ചരിത്രമൊന്നും പറയില്ല! കരീന കപൂറിനെ ചൊടിപ്പിക്കുന്ന ചോദ്യവുമായി കരണ്‍ ജോഹര്‍, അവഗണിച്ച് നടി

ബോളിവുഡിലെ താരങ്ങളെ മുന്‍നിര്‍ത്തി നടനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ ഹോസ്റ്റ് ചെയ്യുന്ന പരിപാടിയാണ് കോഫി വിത് കരണ്‍. നിലവില്‍ പരിപാടിയുടെ എട്ടാം സീസണാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഓരോ തവണയും പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവരോട് ചൊടിപ്പിക്കുന്നതും വിവാദമുണ്ടാക്കിയതുമായ ചോദ്യങ്ങളാണ് കരണ്‍ ചോദിക്കാറുള്ളത്.

ചില ചോദ്യങ്ങള്‍ക്ക് താരങ്ങള്‍ കൃത്യമായ മറുപടി കൊടുക്കുമ്പോള്‍ മറ്റ് ചിലതിനെ തള്ളിപ്പറയുകയാണ് ചെയ്യാറുള്ളത്. അത്തരത്തില്‍ നടി കരീന കപൂറും ആലിയ ഭട്ടുമാണ് പുതിയതായി ഷോ യിലേക്ക് അതിഥികളായി എത്തിയത്. ഇരുവരോടും രസകരമായ ചോദ്യങ്ങളാണ് കരണ്‍ ചോദിച്ചത്. ഇടയ്ക്ക് കരീനയെ ചൊടിപ്പിക്കുന്ന ചോദ്യം എത്തിയെങ്കിലും വളരെ മാന്യമായി നടി അതിനോട് പ്രതികരിച്ചിരിക്കുകയാണ്.

kareena

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് കോഫി വിത്ത് കരണ്‍ സീസണ്‍ 8 പ്രീമിയര്‍ ചെയ്യുന്നത്. ആരാധകര്‍ പ്രതീക്ഷിച്ചത് പോലെ കിടിലന്‍ ചോദ്യങ്ങളുമായിട്ടാണ് കരണ്‍ ജോഹര്‍ ഇത്തവണയും എത്തിയത്. കരീന കപൂറും ആലിയ ഭട്ടും തമ്മിലുള്ള സംഭാഷണത്തിന്റെ പ്രൊമോ വീഡിയോയാണ് ആദ്യം പുറത്ത് വന്നത്. ഇരുവരും വളരെ സന്തോഷത്തോട് കൂടിയാണ് കരണിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്. ഇതിനിടയിലാണ് ബോളിവുഡ് നടി അമീഷ പട്ടേലുമായുള്ള കരീനയുടെ പിണക്കത്തെ കുറിച്ച് കരണ്‍ ചോദിക്കുന്നത്.

അദ്ദേഹത്തിന്റെ പെട്ടെന്നുള്ള ഈ ചോദ്യം കരീന തീരെ പ്രതീക്ഷിച്ചതുമില്ല. എന്നിരുന്നാലും കരണിന്റെ ചോദ്യത്തെ നടി അവഗണിക്കുകയായിരുന്നു ചെയ്തത്. 'എന്ത് ചരിത്രം? നിങ്ങള്‍ക്കെല്ലാവര്‍ക്കും കാണാനാകുന്നത് പോലെ ഞാന്‍ കരണിനെ അവഗണിക്കുകയാണെന്നാണ്', ഈ ചോദ്യത്തിന് മറുപടിയായി കരീന പറഞ്ഞത്.

മുന്‍പ് പലപ്പോഴായി കരീന കപൂറും അമീഷ പട്ടേലും തമ്മില്‍ പിണക്കം ഉണ്ടായിട്ടുണ്ടെന്ന തരത്തില്‍ കഥകള്‍ പ്രചരിച്ചിരുന്നു. 'കഹോ നാ പ്യാര്‍ ഹേ', എന്ന സൂപ്പര്‍ഹിറ്റ് സിനിമയില്‍ നായികയായി അഭിനയിക്കാന്‍ ആദ്യ ചോയിസ് കരീന കപൂറായിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതിനായി കരീന പ്രോജക്റ്റില്‍ ഒപ്പുവെച്ചിരുന്നുവെങ്കിലും ചിത്രീകരണത്തിന് മൂന്ന് ദിവസം മുമ്പ് നടിയെ പുറത്താക്കുകയായിരുന്നു.

kareena

ഹൃത്വിക് റോഷന്‍ നായകനായിട്ടെത്തിയ ഈ ചിത്രം വമ്പന്‍ വിജയം നേടിയിരുന്നു. മാത്രമല്ല ചെറിയ കാലയളവില്‍ അമീഷ പട്ടേല്‍ ബോളിവുഡില്‍ ചുവടുറപ്പിക്കുകയും സിനിമാലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കുകയും ചെയ്തു. കരീനയ്ക്ക് ലഭിക്കേണ്ടിയിരുന്ന സൗഭാഗ്യം അങ്ങനെ അമീഷയിലേക്ക് വന്ന് ചേരുകയായിരുന്നു. ഇതോടെ കരീന അമീഷയുമായി പിണങ്ങിയെന്ന തരത്തിലായിരുന്നു ഗോസിപ്പുകള്‍.

കരീനയെ നായികയാക്കാന്‍ സംവിധായകന്‍ രാകേഷ് റോഷന്‍ തീരുമാനിച്ചെങ്കിലും നടിയുടെ അമ്മ ബബിത കപൂറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടിയ്ക്ക് അവസരം നഷ്ടപ്പെട്ടത്. സിനിമാ ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് സിനിമയിലെ ഗാനം ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. കരീന ആദ്യമായി അഭിനയിക്കുന്ന സിനിമയായതിനാല്‍ ആദ്യം കുറച്ച് ഡയലോഗുകള്‍ പറയണമെന്ന് നടിയുടെ അമ്മ ആഗ്രഹിച്ചു.

ബബിതയുടെ ഈ ആഗ്രഹത്തോട് രാകേഷ് റോഷന്‍ എതിര്‍പ്പാണ് അറിയിച്ചത്. അങ്ങനെ സംവിധായകനെന്ന നിലയിലുള്ള തന്റെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് രാകേഷ് ബബിതയുമായി പറ്റില്ലെന്ന നിലപാട് അറിയിച്ചു. അതിന് ശേഷമാണ് കരീനയെ സിനിമയില്‍ നിന്നും പുറത്താക്കി പകരം മറ്റൊരു നായികയെ തീരുമാനിക്കുന്നത്.

ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് രാകേഷ് നടി അമീഷ പട്ടേലിനെ കാണുന്നത്. തന്റെ നായികയുടെ രൂപവുമായി ഏറെ അടുത്ത് നില്‍ക്കുന്ന ആളെ കണ്ടെത്തിയതിനാല്‍ അന്ന് രാത്രി ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്ന് പിന്നീടൊരു അവസരത്തില്‍ രാകേഷ് വെളിപ്പെടുത്തിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X