ഭര്‍ത്താവിന്റെ ആദ്യബന്ധത്തിലുള്ള മകളുടെ അമ്മയായി അഭിനയിക്കുമോ? കിടിലന്‍ മറുപടിയുമായി നടി കരീന കപൂര്‍
സംവിധായകനും നിര്‍മാതാവും അവതാരകനുമൊക്കെയായി ബോൡവുഡില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് കരണ്‍ ജോഹര്‍. ഏറ്റവും പുതിയതായി കോഫി വിത് കരണ്‍ എന്ന പരിപാടിയുമായി താരം വീണ്ടും എത്തിയിരിക്കുകയാണ്. ബോളിവുഡിലെ മുന്‍നിര താരങ്ങളോട് രസകരമായ ചോദ്യം ചോദിക്കുന്നതാണ് പരിപാടിയുടെ പ്രധാന ഉദ്ദേശം.
ഇതിനകം പരിപാടിയില്‍ പങ്കെടുത്ത പല താരങ്ങളും അവരുടെ പേരിലുള്ള ഗോസിപ്പുകളെ കുറിച്ചും ആരാധകര്‍ കാത്തിരുന്ന കാര്യങ്ങളും വെളിപ്പെടുത്തേണ്ടി വന്നു. ഇത്തവണ കോഫി വിത് കരണിന്റെ എട്ടാം സീസണാണ് നടക്കുന്നത്. അതിഥികളായി എത്തിയത് ബോളിവുഡ് സുന്ദരിമാരായ കരീന കപൂര്‍ ഖാനും ആലിയ ഭട്ടുമാണ്.

ഇരുവരോടും പ്രതീക്ഷിക്കാത്ത എന്നാല്‍ ഏറെ പ്രധാന്യമുള്ള ചില ചോദ്യങ്ങളാണ് കരണ്‍ ചോദിച്ചത്. അതിലൊന്ന് നടി സാറ അലി ഖാന്റെ അമ്മയായി കരീന അഭിനയിക്കുമോ എന്നതായിരുന്നു. കരീന കപൂറിന്റെ ഭര്‍ത്താവും നടനുമായ സെയിഫ് അലി ഖാന്റെ ആദ്യ ബന്ധത്തിലുള്ള മകളാണ് സാറ അലി ഖാന്‍. ഇപ്പോള്‍ ബോളിവുഡിലെ യുവനടിമാരില്‍ പ്രധാനിയാണ് സാറ. സിനിമയില്‍ ചുവടുവെച്ച ഉടനെ തന്നെ താരമൂല്യത്തിലേക്ക് എത്താന്‍ സാറയ്ക്ക് കഴിഞ്ഞിരുന്നു.
യഥാര്‍ഥ ജീവിതത്തില്‍ സാറയുടെ രണ്ടാനമ്മയായ കരീന, സിനിമയിലും അതുപോലെ അമ്മ വേഷം ചെയ്യുമോ എന്നായിരുന്നു കരണിന്റെ ചോദ്യം. എന്നാല്‍ ആരാധകരെ പോലും അമ്പരിപ്പിക്കുന്നൊരു മറുപടി പറഞ്ഞ് കൊണ്ട് കരീന കരണ്‍ ജോഹറിന്റെ വായടപ്പിച്ചിരിക്കുകയാണ്.
കോഫി വിത്ത് കരണിന്റെ നാലാമത്തെ എപ്പിസോഡിലായിരുന്നു റാപ്പിഡ് ഫയര്‍ റൗണ്ട്. ഇതിനിടയിലാണ് ഒരു സിനിമയില്‍ സാറയുടെ അമ്മയായി അഭിനയിക്കുമോ എന്ന് അവതാരകനായ കരണ്‍ ജോഹര്‍ കരീനയോട് ചോദിച്ചത്. 'തനിക്ക് എല്ലാ പ്രായത്തിലുള്ള കഥാപാത്രങ്ങളും അഭിനയിക്കാന്‍ കഴിയുമെന്നാണ് കരീനയുടെ പ്രതികരണം',.
'ഞാനൊരു അഭിനേതാവാണ്. എനിക്ക് എല്ലാ പ്രായത്തിലുള്ള വേഷങ്ങളും അഭിനയിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. അതൊന്നും നിങ്ങള്‍ക്കറിയില്ല. നല്ലൊരു കഥയും വേഷവുമാണെങ്കില്‍ തീര്‍ച്ചയായും സാറയുടെ അമ്മയായി അഭിനയിക്കുമെന്നും', നടി പറഞ്ഞു. കരീനയുടെ മറുപടി വന്നതോടെ എങ്കില്‍ ഇക്കാര്യം നിങ്ങളിവിടെ തുറന്ന് പറയണമെന്നായി കരണ്‍. 'അഭിനയിക്കുന്ന എന്തിനോടും ഞാന്‍ സമ്മതമാണെന്ന് തുറന്ന് പറയുകയാണെന്ന്', കരീന പ്രതികരിച്ചു.

2012 ഒക്ടോബറിലാണ് കരീന കപൂറും സെയ്ഫ് അലി ഖാനും വിവാഹിതരാവുന്നത്. അതിന് മുന്‍പ് സെയിഫ് അലി ഖാന്‍ നടി അമൃത സിംഗിനെ വിവാഹം കഴിച്ചിരുന്നു. 2004 ലാണ് താരങ്ങള്‍ വേര്‍പിരിയുന്നത്. സെയിഫിനും അമൃതയ്ക്കും രണ്ട് മക്കളാണുള്ളത്. സാറ അലി ഖാനെ കൂടാതെ ഇബ്രാഹിം അലി ഖാന്‍ എന്നൊരു മകന്‍ കൂടിയുണ്ട്.
കരണ്‍ ജോഹറിന്റെ പുതിയ ചിത്രമായ റോക്കി ഔര്‍ റാണി കി പ്രേം കഹാനിയില്‍ അസിസ്റ്റന്റ് ഡയറക്ടറായി ഇബ്രാഹിം അലി ഖാന്‍ വര്‍ക്ക് ചെയ്തിരുന്നു. തൈമൂര്‍ അലി ഖാന്‍, ജഹാംഗീര്‍ അലി ഖാന്‍ എന്നിങ്ങനെ സെയ്ഫിനും കരീനയ്ക്കും രണ്ട് ആണ്‍മക്കളാണ്. രണ്ട് ബന്ധത്തിലുള്ള മക്കളുമായിട്ടും സെയിഫിന് അടുത്ത ബന്ധമാണുള്ളത്.
സെയിഫിന്റെ ആദ്യ വിവാഹത്തോടും കുടുംബത്തോടും കരീനയും അടുപ്പം കാണിക്കാറുണ്ട്. പലപ്പോഴും കരീനയുടെ വീട്ടിലേക്ക് സാറ വരാറുണ്ട്. വിശേഷ ദിവസങ്ങളിലും കുടുംബാംഗങ്ങള്‍ ഒന്നിച്ചാണ് ആഘോഷത്തില്‍ പങ്കെടുക്കാറുള്ളത്. സാറ മകളെ പോലെ ആണെങ്കിലും അടുത്ത സുഹൃത്തുക്കളായിട്ടാണ് ഞങ്ങള്‍ ജീവിക്കുന്നതെന്നാണ് കരീന പറഞ്ഞത്.


Click it and Unblock the Notifications











