For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങളൊരു ആന്റിയാണ്!! കൗമാരക്കാരിയല്ല, അമ്മയായതിന്റെ പേരിൽ നടിയ്ക്ക് നേരെ ആക്രമണം

  |

  ബോളിവുഡിലെ ഫാഷൻ ഐക്കണാണ് കരീന കപൂർ. ബോളിവുഡിലെ മിക്ക താരങ്ങളോടൊപ്പവും കരീന ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. ശക്തരായ നിരവധി സ്ത്രീ കഥാപാത്രങ്ങളാണ് കരീന ജീവൻ നൽകിയിട്ടുള്ളത്. ബോളിവുഡിൽ കഴിഞ്ഞ കുറെ വർഷങ്ങളായി നിലനിൽക്കുന്ന ഒരു ട്രെന്റാണ് വിവാഹ ശേഷം നടിമാർക്ക് വേണ്ടവിധത്തിലുളള ചിത്രങ്ങൾ നേടിയെത്തുന്നില്ല. ലഭിക്കുന്ന ചിത്രങ്ങളൊക്കെ വേണ്ടവിധത്തിൽ ശ്രദ്ധിക്കപ്പെടുന്നതുമില്ല.

  തലൈവ എന്ന് നീട്ടി വിളിച്ച് ആരാധകർ!! പിന്നാലെ വരരുത്.. തിരികെ പോകുവെന്ന് താരം, ബൈക്കിൽ പിന്തുടർന്ന യുവാക്കളോട് വിജയ് ചെയ്തത്, വീഡിയോ കാണൂ

  വിവാഹത്തിന് തൊട്ട് മുൻപ് വരെ സിനിമയിൽ സജീവമായിരിക്കും. ചെയ്യുന്ന ചിത്രങ്ങളൊക്കെ സൂപ്പർ ഡ്യൂപ്പർ ഹിറ്റുമായിരിക്കും. എന്നാൽ വിവാഹ ശേഷം ഇതുണ്ടാകില്ല. സിനിമകളുടെ എണ്ണവും അവസരങ്ങളും കുറുന്നു. എന്നാൽ ഒരു കുട്ടിയായി കഴിഞ്ഞാൽ വോറൊരു ക്യാറ്റകറിയിലേയ്ക്കാകും പിന്നീട് ഇവരുടെ സ്ഥാനം. ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളും ചർച്ച ചെയ്യുന്നത് നടി കരീന കപൂറിന് കേൾക്കേണ്ടി വന്ന വിമർശനത്തെ കുറിച്ചാണ്. ഷോയ്ക്കിടെ പ്രായത്തിന്റെ പേരിലാണ് താരത്തിനെതിരെ വിമർശനം ഉയർന്നത്. കരീനയുടെ സ്ഥിതിമാത്രമല്ല വിവാഹിതരായി കുഞ്ഞുങ്ങളുണ്ടായ എല്ലാ താരങ്ങളുടെ അവസ്ഥയും ഇത് തന്നെയാണ്.

  വീട്ടിലിരുന്ന് മക്കളെ നോക്കാം, ഒപ്പം കാശുമുണ്ടാക്കാം... എങ്ങനെയെന്ന് അറിയണ്ടേ?

   കുഞ്ഞുണ്ടായതിനു ശേഷം വിമർശനം

  കുഞ്ഞുണ്ടായതിനു ശേഷം വിമർശനം

  38ാം വയസ്സിലായിരുന്നു നടൻ സെയ്ഫ് അലിഖാനുമായുളള കരീനയുടെ വിവാഹം. തുടർന്ന് ഇവർക്ക് തൈമൂർ എന്ന ആൺകുഞ്ഞ് പിറക്കുകയും ചെയ്തു. പ്രസവത്തിനു ശേഷം ഒരു നീണ്ട് ഇടവേളയ്ക്ക് ശേഷമാണ് കരീന സിനിമയിലും ടിവി ഷോയിലും സ്റ്റേജ് ഷോയിവുമൊക്കെ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ബോളിവുഡ് ചാരം അർബാസ് ഖാൻ അവതാരകനായി എത്തുന്ന ടിവി ഷോയാണ് പിൻപ്. താരങ്ങൾ നേരിടുന്ന വിമർശനങ്ങളാണ് ഷോയിൽ ചർച്ച ചെയ്യുന്നത്. ഈ പരിപാടിയിൽ എത്തിയപ്പോഴാണ് കരീന വികാരഭരിതയായത്.

   കരീനയെ ആന്റി എന്നു വിളിച്ചു

  കരീനയെ ആന്റി എന്നു വിളിച്ചു

  കരീനയെ കുറിച്ച് ഒരു ആരാധിക എഴുതിയ കമന്റാണ് ഇപ്പോൾ ബോളിവുഡിൽ ചർച്ചയായിരിക്കുന്നത്. ആദ്യം ചിരിച്ച് കളഞ്ഞുവെങ്കിവും പിന്നീട് താരം വികാരഭരിതയാകുകയായിരുന്നു. നിങ്ങൾ ഇപ്പോൾ ആന്റിയാണ്. വെറുതെ കൗമാരപ്രായക്കാരെ പോലെ പെരുമാറരുതെന്നായിരുന്നു കമന്റ്. എന്നാൽ ഇത് വായിച്ച് ആദ്യം ചിരിച്ചുവെങ്കിലും പിന്നീട് താരം വികാരഭരിതയാവുകയായിരുന്നു. ഇത് ബോളിവുഡിൽ ചർച്ചയായിട്ടുണ്ട്.

   തങ്ങൾക്കുമുണ്ട് വികാരങ്ങൾ

  തങ്ങൾക്കുമുണ്ട് വികാരങ്ങൾ

  ഒരിക്കൽ പോലും താരങ്ങളുടെ വികാരത്തെ കുറിച്ച് ജനങ്ങൾ ചിന്തിക്കുന്നില്ല. സെലിബ്രിറ്റികൾക്ക് ഒരു വികാരവുമില്ലെന്നാണ് ജനങ്ങൾ ധരിച്ചിരിക്കുന്നത്. അങ്ങനെ ചിന്തിച്ചു കൊണ്ടാണ് ഇവർ പേരുമാറുന്നതെന്നും കരീന പറഞ്ഞു. എന്നാൽ ആര് എന്ത് പറഞ്ഞാലും ഞങ്ങൾ അതെല്ലാം ഒന്നും മിണ്ടാതെ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ നിലപാടെന്നും താരം കൂട്ടിച്ചേർത്തു.

   അമ്മയെന്ന് വിളിച്ച് പരിഹസിക്കുന്നു

  അമ്മയെന്ന് വിളിച്ച് പരിഹസിക്കുന്നു

  സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അമ്മേ എന്ന് വിളിച്ച് പരിഹസിക്കുന്നതിനെ കുറിച്ചും കരീന നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തിലുളള വിമർശനങ്ങൾ ഏറെ അപഹാസ്യമാണെന്നും താരം പറഞ്ഞു. തൈമൂറിനോടൊപ്പം ഒരു പ്രൈവറ്റ് വിമാനത്തിൽ കയറാൻ പോകുന്ന ചിത്രത്തിന് ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. മകനെ നാനിയെ ഏൽപ്പിക്കാൻ നാണമില്ലേ? നിങ്ങൾ ഇത്രയ്ക്ക് അശ്രദ്ധയായ അമ്മയാണോ എന്നുളള ചോദ്യങ്ങൾ താരത്തിന് നേരെ ഉയർന്നിരുന്നു. ഇത് തന്നെ വല്ലാതെ ചൊടിപ്പിച്ചുവെന്നും കരീന പറഞ്ഞു. എന്റെ ജീവിതത്തെ കുറിച്ച് യാതൊന്നും അറിയാതെ തന്നെ ജഡ്ജ് ചെയ്യാൻ നോക്കരുതെന്നും കരീന പറഞ്ഞു.

  English summary
  Kareena Kapoor Khan reacts to being called 'aunty' on Twitter!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X