ആദ്യമായി ഗര്‍ഭിണിയായപ്പോള്‍ ചില കാര്യങ്ങള്‍ പഠിച്ചെന്ന് കരീന കപൂര്‍, ഇത്തവണ അതാവര്‍ത്തിക്കില്ല

ബോളിവുഡിലെ പ്രധാന താരകുടുംബങ്ങളിലൊന്നാണ് കരീന കപൂറിന്റേത്. രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് കരീനയും സെയ്ഫും. തൈമുറിന് കൂട്ടായി ഒരാള്‍ കൂടി വരുന്ന കാര്യത്തെക്കുറിച്ച് അടുത്തിടെയായിരുന്നു ഇരുവരും പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ഗര്‍ഭിണിയാണെന്ന് അറിയിച്ചതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

മെറ്റേണിറ്റി ഫാഷനും കരീനയുടെ ഡയറ്റിങ്ങിനെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. ശുദ്ധമായ ഭക്ഷണം കഴിക്കാനായി ശ്രദ്ധിക്കുന്നുണ്ട്. അക്കാര്യത്തില്‍ താനും സെയ്ഫും അങ്ങേയറ്റത്തെ ശ്രദ്ധയാണ് നല്‍കുന്നതെന്നും താരം പറഞ്ഞിരുന്നു. ആദ്യമായി ഗര്‍ഭിണിയായ സമയത്ത് കുറേ കാര്യങ്ങള്‍ പഠിച്ചിരുന്നുവെന്നും ഇത്തവണത്തെ ഗര്‍ഭകാലം വ്യത്യസ്തമാക്കാനുമുള്ള തയ്യാറെടുപ്പിലുമാണ് താരകുടുംബം.

വ്യത്യസ്തമായ കാര്യങ്ങള്‍

വ്യത്യസ്തമായ കാര്യങ്ങള്‍

ആദ്യത്തെ തവണത്തേത് പോലെയല്ല ഇത്തവണ തികച്ചും വ്യത്യസ്തമായ രീതിയിലാണ് താന്‍ കാര്യങ്ങളെല്ലാം ചെയ്യുന്നതെന്ന് കരീന പറയുന്നു.ഗര്‍ഭാവസ്ഥയില്‍ പലപ്പോഴും ബുദ്ധിമുട്ടുകള്‍ തോന്നിയേക്കാം. അതിന് പല കാരണങ്ങളുമുണ്ട്. ഒരു കുട്ടിയെ ഗര്‍ഭം ധരിച്ച് ഒന്‍പത് മാസവും പിന്നീടുള്ള പ്രസവവുമൊക്കെ അമ്മയുടെ ആരോഗ്യത്തെ ബാധിക്കാറുണ്ട്.. ഇതിനൊക്കെ തനിക്ക് ചില മാര്‍ഗങ്ങളുണ്ട്. സ്വന്തം അനുഭവത്തില്‍ നിന്നാണ് താന്‍ ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയത്.

അനുഭവത്തിലൂടെ

അനുഭവത്തിലൂടെ

അനുഭവത്തിലൂടെ മനസ്സിലാക്കിയ കാര്യങ്ങളാണ് ഇതെല്ലാമെന്നും കരീന പറഞ്ഞിരുന്നു. മാനസികമായും ശാരീരികമായും നിരവധി മാറ്റങ്ങളാണ് ഈ അവസ്ഥയില്‍ സംഭവിക്കുന്നത്. അവയെ എല്ലാം പോസിറ്റീവായി സമീപിക്കണം. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് മനസ്സിലാക്കിയതിനാല്‍ ഇത്തവണ എല്ലാത്തിലും കൃത്യമായ കരുതലുണ്ടെന്നും കരീന പറയുന്നു. കരീനയുടെ കാര്യങ്ങള്‍ക്ക് കൃത്യമായ ശ്രദ്ധ കൊടുത്ത് സെയ്ഫും കൂടെയുണ്ട്.

 ഭക്ഷണക്രമത്തിലെ മാറ്റം

ഭക്ഷണക്രമത്തിലെ മാറ്റം

ഗര്‍ഭാവസ്ഥയില്‍ ഭക്ഷണകാര്യങ്ങളിലും മാറ്റം വരുത്തണം. രണ്ടുപേര്‍ക്കുള്ള ഭക്ഷണമാണ് ഗര്‍ഭിണി കഴിക്കേണ്ടതെന്നാണ് എല്ലാവരും പറയാറുള്ളത്. ശരീരത്തിന് ഇത് വലിയ ഭാരമാണ്. ഭക്ഷണക്രമത്തില്‍ എങ്ങനെയാണ് മാറ്റം വരുത്തേണ്ടത് എന്നതിനെക്കുറിച്ച് വലിയ പാഠമാണ് പഠിച്ചത് .സ്ഥിരമായി കഴിക്കുന്നതല്ലാതെ ധാന്യങ്ങളിലൂടെയും പച്ചക്കറികളിലൂടെയും ശരിയായ അളവിലുള്ള പോഷകാഹാരം കഴിക്കണമെന്നും കരീന പറയുന്നു. ഒരുപാട് സാധനങ്ങള്‍ കഴിക്കാനായി തോന്നുമെങ്കിലും രണ്ടുപേര്‍ക്കും പറ്റാവുന്ന ആഹാരങ്ങള്‍ മാത്രമേ കഴിക്കാവൂയെന്നും കരീന പറയുന്നു.

അമൃതയും മലൈകയും

അമൃതയും മലൈകയും

കരീന കപൂറിന്‍റെ അടുത്ത സുഹൃത്തുക്കളാണ് മലൈക അറോറയും സഹോദരിയായ അമൃത അറോറയും. ഇവരെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. ഇവരെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളിലും വലിയ പ്രചോദനമാണ് ഇരുവരും. ഇവരെപ്പോലുള്ള സുഹൃത്തുക്കളെ ലഭിച്ചതിനാല്‍ വലിയ ഭാഗ്യവതിയാണ് താന്‍.ഞങ്ങൾക്ക് പലപ്പോഴും ഞങ്ങളുടെ ഗ്രൂപ്പ് വർക്ക് ഔട്ട് സെഷനുകൾ ഉണ്ട്, അത് വളരെ രസകരമാണെന്നും കരീന പറയുന്നു.

കരീന നല്‍കുന്ന ടിപ്‌സ്

കരീന നല്‍കുന്ന ടിപ്‌സ്

അമ്മയാവാന്‍ പോവുന്നവര്‍ക്ക് തന്‍റെ വക ടിപ്സും നല്‍കുന്നുണ്ട് കരീന. നെഗറ്റീവ് ചിന്തകളില്‍ നിന്നും നെഗറ്റിവിറ്റി ലഭ�%B

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X