ഭര്‍ത്താവിന്‍റെ സിനിമ വേണ്ടെന്ന് വെച്ച കരീന കപൂര്‍! സെയ്ഫിനൊപ്പം അഭിനയിക്കാതിരുന്നതിന് കാരണം ഇതാണ്!

ബോളിവുഡ് സിനിമയിലെ പ്രിയപ്പെട്ട താരജോഡികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയായിരുന്നു ഇരുവരും. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്നുള്ള വിശേഷങ്ങളുമായാണ് കഴിഞ്ഞ ദിവസം ഇവരെത്തിയത്. ആരാധകരും താരങ്ങളുമൊക്കെയായി നിരവധി പേരാണ് താരകുടുംബത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്.

ഗര്‍ഭാവസ്ഥയെക്കുറിച്ച് പറഞ്ഞ് കരീനയും എത്തിയിരുന്നു. ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. തൈമുറിന്‍റെ ജനനത്തിന് മുന്‍പുള്ള വീഡിയോ പങ്കുവെച്ചും ഇവരെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വൈറലായി മാറിയിരുന്നു.

ഓഫ് സ്‌ക്രീനിലും ഓണ്‍ സ്‌ക്രീനിലും മികച്ച കെമിസ്ട്രിയാണ് സെയ്ഫും കരീനയും നിലനിര്‍ത്തുന്നത്. മുന്‍പൊരു അഭിമുഖത്തിനിടയില്‍ സിനിമാജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. അഭിമുഖത്തിലെ വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. സെയ്ഫ് അലി ഖാനൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ അത് കരീന വേണ്ടെന്ന് വെച്ചിരുന്നു. റേസ് സിനിമയെക്കുറിച്ചായിരുന്നു കരീന പറഞ്ഞത്. അക്ഷയ് ഖന്ന, കത്രീന കൈഫ്, ബിപാഷ ബസു, അനില്‍ കപൂര്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്.

Kareena Kapoor

ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമായിരുന്നു റേസിന് ലഭിച്ചത്. താന്‍ നിരസിച്ച ചിത്രമാണ് റേസെന്ന കരീനയുടെ തുറന്നുപറച്ചിലില്‍ ആരാധകരും ഞെട്ടലിലാണ്. ആ സിനിമ നിരസിച്ചതില്‍ തനിക്ക് കുറ്റബോധമില്ലെന്ന് താരം പറഞ്ഞിരുന്നു. കരിയറിയെ ജയപരാജയങ്ങളൊന്നും വലിയ രീതിയില്‍ തന്നെ ബാധിക്കാറില്ലെന്ന് താരം പറയുന്നു. ഇടയ്ക്ക് സിനിമയില്‍ നിന്നും ബ്രേക്കെടുത്ത് മാറി നിന്നിരുന്നു. ആ സമയത്തായിരുന്നു റേസിലെ അവസരം തേടിയെത്തിയത്.

അടുത്തിടെയായിരുന്നു സെയ്ഫ് അലി ഖാന്റെ അമ്പതാം പിറന്നാള്‍ ആഘോഷിച്ചത്. കുടുംബത്തിനൊപ്പമായി ലളിതമായ ആഘോഷമാണ് ഇത്തവണയും നടത്തിയത്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X