വിവാഹിതരായ പുരുഷന്മാരുമായി പ്രണയത്തിലല്ല; ഹൃത്വികുമായിട്ടുള്ള ഗോസിപ്പുകളിൽ കരീന പറഞ്ഞത്
ബോളിവുഡിലെ പ്രമുഖരായ താരങ്ങള്‍ ഒന്നിലധികം തവണ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വിവാഹത്തിന് ശേഷവും പ്രമുഖ നടിമാരുമായി ഇഷ്ടത്തിലായ താരങ്ങളുമുണ്ട്. അത്തരത്തില്‍ നടന്‍ ഹൃത്വിക് റോഷന്റെ പേരില്‍ പലപ്പോഴായി കിംവദന്തികള്‍ പ്രചരിച്ചിട്ടുണ്ട്. കങ്കണ റാണവത് മുതല്‍ പ്രമുഖരായ പലരുമായിട്ടും ഹൃത്വിക്കിന് ബന്ധമുണ്ടെന്ന പ്രചരണം വന്നിട്ടുണ്ട്.
നടി കരീന കപൂറിന്റെ പേരിലും സമാനമായ വാര്‍ത്തയുണ്ടായിട്ടുണ്ട്. കരീനയ്ക്ക് ഇഷ്ടം തോന്നുന്ന സമയത്ത് ഹൃത്വിക് വിവാഹിതനാണ്. എങ്കില്‍ പോലും തന്റെ കരിയറും സിനിമയുമൊക്കെ ഉപേക്ഷിച്ച് ഹൃത്വിക്കിന് വേണ്ടി ജീവിക്കാന്‍ കരീന തയ്യാറായെന്നാണ് കഥകള്‍. അത്തരത്തില്‍ വീണ്ടും വൈറലാവുന്ന ചില പഴയ കഥകള്‍ വായിക്കാം..

2001 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് മൂവിയാണ് കഭി ഖുഷി കഭി ഖം. ചിത്രത്തില്‍ ഷാരൂഖിനും കാജോളിനും പുറമേ ഹൃത്വിക് റോഷനും കരീനയുമായിരുന്നു മറ്റ് നായിക-നായകന്‍. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആദ്യ സിനിമയിലൂടെ തന്നെ ഹിറ്റായി. ഇതോടെ യാദീന്‍, മെയിന്‍ പ്രേം കി ദീവാനി ഹൂന്‍, തുടങ്ങിയ സിനിമകളിലും താരങ്ങള്‍ ഒന്നിച്ചഭിനയിച്ചു. ഇതോടെ താരങ്ങള്‍ക്കിടയിലും ഒരു സ്പാര്‍ക്ക് ഉണ്ടായി. കരീന ഹൃത്വിക്കിലേക്ക് കൂടുതലായി ആകൃഷ്ടയാവുകയായിരുന്നു.

എന്നാല്‍ 2000 ല്‍ തന്നെ ഹൃത്വിക് സുസന്നെ ഖാനെ വിവാഹം കഴിക്കുകയും കുടുംബമായി ജീവിക്കുകയുമായിരുന്നു. ആ സമയത്ത് ഭ്രാന്തമായ രീതിയിലുള്ള പ്രണയമാണ് കരീനയ്ക്ക് നടനോട് തോന്നിയത്. അദ്ദേഹത്തെ ലഭിക്കാനായി സ്വന്തം കരിയര്‍ പോലും ഉപേക്ഷിക്കാന്‍ തയ്യാറായിട്ടാണ് നടി നിന്നതെന്നും കഥകള്‍ പ്രചരിച്ചു. പിന്നീട് കരീന തന്നെ തന്റെ പേരില്‍ പ്രചരിച്ച ഗോസിപ്പുകളെ കുറിച്ചും അതിലൂടെ ഉണ്ടായ നഷ്ടത്തെ കുറിച്ചും പറഞ്ഞിരുന്നു.

' ഇത്തരം ഗോസിപ്പ് കഥകള്‍ എന്നെ സംബന്ധിച്ചിടത്തോളം പ്രൊഫഷണല്‍ ജീവിതത്തില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളെ ഉള്ളു. എന്നാല്‍ ഹൃത്വിക്കിന് അങ്ങനെയായിരുന്നില്ല. ഇതൊക്കെ ഹൃത്വിക്കിന്റെ ദാമ്പത്യത്തെ ബാധിക്കുമോ എന്നോര്‍ത്ത് ഞാന്‍ വിഷമിച്ചിരുന്നു. ആദ്യം എന്റെ പേരിനൊപ്പം വന്നത് ഹൃത്വികിന്റെ പേരാണ്.
നാളെ അത് മറ്റാരുടെയെങ്കിലും പേരിലാവാം. എനിക്ക് സത്യം അറിയാവുന്നിടത്തോളം കാലം അതൊന്നും ഒരു കുഴപ്പമുള്ളതായി തോന്നില്ല. എന്നാല്‍ എനിക്ക് കുറച്ച് സവാകാശം എല്ലാവരും തരണമെന്നാണ്', വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിമുഖത്തില്‍ കരീന ആവശ്യപ്പെട്ടത്.

ഞാന്‍ വിവാഹിതരായ പുരുഷന്മാരുമായി പ്രണയത്തിലല്ല. അവരുമായി എനിക്ക് യാതൊരു ബന്ധവുമില്ല. വിവാഹം കഴിച്ചവരുമായി ബന്ധമുണ്ടാവുന്നത് എന്റെ കരിയറിന് തന്നെ ദോഷം ചെയ്യും. പിന്നെ ഹൃത്വിക്കിന്റെ പേരിനൊപ്പം വന്ന വാര്‍ത്തകളില്‍ തന്നെ ഞെട്ടിച്ചൊരു സംഭവത്തെ കുറിച്ചും കരീന സൂചിപ്പിച്ചു. 'ഹൃത്വിക്കിനെ ഭര്‍ത്താവായി കിട്ടാന്‍ ഞാന്‍ എന്റെ കരിയര്‍ പോലും ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞതായിരുന്നു അത്. ഒരു മനുഷ്യന് വേണ്ടി അങ്ങനെ താനൊരിക്കലും ചെയ്യില്ലെന്നാണ്', കരീന പറയുന്നത്.

എപ്പോഴെങ്കിലും എന്റെ പങ്കാളി എന്നോട് കരിയര്‍ ഉപേക്ഷിക്കാന്‍ പറഞ്ഞാല്‍ അദ്ദേഹത്തിനൊരു ചവിട്ട് കൊടുക്കും. എന്നിട്ട് തന്റെ ജീവിതത്തില്‍ നിന്നും ഇറങ്ങി പോവാനായിരിക്കും ഞാന്‍ പറയുക എന്നും കരീന കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











