»   » പൊട്ടിത്തെറിച്ച് കരീന; തന്റെ മകന്‍ തൈമൂര്‍ അലിഖാന്‍ പട്ടൗഡിയാണ് ലിറ്റില്‍ ജോണ്‍ അല്ല!!!

പൊട്ടിത്തെറിച്ച് കരീന; തന്റെ മകന്‍ തൈമൂര്‍ അലിഖാന്‍ പട്ടൗഡിയാണ് ലിറ്റില്‍ ജോണ്‍ അല്ല!!!

Posted By: Ambili
Subscribe to Filmibeat Malayalam

മക്കളുടെ കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള പൂര്‍ണ ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കാണ്. എന്നാല്‍ താരങ്ങളാണെങ്കില്‍ അവരുടെ കുടുംബത്തിലെ കാര്യം തീരുമാനിക്കുന്നത് നാട്ടുകാരും. ഇതാണ് നമ്മുടെ നാട്ടിലെ അവസ്ഥ.

മകന് തൈമൂര്‍ എന്ന പേരിട്ടതിന്റെ പേരില്‍ വിവാദങ്ങള്‍ കൊണ്ടു പൊറുതിമുട്ടിയിരിക്കുന്ന അവസ്ഥയിലാണ് താരദമ്പതികളായ സെയ്ഫ് അലിഖാനും കരീന കപൂറും. എന്നാല്‍ അടുത്തിടെ കുഞ്ഞിന്റെ തൈമൂര്‍ എന്ന പേര് മാറ്റിയതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്ത കേട്ട് പൊട്ടി തെറിച്ചിരിക്കുകയാണ് കരീന കപൂര്‍.

 saif-kareena-taimur

ആക്രമകാരിയായ ഭരണാധികാരി തീമൂറിന്റെ പേര് കുഞ്ഞിന് ഇട്ടു എന്നു പറഞ്ഞാണ് താരങ്ങളെ വിവാദത്തിലേക്ക് കൊണ്ടെത്തിച്ചത്. ഇതോടെ കുഞ്ഞിന്റെ പേര് മാറ്റിയതായും കുഞ്ഞ് തൈമൂര്‍ ഇനി മുതല്‍ ലിറ്റില്‍ ജോണ്‍ ആയിരിക്കുമെന്നുമായിരുന്നു അടുത്തിടെ വാര്‍ത്ത വന്നത്.

വാര്‍ത്തയോട് താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ കരീന കഴിഞ്ഞ ദിവസം വാര്‍ത്തയറിഞ്ഞതോടെ പൊട്ടിത്തെറിക്കുകയായിരുന്നു.'എന്റെ മകന്റെ പേര് തൈമൂര്‍ എന്നാണ്. അതു മാറ്റേണ്ട കാര്യമില്ല. എന്റെ മകനെ പോലെ തന്നെ മനോഹരമായ പേരാണ തൈമൂര്‍. അവന്‍ തൈമൂര്‍ അലിഖാന്‍ പട്ടൗഡിയാണ്' ഞാന്‍ ഒരിക്കലും അവനെ ലിറ്റില്‍ ജോണ്‍ എന്നു വിളിക്കില്ലെന്നും കരീന പറയുന്നു.

English summary
Someone asked Bebo if she wanted to change her baby's name. Her response shocked everyone...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam