അമ്മ കാരണം നടി കരീന കപൂറിന് നഷ്ടപ്പെട്ട സൗഭാഗ്യം! ഹൃത്വിക് റോഷനൊപ്പമുള്ള വേഷം നഷ്ടപ്പെട്ടതിങ്ങനെ
നടന്‍ ഹൃത്വിക് റോഷന്‍ ആദ്യമായി നായകനായി അഭിനയിച്ച സിനിമയായിരുന്നു കാഹോ നാ പ്യാര്‍ ഹേ. ബോക്സോഫീസില്‍ വലിയൊരു തുടക്കമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ അവാര്‍ഡുകള്‍ വാരിക്കൂട്ടാന്‍ ഹൃത്വികിന് സാധിച്ചിരുന്നു. അമീഷ പട്ടേല്‍ ആയിരുന്നു ചിത്രത്തില്‍ ഹൃത്വികിന്റെ നായികയായിട്ടെത്തിയത്. എന്നാല്‍ അമീഷയ്ക്ക് മുന്‍പ് കരീന കപൂര്‍, സോണിയ സക്‌സേന തുടങ്ങിയ നടിമാരായിരുന്നു ഈ സിനിമയില്‍ നായികയാവേണ്ടി ഇരുന്നത്.
രാകേഷ് റോഷന്‍ തിരക്കഥ ഒരുക്കി, നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കരീന കപൂറും ഹൃത്വികും നായിക നായകന്മാരാവുന്നു എന്നായിരുന്നു ആദ്യം തീരുമാനിച്ചത്. ഈ സിനിമ ചെയ്യുന്നതിന് വേണ്ടി കരീന അത്രയധികം ആകാംഷയോടെ കാത്തിരിക്കുകയുമായിരുന്നു. എന്നാല്‍ കരീനയുടെ അമ്മ ബബിതയ്ക്ക് രാകേഷ് റോഷന്റെ സ്‌റ്റൈലിനോട് അത്ര താല്‍പര്യം തോന്നിയില്ല.

സിനിമയുടെ ആദ്യ ഷെഡ്യൂള്‍ വെര്‍സോവ, മുംബൈ എന്നിവിടങ്ങളില്‍ വെച്ചായിരുന്നു ഷൂട്ട് ചെയ്തത്. സിനിമയിലെ പാട്ട് രംഗങ്ങളായിരുന്നു തുടക്കത്തില്‍. അതില്‍ കരീന അഭിനയിക്കുകയും ചെയ്തിരുന്നു. ഇതോടെ ബബിത ഇടപെടാന്‍ തുടങ്ങി. ആദ്യം സിനിമയിലെ രംഗങ്ങള്‍ ഷൂട്ട് ചെയ്യാനും പാട്ട് അവസാനം എടുത്താല്‍ മതിയെന്നുമായിരുന്നു ഇവര്‍ രാകേഷിനോട് പറഞ്ഞത്.
പാട്ടുകളുടെ ഷൂട്ടിങ് നടക്കാതെ വന്നതോടെ വലിയ നഷ്ടമുണ്ടായി. ഇതോടെ ബബിതയുടെ ഇടപെടലില്‍ രകേഷ് പ്രകോപിതനായി. കരീന നല്ലത് പോലെ അഭിനയിക്കുന്നുണ്ടെന്നും കാര്യങ്ങളെല്ലാം നല്ലത് പോലെയാണ് പോവുന്നതെന്ന് അദ്ദേഹം താരമാതാവിനെ അനുനയിപ്പിക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ബബിത അത് ഉള്‍കൊണ്ടില്ല. അവരോട് സംസാരിച്ചതിന്റെ പേരില്‍ രാകേഷ് പ്രൊഫഷണല്‍ അല്ലെന്ന് ബബിത പറയുകയുണ്ടായി. ഇതോടെ കരീന തന്നെ സിനിമ ഉപേക്ഷിക്കുകയായിരുന്നു.

അന്ന് കരീന പുതുമുഖമാണ്. അവളുടെ സഹോദരി കരിഷ്മ അന്ന് സൂപ്പര്‍ നായികയാണെങ്കിലും അതുപോലെ ചെയ്യാന്‍ പറ്റില്ലെന്ന് രാകേഷ് റോഷന്‍ പറഞ്ഞിരുന്നു. ഒരു പുതുമുഖത്തിന്റെ അമ്മയെ പോലെയായിരുന്നു അന്ന് ബബിത സംവിധായകനോട് സംസാരിച്ചിരുന്നത്. അവള്‍ അര്‍ഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ അന്ന് എന്നോട് ചോദിക്കാന്‍ പാടില്ലായിരുന്നു എന്ന് രാകേഷ് പറഞ്ഞതായി ചില റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരുന്നു.


Click it and Unblock the Notifications