കരീനയ്ക്ക് രോഗമോ? പുതിയ ചിത്രം കണ്ട് പ്രേക്ഷകർ ഞെട്ടി... എന്ത് പറ്റിയെന്ന് തിരക്കി ആരാധകർ
മേക്കപ്പ് കൂടിയാലും കുറഞ്ഞാലും നടിമാരെ സംബന്ധിച്ച് പ്രശ്നങ്ങളാണ്. മേക്കപ്പിൽ അതീവ ഗ്ലാമറസ്സായി പ്രത്യക്ഷപ്പെട്ടാൽ സദാചാരം സംസ്കാരശൂന്യം എന്നിങ്ങനെയുള്ള കമന്റുകളാവും ഉയർന്നു വരുക. എന്നാൽ മേക്കപ്പ് ലെസ്സായി എത്തിയാലോ. നടി കാജൾ അഗർവാൾ മോക്കപ്പില്ലാതെയുള്ള ചിത്രം പങ്കുവെച്ചിരുന്നു. ബാഹ്യ സൗന്ദര്യമല്ല ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നത് എന്ന് അടിക്കുറിപ്പിനൊപ്പമാണ് ആ ചിത്രം പങ്കുവെച്ചത്. താരത്തിന്റെ മേക്കപ്പില്ലാത്ത ലുക്ക് കണ്ട് പ്രേക്ഷകർ ഞെട്ടിയിരുന്നു. ഇത് തെന്നിന്ത്യൻ സ്വപ്ന സുന്ദരി കാജൾ തന്നെയാണോ എന്നായിരുന്നു പലരും ചോദിച്ചത്. ഇപ്പോഴിത മേക്കപ്പ് ലെസ്സ് ഫോട്ടോ പങ്കുവെച്ച് ബോളിവുഡ് താരം കരീന കപൂറും രംഗത്ത്.

ഭർത്തവ് സെയ്ഫ് അലിഖാനും മകനുമൊപ്പം ഇറ്റലിയിലെ തസ്കനിയിൽ അവധി ആഘോഷക്കുന്നതിനിനിടെയുളള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ടസ്കനിയിൽ വച്ച് സൂര്യന്റെ ചുംബനമേറ്റപ്പോൾ എന്ന അടിക്കുറിപ്പോടെയാണ് കരീന ചിത്രം പങ്കുവെച്ചത്. വെയിലത്ത് വാടി തളർന്ന് മുഖത്ത് നിറയെ ചുവന്ന പാടുകളോട് നിൽക്കുന്ന കരീനയുടെ ചിത്രങ്ങളായിരുന്നു അത്. താരത്തിന്റെ പുതിയ ലുക്ക് കണ്ട് നിരാശയിലാണ് ആരാധകർ.
അതീവ സുന്ദരിയായി ഹോട്ട് ലുക്കിലാണ് എപ്പോഴും കരീനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജിൽ എത്താറുള്ളത്. എന്നാൽ ഇത്തവണ അതിൽ നിന്നൊക്കെ വിപരീതമായ ചിത്രമായിരുന്നു. താരത്തിന് ഏറെ പ്രായം തോന്നിക്കുന്നുവെന്നും ചിത്രം വേഗം ഡിലീറ്റ് ചെയ്യാനാണ് ആരാധകർ പറയുന്നത്. കൂടാതെ കരീന രോഗത്തിന്റെ പിടിയിലാണെന്നും ഏതോ ത്വക്ക് രോഗമാണെന്നുമുള്ള സംശയവും പ്രേക്ഷകർ പ്രകടിപ്പിക്കുന്നുണ്ട്. പഴയ കരീനയെപ്പോലെ തോന്നുന്നുവെന്നും മെലിഞ്ഞു സുന്ദരിയായിരിക്കുന്നവെന്നുള്ള കമന്റുകളും എത്തുന്നുണ്ട്.


Click it and Unblock the Notifications