ഇനി സ്‌ക്രീനില്‍ ചുംബിക്കില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു! എല്ലാം തുറന്ന് പറയുന്നവരാണെന്ന് കരീനയും സെയിഫും

ബോളിവുഡിലെ ഏറ്റവും ജനപ്രിയ താരദമ്പതിമാരാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. രണ്ട് ആണ്‍മക്കളുടെ കൂടെ സന്തുഷ്ടരായി ജീവിക്കുന്ന താരങ്ങള്‍ വ്യക്തി ജീവിതത്തിലും കരിയറിലും വലിയ വിജയം നേടി നില്‍ക്കുന്നവരാണ്. പരസ്പരം ഈഗോയോ വലിപ്പ ചെറുപ്പമോ ഇവര്‍ക്കിടയില്‍ ഇല്ലെന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

കരീനയും സെയിഫും വിവാഹിതരാവുന്നതിനും ഏറെ മുന്‍പ് പരസ്പരം തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. സിനിമയില്‍ ചുംബനരംഗങ്ങളില്‍ അഭിനയിച്ചതിനെ കുറിച്ചായിരുന്നു മുന്‍പൊരു ചാറ്റ് ഷോ യില്‍ താരങ്ങള്‍ സംസാരിച്ചത്.

kareena

അക്ഷയ് കുമാര്‍ നായകനായി അഭിനയിച്ച തഷന്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സെയിഫും കരീനയും പ്രണയത്തിലാകുന്നത്. അതിനും ഏറെ മുന്‍പ് സെയിഫ് നടിയോട് പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും കരീന നിരസിക്കുകയായിരുന്നു. പിന്നീട് സെയിഫിന്റെ പ്രണയം സത്യമാണെന്ന് മനസിലാക്കിയതിന് ശേഷമാണ് നടി വിവാഹത്തിന് സമ്മതിച്ചത്. അങ്ങനെ വര്‍ഷങ്ങളോളം നീണ്ട ഡേറ്റിംഗിന് ശേഷം 2012 ഒക്ടോബറില്‍ താരങ്ങള്‍ വിവാഹിതരായി.

പ്രണയത്തിലായിരുന്ന കാലത്ത്, നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. പലപ്പോഴും താരങ്ങള്‍ സ്‌ക്രീനില്‍ ചൂടന്‍ രംഗങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. അതിലൊക്കെ താരങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ലേ എന്ന ചോദ്യവും ഉയര്‍ന്ന് വന്നിരുന്നു. 2010 ല്‍, കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ കരീന കപൂറും സെയ്ഫ് അലി ഖാനൊപ്പം പങ്കെടുത്തിരുന്നു.

ആ സമയത്ത് താരങ്ങള്‍ ഡേറ്റിംഗിലായിരുന്നെങ്കിലും വിവാഹം കഴിച്ചിരുന്നില്ല. ഷോയില്‍ സംസാരിക്കവേ രസകരമായ ചില ചോദ്യങ്ങളാണ് കരണ്‍ ജോഹറിന്റെ ഭാഗത്ത് നിന്നും വന്നത്. അതിലൊന്ന് മറ്റ് അഭിനേതാക്കളുമായി സ്‌ക്രീനില്‍ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നതിന് എന്തെങ്കിലും പ്രശ്നമുണ്ടോന്നാണ് കരണ്‍ ഇരുവരോടും ചോദിച്ചത്. ഇതേ കുറിച്ച് പലപ്പോഴും ഞങ്ങള്‍ തന്നെ സംസാരിക്കാറുണ്ടെന്നാണ് താരങ്ങള്‍ മറുപടിയായി പറഞ്ഞത്.

kareena

അക്ഷയ് കുമാറിനൊപ്പം തന്റെ ചുംബന രംഗമുള്ള കമ്പക്ത് ഇഷ്‌ക് എന്ന സിനിമയുടെ റിലീസിന് മുന്നോടിയായി ഈ കഥകള്‍ സെയിഫിന്റെ പേരിനൊപ്പം തലക്കെട്ടുകളായി നിറഞ്ഞിരുന്നു. 'ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങളിലെല്ലാം വളരെ ഓപ്പണായി സംസാരിക്കുന്നവരാണ് ഞങ്ങള്‍. കമ്പഖ്ത് ഇഷ്‌ക് എന്ന സിനിമയില്‍ ഉള്ളത് ഇതൊക്കെയാണെന്ന് ഞാന്‍ വിചാരണ ചെയ്യുന്നതിന് മുന്‍പേ അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 'ഇത് നിന്റെ ജോലിയല്ലേ, അത് ചെയ്യനാണ്' സെയിഫ് തന്നോട് പറഞ്ഞതെന്നാണ് കരണ്‍ ജോഹറിന്റെ ചോദ്യത്തിന് മറുപടിയായി കരീന പറഞ്ഞത്.

എന്നാല്‍ പിന്നീട് ഞങ്ങള്‍ രണ്ട് പേരും സംസാരിച്ച് മറ്റൊരു തീരുമാനത്തിലെത്തി. അത് സ്‌ക്രീനില്‍ ചുംബിക്കരുതെന്ന് ആയിരുന്നുവെന്നും സെയിഫ് പറയുന്നു. ലവ് മേക്കിങ് എന്നത് വ്യത്യസ്തമായൊരു കലയാണ്. എല്ലാ വഴികളിലൂടെയും നമുക്ക് പോകാന്‍ സാധിക്കുന്നില്ലെങ്കില്‍ ഉള്ള വഴിയിലൂടെ പോകരുതെന്നും സെയിഫ് പറഞ്ഞു.

ഇതേ ഷോയില്‍ ലവ് ആജ് കല്‍ എന്ന ചിത്രത്തില്‍ ദീപിക പദുക്കോണിന്റെ കൂടെയുള്ള ചുംബന രംഗത്തെ കുറിച്ച് സെയ്ഫ് അലി ഖാന്‍ സംസാരിച്ചിരുന്നു. 'അതൊരു ചെറിയ ചുംബനമായിരുന്നു, കമ്പക്ത് ഇഷ്‌കിലെ ചുംബനത്തിന്റെ പകുതിയെ ഉണ്ടായിരുന്നുള്ളു. അതല്ലെങ്കില്‍ ഞാന്‍ ഇവിടെ ഇങ്ങനെ ഇരിക്കുമോന്ന് എനിക്കറിയില്ലെന്ന് തമാശരൂപേണ', സെയ്ഫ് കൂട്ടിച്ചേര്‍ത്തു.

Read more about: kareena kapoor saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X