For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൗമാരകാലത്ത് തോന്നിയ പ്രണയം, അമ്മയില്‍ നിന്നുണ്ടായ പ്രതികരണം വെളിപ്പെടുത്തി കരീന കപൂര്‍

  |

  ബോളിവുഡ് സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന താരസുന്ദരിമാരില്‍ ഒരാളാണ് നടി കരീന കപൂര്‍. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി നിരവധി വിജയസിനിമകളിലാണ് നടി അഭിനയിച്ചത്. വിവാഹ ശേഷവും സിനിമയില്‍ സജീവമായിരുന്നു താരം. കരീന കപൂറിന്‌റെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. സിനിമാ തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും പങ്കുവെക്കാറുണ്ട് താരം.

  ഭര്‍ത്താവ് സെയ്ഫ് അലി ഖാനും മകന്‍ തൈമൂറിനൊപ്പമുളള നടിയുടെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അടുത്തിടെയാണ് കരീന വീണ്ടും ഗര്‍ഭിണിയായ വിവരം സെയ്ഫ് അലി ഖാന്‌റെ സഹോദരി ആരാധകരെ അറിയിച്ചത്. തുടര്‍ന്ന് ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ചും കരീന കപൂര്‍ സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. ഗര്‍ഭിണിയായ ശേഷമുളള നടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്.

  അടുത്തിടെ ഏഴാം മാസത്തിലുളള തന്റെ ഗര്‍ഭകാല ചിത്രവും നടി പോസ്റ്റ് ചെയ്തിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായ താരങ്ങളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. 2012ലായിരുന്നു താരദമ്പതികളുടെ വിവാഹം. കരീനയ്ക്കും സെയ്ഫിനുമൊപ്പം മകന്‍ തൈമൂറും വാര്‍ത്തകളില്‍ നിറയാറുണ്ട്. നിലവില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരപുത്രന്‍ കൂടിയാണ് തൈമൂര്‍ അലി ഖാന്‍.

  അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളിലും തിളങ്ങിയ താരമാണ് കരീന കപൂര്‍. നടിയുടെ സഹോദരി കരിഷ്മ കപൂറും ബോളിവുഡില്‍ ഒരുകാലത്ത് സജീവമായിരുന്നു. അതേസമയം അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തന്റെ കൗമാര കാലത്തെ കുറിച്ച് കരീന കപൂര്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

  കൗമാരകാലത്ത് ഒരാളോട് ഇഷ്ടം തോന്നിയതും അയാളെ കാണാന്‍ വീട് വിട്ട് ഇറങ്ങിയ കാര്യവുമാണ് നടി വെളിപ്പെടുത്തിയത്. അന്ന് എനിക്ക് 14-15 വയസുളള സമയമായിരുന്നു. ആ ആണ്‍കുട്ടിയോട് എനിക്ക് ശരിക്കും ഇഷ്ടം തോന്നി. എന്നാല്‍ ഒരു സിംഗിള്‍ മദര്‍ എന്ന നിലയില്‍ അമ്മ എന്റെ കാര്യത്തില്‍ അസ്വസ്ഥയായിരുന്നു. അമ്മ മനസില്‍ ഉറപ്പിച്ചിരുന്നു, ഇത് ഒരിക്കലും സംഭവിച്ചുകൂടാ.

  2020ൽ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയ മലയാള സിനിമയിലെ പ്രധാനതാരങ്ങൾ

  അന്ന് അമ്മ ഫോണ്‍ എല്ലാം അമ്മയുടെ മുറിയില്‍ വെച്ച് ലോക്ക് ചെയ്തിരുന്നു. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി ഈ പ്രത്യേക വ്യക്തിയെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. അന്ന് അത്താഴത്തിനായി അമ്മ പുറത്തുപോയ ദിവസമായിരുന്നു. റൂമിന്‌റെ ലോക്ക് തകര്‍ക്കാന്‍ എനിക്ക് സാധിച്ചു. അതിനായി ഒരു കത്തി ഉപയോഗിച്ചു. മുറി തുറന്ന് ഫോണ്‍ എടുത്ത്, പദ്ധതികള്‍ തയ്യാറാക്കി വീട്ടില്‍ നിന്ന് ഓടിപ്പോയി. അത് ശരിക്കും മോശമായ ഒരു പ്രവൃത്തിയായിരുന്നു എന്ന് എനിക്ക് പിന്നീട് തോന്നി. പിന്നീട് ഈ സംഭവത്തെ തുടര്‍ന്ന് അമ്മ എന്നെ ഡെറാഡൂണിലെ ബോര്‍ഡിംഗ് സ്‌കൂളില്‍ ആക്കി, അഭിമുഖത്തില്‍ കരീന കപൂര്‍ പറഞ്ഞു.

  Read more about: kareena kapoor
  English summary
  Kareena Kapoor Khan Opens Up Her Teenage Love Story And Revealed How Her Mom Reacted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X