ങൾ ദിനംപ്രതി മുഖം കാണിക്കുന്ന ബോളിവുഡിൽ അന്നും ഇന്നും കരീന ആദ്യ സ്ഥാനത്ത് തന്നെയാണ്.

  വിവാഹത്തിന് മുൻപ് ബോളിവുഡിൽ തിളങ്ങി നിന്നിരുന്നു പല നടിമാർക്കും വിവാഹ ശേഷം സിനിമയിൽ അധികം നിൽക്കാൻ സാധിച്ചിരുന്നില്ല. ആരാധനയോടെ കയ്യടിച്ചിരുന്നവർ തന്നെയായിരുന്നു പിന്നീട് താരങ്ങളുടെ പ്രധാന വില്ലനായത്. എന്നാൽ വിമർശകരെ കൊണ്ട് പോലും മാറ്റി പറയിപ്പിക്കാൻ കരീനയ്ക്ക് കഴിഞ്ഞിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം കരീന വീണ്ടും ക്യാമറക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കരീനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ്. ലോക്ക് ഡൗണിന് ശേഷം വീണ്ടും സിനിമ സെറ്റിൽ മടങ്ങി എത്തിയിരിക്കുകയാണ് താരം. ഏറെ നാളുകൾക്ക് ശേഷമാണ് കരീന ക്യാമറയുടെ മുന്നിൽ എത്തിയിരിക്കുന്നത്. നടിയുടെ ചിത്രങ്ങൾ സമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. അമ്മയാകാൻ തയ്യാറെടുക്കവെയാണ് നടി സിനിമ ചിത്രീകരണത്തിനായി എത്തിയിരിക്കുന്നത്. നടിക്ക് ഒരു മാറ്റവുമില്ലെന്നാണ് ആരാധകർ പറയുന്നത്.

  കരീനയുടെ ലൊക്കേഷൻ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നടിയുടെ ഫാൻ പേജുകളിൽ ഈ ചിത്രം പ്രത്യക്ഷപ്പെട്ടത് . അയഞ്ഞ വസ്ത്രമാണ് കരീന ധരിച്ചിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള ഷോർട് സ്ലീവ് വസ്ത്രത്തിനോടൊപ്പം അതേ നിറത്തിലുള്ള ഹെയർ ബാൻഡ് ധരിച്ച് ഗംഭീര ലുക്കിലാണ് നടി എത്തിയിരിക്കുന്നത്. വെറൈറ്റി പോസ് പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമായിട്ടുണ്ട്. ഇടം കണ്ണിട്ട് നോക്കുന്ന കരീന കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.

  ആമീർ ഖാൻ നായകനായി എത്തുന്ന ലാൽ സിംഗ് ഛദ്ദയുടെ ലൊക്കേഷനിൽ നിന്നുളള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കൊവിഡിനെ തുടർന്ന് സിനിമ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇപ്പോഴിത വീണ്ടും ആരംഭിച്ചിരിക്കുകയാണ് . ഭർത്താവ് സെയ്ഫ് അലിഖാനും മകൻ തൈമൂറിനോടൊപ്പമാണ് ദില്ലിയിൽ ചിത്രീകരണത്തിന് വേണ്ടി എത്തിയിരിക്കുന്നത്. ഇനി 100 ദിവസത്തെ ചിത്രീകരണമാണ് ശേഷിക്കുന്നത്. ഒക്ടോബറിൽ നടി ടീമിനോടൊപ്പം ചേരുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. വി.എഫ്.എക്സ് ഉപയോഗിച്ച് കരീനയുടെ ബേബി ബമ്പ് മറച്ചുവെച്ച് കൊണ്ടാകും ബാക്കി ചിത്രീകരണം നടക്കുക.

  വായടപ്പിക്കുന്ന മറുപടിയുമായി കരീന കപൂര്‍

  ദിവസങ്ങൾക്ക് മുൻപായിരുന്നു കരീനയുടെ 40ാം പിറന്നാൾ. നടിക്ക് ഗംഭീര സർപ്രൈസ് പിറന്നാൾ പാർട്ടിയയിരുന്നു കുടുംബാംഗങ്ങൾ നൽകിയത്. ഇതിന് ശേഷമാണ് നടി ചിത്രീകരണത്തിനായി ദില്ലിയിൽ പോയത്.കരീനയുടെ രൂപം ഡിസൈൻ ചെയ്ത കേക്കാണ് 40ാം പിറന്നാളിന് മുറിച്ച്.നാൽപ്പത് എന്നും കേക്കിൽ എഴുതിയിട്ടുണ്ട്. പിറന്നാൾ ആഘോഷത്തിന് സിമ്പിൾ ലുക്കിലാണ് കരീന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പച്ച നിറത്തിൽ ചുവപ്പു പൂക്കളോട് കൂടിയ കഫ്താനായിരുന്നു നടി ധരിച്ചരുന്നത്. പ്രശസ്ത ഫാഷൻ ഡിസൈനറായ അനിത ദോഗ്രെയാണ് വസ്ത്രം ഡിസൈൻ ചെയ്തത്. 20,000 രൂപയാണ് ഇതിന്റെ വില.

  Read more about: kareena kapoor കരീന
  English summary
  Kareena kapoor Join Aamir Khan movie Laal Singh Chaddha, Actrees New Pic Went
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X