»   » മകനെ അനുഗ്രഹിക്കാന്‍ കരീന കപൂര്‍ ട്രാന്‍സ്‌ജെന്റേഴ്‌സിന് കൊടുത്ത പണം എത്രയാണെന്നറിഞ്ഞാല്‍ ഞെട്ടും !!

മകനെ അനുഗ്രഹിക്കാന്‍ കരീന കപൂര്‍ ട്രാന്‍സ്‌ജെന്റേഴ്‌സിന് കൊടുത്ത പണം എത്രയാണെന്നറിഞ്ഞാല്‍ ഞെട്ടും !!

Posted By: Rohini
Subscribe to Filmibeat Malayalam

സമൂഹം അകറ്റി നിര്‍ത്തുന്നവരാണ് ട്രാന്‍സ്‌ജെന്റേഴ്‌സ്. എന്നാല്‍ വിവാഹം, കുട്ടിയുടെ ജനനം പോലുള്ള മംഗളകരമായ ചടങ്ങുകളില്‍ ഇവരുടെ സാമിപ്യവും അനുഗ്രഹവും നല്ലതാണെന്നാണ് വിശ്വാസം. ഇവിരെ പ്രീതിപ്പെടുത്തി അനുഗ്രഹം വാങ്ങിയാല്‍ കഞ്ഞുങ്ങളെ എല്ലാ ദോഷങ്ങളില്‍ നിന്നും സംരക്ഷിക്കാമെന്ന വിശ്വാസമുണ്ട്.

ആദ്യ ഭാര്യ ഹോട്ടും സെക്‌സിയുമല്ല; സെയ്ഫ് അലി ഖാന്‍ അമൃതയെ ഉപേക്ഷിച്ച് കരീനയെ വിവാഹം ചെയ്യാന്‍ കാരണം

ബോളിവുഡ് താരം കരീന കപൂറം ഇത്തരം ആചാരങ്ങളെ ശക്തമായി വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ മകന് വേണ്ടി ഇത്രയും പണം ചെലവഴിച്ച് ഭിന്നശേഷിക്കാരുടെ അനുഗ്രഹം വാങ്ങിയത്. എത്രയാണെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും!! തൈമൂറിന്റെ പുതിയ ചിത്രങ്ങള്‍ക്കൊപ്പം തുടര്‍ന്ന് വായിക്കാം

ഊഹിക്കാമോ..?

മകന്‍ തൈമൂറിന് അനുഗ്രഹം നല്‍കുന്നതിനായി മഹാരാഷ്ട്രയിലുള്ള ഭിനലിംഗക്കാര്‍ക്ക് അമ്പത്തി ഒന്നായിരം രൂപയാണത്രെ കരീന കപൂര്‍ ഖാന്‍ നല്‍കിയത്. ഇവര്‍ വീട്ടിലെത്തി മകനെ അനുഗ്രഹിച്ച് മടങ്ങുകയായിരുന്നുവത്രെ.

മകന് വേണ്ടിയല്ലേ..

ഇതില്‍ അത്ര ഞെട്ടാനൊന്നുമില്ല എന്ന് പറയുന്നവരുമുണ്ട്. മകന് വേണ്ടി ഇത്രയൊക്കെ ചെയ്യുക എന്നത് ഒരു അമ്മയുടെ കടമയാണ്. മകനോടുള്ള സ്‌നേഹവും വാത്സ്യവുമാണ് എന്നൊക്കെയാണ് ചിലര്‍ പറയുന്നത്.

ജനിച്ചന്ന് മുതല്‍ സ്റ്റാര്‍

ജനിച്ച അന്ന് മുതല്‍ തൈമൂര്‍ അലി ഖാന്‍ സ്റ്റാറാണ്. തൈമൂറിന് പേരിട്ടതിനെ ചൊല്ലി ഒരുപാട് വിവാദങ്ങളുണ്ടായിരുന്നു. പാക് തീവ്രവാദിയുടെ പേര് മകന് ഇട്ടു എന്ന് പറഞ്ഞായിരുന്നു സോഷ്യല്‍ മീഡിയ ആക്രമണം.

ഫോട്ടോകള്‍ പരസ്യമായി

മറ്റ് ബോളിവുഡ് താരങ്ങള്‍ മക്കളെ ക്യാമറക്കണ്ണുകളില്‍ നിന്ന് ഒളിപ്പിച്ചു പിടിയ്ക്കുമ്പോള്‍ കരീനയും സെയ്ഫ് അലി ഖാനും വ്യത്യസ്തരായി. കുഞ്ഞിന്റെ ചിത്രം പരസ്യപ്പെടുത്താന്‍ കരീനയ്ക്കും സെയ്ഫിനും മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല.

എല്ലായിടത്തും തൈമൂര്‍

അടുത്തിടെ നടന്ന ഒരു പാര്‍ട്ടിയിലും കരീന എത്തിയത് ആറുമാസം പ്രായമുള്ള കുഞ്ഞു തൈമൂറിന്റെ കൂടെയായിരുന്നു. അവിടെയുണ്ടായിരുന്ന ക്യാമറ കണ്ണുകളെല്ലാം കുഞ്ഞിന്റെ പിറകെയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍

കുഞ്ഞു തൈമൂറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിയ്ക്കുന്ന കരീന കപൂര്‍ തന്നെയാണ്. മകനൊപ്പമുള്ള ഓരോ മനോഹര നിമിഷങ്ങളും കരീന തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പരസ്യപ്പെടുത്തി.

സാധാരണ ജീവിതം

മകന്‍ തൈമൂറിന് ഒരിക്കലും പ്രത്യേക പരിഗണന ഒന്നും നല്‍കില്ലെന്നും, ഇഷ്ടം പോലെ ഒരു സാധാരണ ജീവിതം നയിക്കാനുള്ള സ്വാതന്ത്രം അവന് നല്‍കുമെന്ന് കരീനയും സെയ്ഫ് അലി ഖാനും പ്രത്യേകം പറഞ്ഞിട്ടുണ്ട്.

English summary
Kareena Kapoor Khan paid a hefty amount to the transgender community to bless the apple of her eyes, Taimur Ali Khan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam