എനിക്ക് പത്ത് വയസ് കുറവാണ്, അദ്ദേഹം ആശങ്കപ്പെടണം; പക്ഷെ...; ഭർത്താവിനെക്കുറിച്ച് കരീന

ബോളിവുഡ് സിനിമാ ലോകത്തിന്റെ നിറപകിട്ടിലാണ് കരീന കപൂറിനെ എന്നും ആരാധകർ കണ്ടിട്ടുള്ളത്. 2000 ൽ റെഫ്യൂജി എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന കരീന വളരെ പെട്ടെന്ന് താരറാണിയായി ഉയർന്നു. സിനിമാ പാരമ്പര്യമുള്ള കപൂർ കുടുംബത്തിലെ അം​ഗമായതിനാൽ തന്നെ കരിയറിൽ വളരുക കരീനയെ സംബന്ധിച്ച് താരതമ്യേന എളുപ്പമായിരുന്നു. മാർക്കറ്റ് മൂല്യമുള്ള നായിക നടിയായി തുടരാനാണ് കരീന എന്നും താൽപര്യപ്പെട്ടത്.

അഭിനയ പ്രാധാന്യത്തിനപ്പുറം സൂപ്പർസ്റ്റാർ സിനിമകൾക്ക് നടി പ്രാധാന്യം കൊടുത്തു. എ ലിസ്റ്റ് നായകൻമാർക്കൊപ്പമേ അഭിനയിക്കൂ എന്ന നിർബന്ധവും ഒരു കാലത്ത് കരീനയ്ക്കുണ്ടായിരുന്നു. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുന്ന സമയത്താണ് കരീന വിവാഹിതയാകുന്നത്. 2012 ൽ സെയ്ഫ് അലി ഖാനുമായി കരീന വിവാഹിതയായപ്പോൾ സിനിമാ ലോകത്ത് വലിയ തോതിൽ ചർച്ചയായി.

Kareena Kapoor

അന്ന് ബി ടൗണിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് കരീന. ഈ സമയത്ത് വിവാഹം വേണ്ടെന്ന് പലരും ഉപദേശിച്ചെങ്കിലും കരീന തന്റെ തീരുമാനവുമായി മുന്നോട്ട് പോയി. കരീനയും സെയ്ഫും രണ്ട് മതസ്ഥരാണെന്നതായിരുന്നു ചർച്ചയ്ക്ക് കാരണമായ മറ്റൊരു വിഷയം. മാത്രവുമല്ല സെയ്ഫിന്റെ ആദ്യ വിവാഹബന്ധം വേർപിരിഞ്ഞതാണ്. ഈ ബന്ധത്തിൽ രണ്ട് മക്കളുമുണ്ട്. കരീനയേക്കാൾ പത്ത് വയസ് കൂടുതലുമാണ് സെയ്ഫിന്.

മുൻവിധികളെയെല്ലാം കാറ്റിൽ പറത്തി കരീനയും സെയ്ഫും ഇന്നും സന്തോഷകരമായി ജീവിക്കുന്നു. തൈമൂർ അലി ഖാൻ, ജെഹാം​ഗീർ അലി ഖാൻ എന്നീ രണ്ട് മക്കളും ദമ്പതികൾക്ക് ജനിച്ചു. സെയ്ഫുമായുള്ള വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് കരീനയിപ്പോൾ. പ്രായത്തെക്കുറിച്ചും രണ്ട് വിശ്വാസങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ കാര്യമാക്കുന്നില്ലെന്ന് കരീന കപൂർ മറുപടി നൽകി.

Kareena Kapoor

ഞങ്ങൾ രണ്ട് പേരും പരസ്പരം ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിന്റെ മതവിശ്വാസമോ പ്രായമോ അതിൽ എങ്ങനെയാണ് പ്രശ്നമാകുന്നത്. ഇവ ചർച്ച ചെയ്യേണ്ട കാര്യം പോവുമല്ലെന്ന് കരീന കപൂർ വ്യക്തമാക്കി. സെയ്ഫിന്റെ പ്രായം പ്രശ്നമല്ലെന്നും സെയ്ഫ് അലി ഖാൻ വ്യക്തമാക്കി. മുമ്പത്തേക്കാളും ഹോട്ട് ആണ് അദ്ദേഹം. എനിക്ക് പത്ത് വയസ് കുറവാണെന്നതിൽ സന്തോഷമുണ്ട്. അദ്ദേഹം ആശങ്കപ്പെടേണ്ടതാണ്. പക്ഷെ അദ്ദേഹത്തിന് 53 വയസായെന്ന് ആരും പറയില്ല. പ്രായം പ്രശ്നമല്ല. സ്നേഹവും ബഹുമാനവുമാണ് പ്രധാനമെന്നും കരീന കപൂർ ഖാൻ വ്യക്തമാക്കി.

സെയ്ഫിനെക്കുറിച്ച് മുമ്പ് കരീന പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ഭർത്താവ് നല്ല പാചകക്കാരനാണെന്നും അദ്ദേഹവുമായി താരതമ്യം ചെയ്യുമ്പോൾ തനിക്ക് വെള്ളം ചൂടാക്കാൻ പോലും അറിയില്ലെന്നാണ് കരീന പറഞ്ഞത്. 42 കാരിയായ കരീന കപൂർ കരിയറിനൊപ്പം കുടുംബ ജീവിതത്തിനും ഇന്ന് പ്രാധാന്യം നൽകുന്നുണ്ട്. പഴയത് പോലെ തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാൻ കരീന താൽപര്യപ്പെടുന്നില്ല.

നിരവധി സ്ക്രിപ്റ്റുകൾ തനിക്ക് വരുന്നുണ്ടെങ്കിലും എല്ലാ സിനിമകളും ഇപ്പോൾ ചെയ്യാൻ സാധിക്കില്ല, കുട്ടികൾക്ക് തന്റെ സാമീപ്യം ആവശ്യമായ സമയമാണിതെന്ന് കരീന കപൂർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ജാനേ ജാൻ ആണ് കരീനയുടെ റിലീസിനൊരുങ്ങുന്ന സിനിമ.

സുജോയ് ഘോഷ് സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് വർമ, ജയ്ദീപ് അഹ്ലാവത് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു. സിനിമയുടെ പ്രൊമോഷൻ പരിപാടികളുടെ തിരക്കുകളിലാണ് കരീന കപൂറിപ്പോൾ. ലാൽ സിം​ഗ് ഛദ്ദയാണ് ഇതിന് മുമ്പിറങ്ങിയ കരീനയുടെ സിനിമ. ആമിർ ഖാൻ നായകനായ ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X