ഒരു എപ്പിസോഡിന് മൂന്ന് കോടി!! കോടികൾ പ്രതിഫലം വാങ്ങാൻ താരറാണിയ്ക്ക് കാരണമുണ്ട്
കുഞ്ഞ് ജനിച്ചതിനു ശേഷം സിനിമയിൽ നിന്ന് അകലം പാലിക്കുകയാണ് കരീന കപൂർ. സിനിമയ്ക്ക് ചെറിയ ഇടവേള കൊടുക്കുന്നുവെങ്കിലും മിനിസ്ത്രീനിൽ താരം സജീവമായിരിക്കുകയാണ്. ടിവി റിയാലിറ്റി ഷോയായ ഡാൻസ് ഇന്ത്യൻ ഡാൻസിലെ വിധികർത്താവാണ് താരം. ഇപ്പോൾ ബോളിവുഡ് കോളങ്ങളിലെ ചർച്ച വിഷയം റിയാലിറ്റി ഷോയിൽ നിന്ന് താരം വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചാണ്. മൂന്ന് കോടി രൂപയാണ് റിയാലിറ്റി ഷോയുടെ ഓരോ എപ്പിസോഡിനും താരം വാങ്ങുന്നതത്രേ. ടൈംസ് ഓഫ് ഇന്ത്യ പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം ടിവി ഷോയിൽ നിന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം കരീനയണ്.

താൻ അർഹിക്കുന്ന പ്രതിഫലമാണ് വാങ്ങുന്നതെന്നാണ് ഇതിനെ കുറിച്ച് നടി പറയുന്നത്. ടിവിയിൽ ജോലി ചെയ്യുന്നത് അതികഠിനമായ അധ്വാനമാണ്. ഒരു പുരുഷ ജഡ്ജിന് അത്രയും പ്രതിഫലം വാങ്ങാമെങ്കിൽ സ്ത്രീകൾക്കും വാങ്ങാമെന്ന് കരീന പറഞ്ഞു. ഇന്ത്യൻ ഡാൻസിനു മുൻപും താരത്തെ തേടി ടിവി ഓഫറുകൾ വന്നിരുന്നു. '12 മുതല്‍ 14 മണിക്കൂര്‍ വരെ ജോലി ചെയ്യണം. തൈമൂര്‍ ജനിച്ചതിനു ശേഷം ഞാന്‍ എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്തിട്ടില്ലെന്നും താരം ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നടി എന്നതിലുപരി താൻ ഒരു അമ്മയും കൂടിയാണ്. എനിയ്ക്ക് അവനോടൊപ്പം സമയം ചെലവഴിക്കേണ്ടതായിട്ടുണ്ട്. തൈമൂർ രാത്രി ഭക്ഷണം കഴിക്കുന്നതിനു മുൻപ് തനിയ്ക്ക് വിട്ടിൽ എത്തണം. ആ സമയം എനിയ്ക്കും അവനും മാത്രമുള്ളതാണ്.. അതു മാത്രമായിരുന്നു ഈ ഷോയുടെ ഷൂട്ടിനിടയിലുളള ബുദ്ധിമുട്ട്- കരീന പറയുന്നു.


Click it and Unblock the Notifications