ടിമ്മിന് ആശംസയുമായി സിനിമ ലോകം, താരപുത്രന്റെ പിറന്നാൾ ആഘോഷമാക്കി ബോളിവുഡ്
പാപ്പരാസികളുടെ സ്ഥിരം ഇരയാണ് നടി കരീന കപൂർ ഖാന്റേയും നടൻ സെയ്ഫ് അലിഖാന്റേയും മകൻ തൈമൂർ അലിഖാൻ.കൈ കുഞ്ഞായിരുന്നപ്പോൾ മുതൽ തൈമൂറിനു പിന്നാലെ പപ്പാരാസികളുടെ ക്യാമറ കണ്ണുകൾ പായുന്നുണ്ടായിരുന്നു. തൈമൂറിന്റെ വളർച്ചയ്ക്കൊപ്പം ഇതു കൂടിക്കൂടി വരുകയാണ്. ഇതിൽ പലപ്പോഴും പ്രതിഷേധം പ്രകടിപ്പിച്ച് കരീനയും സെയ്ഫ് രംഗത്തെത്താറുമുണ്ട് . ബോളിവുഡിലെ സൂപ്പർ താരങ്ങളായ മാതാപിതാക്കൾ ലഭിക്കുന്നതിനേക്കാൾ കൂടുതൽ പരിഗണന തൈമൂറിന് ലഭിക്കുന്നുണ്ട്.

ഇന്ന് താരപുത്രന്റെ നാലാം പിറന്നാളാണ്. ബോളിവുഡും സോഷ്യൽ മീഡിയയും ഗംഭീര ആഘോഷമാക്കുകയാണ് തൈമൂറിന്റെ പിറന്നാൾ. കുഞ്ഞ് ടിമ്മിന് ആശസ നേർന്ന് ബോളിവുഡ് ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുംബൈയിൽ നടന് പിറന്നാൾ ആഘോഷത്തിൽ ഖാൻ-കപൂർ കുടുംബത്തിനോടൊപ്പം ബോളിവുഡ് താരങ്ങളും ലിറ്റിൽ താരങ്ങളും ഉണ്ടായിരുന്നു. 2016 ഡിസംബർ 20 നാണ് കരീന- സെയ്ഫ് താരദമ്പതികൾക്ക് തൈമൂർ ജനിക്കുന്നത്.
കുഞ്ഞ് തൈമൂറിന് പിറന്നാൾ ആശംസ നേർന്ന് നടിയും സഹോദരിയുമായ സാറ അലിഖാൻ രംഗത്തെത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ തൈമൂറിനും സഹോദരൻ ഇബ്രാഹിമിനോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് താരം പിറന്നാൾ ആശംസ നേർന്നത്. തൈമൂറിന് ഭക്ഷണം നൽകുന്നതിന്റേയും കൊഞ്ചിക്കുന്ന ചിത്രങ്ങൾക്കുമൊപ്പം ജന്മദിനാശംസകൾ ലിറ്റിൽ ടിം ടിം എന്ന് കുറിച്ചിട്ടുണ്ട്.


Click it and Unblock the Notifications











