twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കരീനയ്ക്ക് സെയിഫ് നല്‍കിയ പിറന്നാള്‍ സമ്മാനം! പ്രണയ ചുംബനം നല്‍കി ജന്മദിനാഘോഷം തുടങ്ങി താരകുടുംബം

    |

    ബോളിവുഡിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായ കരീന കപൂറിന്റെ പിറന്നാള്‍ ആഘോഷത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് എങ്ങും. ജന്മദിനം ആഘോഷിക്കുന്ന നടിയ്ക്ക് ആശംസകളുമായി ആരാധകരും സിനിമാലോകവും ഒന്നടങ്കം എത്തിയിരുന്നു. പിന്നാലെ പട്ടൗഡി കുടുംബത്തില്‍ വിപുലമായി ആഘോഷ പരിപാടി നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

    ആഘോഷ ചിത്രങ്ങള്‍ കരീനയുടെ സഹോദരിയും നടിയുമായ കരിഷ് കപൂറടക്കമുള്ള താരങ്ങള്‍ പുറത്ത് വിട്ടിരുന്നു. കരീന കേക്ക് മുറിക്കുന്നതിന്റെ വീഡിയോ അടക്കമാണ് കരിഷ്മ പങ്കുവെച്ചത്. അതേ സമയം കരീനയുടെ ഭര്‍ത്താവും നടനുമായ സെയിഫ് അലി ഖാന്‍ എന്ത് സമ്മാനമാണ് കൊടുത്തിരിക്കുന്നതെന്ന് അറിയാനായിരുന്നു ആരാധകര്‍ കാത്തിരുന്നത്. അതും പരസ്യമാക്കിയിരിക്കുകയാണ്.

    കരീനയുടെ പിറന്നാള്‍

    വര്‍ഷങ്ങളായി ആരാധകരുടെ മനം കവര്‍ന്ന പ്രിയ നായികയാണ് കരീന കപൂര്‍. സെയിഫ് അലി ഖാനുമായിട്ടുള്ള വിവാഹശേഷവും മകന്‍ പിറന്നതിന് ശേഷവുമെല്ലാം കരീന സിനിമയില്‍ നിന്നും കാര്യമായി ഇടവേള എടുത്ത് മാറി നിന്നിട്ടില്ല. ഇന്ന് 39-ാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് നടി. അര്‍ദ്ധ രാത്രി തന്നെ പട്ടൗഡി പാലസില്‍ വെച്ച് നടന്ന ആഘോഷത്തില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. കരീഷ്മ പങ്കുവെച്ച ചിത്രങ്ങളില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്.

    കരീനയുടെ പിറന്നാള്‍

    പ്രിയതമയ്ക്ക് പിറന്നാള്‍ സമ്മാനമായി ഒരു ചുംബനമായിരുന്നു സെയിഫ് അലി ഖാന്‍ കൊടുത്തത്. കരീനയായിരുന്നു ഈ ചിത്രം പുറത്ത് വിട്ടത്. സെയിഫിനൊപ്പമുള്ളതും മകന്‍ തൈമൂറിനെ എടുത്ത് നില്‍ക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. മമ്മയുടെ പിറന്നാള്‍ ദിനത്തില്‍ കൈയിലൊരു ബലൂണുമായി ക്യാമറ കണ്ടപ്പോള്‍ എക്‌സ്പ്രഷന്‍ ഇടുന്ന തൈമൂറാണ് ചിത്രങ്ങളിലുള്ളത്. വെളുപ്പ് നിറമുള്ള വസ്ത്രത്തിലായിരുന്നു കരീനയും സെയിഫും പാര്‍ട്ടിയ്‌ക്കെത്തിയത്.

     കരീനയുടെ പിറന്നാള്‍

    ഹരിയാനയിലെ ഇബ്രാഹിം കോതി എസ്‌റ്റേറ്റില്‍ സ്ഥിതി ചെയ്യുന്ന പട്ടൗഡി പാലസ് സെയിഫ് അലി ഖാന്റെ കുടുംബത്തിന്റെ പൈതൃക സ്വത്താണ്. 800 കോടി രൂപയാണ് പാലസിലുള്ള വസ്തുവകകളുടെ ഏകദേശ മൂല്യം. ഏഴ് ബെഡ് റൂമുകള്‍, ഏഴ് ഡ്രസിങ് റൂം, ഏഴ് ബില്യാര്‍ഡ് റൂമുകള്‍, ഡ്രോയിങ് റൂം, ഡൈനിങ് റൂം, എന്നിങ്ങനെ നൂറ്റിയമ്പതോളം മുറികള്‍ ഈ പാലസിലുണ്ടെന്നാണ് കണക്ക് വിവരങ്ങള്‍. പട്ടൗഡി കുടുംബാംഗങ്ങളുടെ എല്ലാ ആഘോഷങ്ങളും നടക്കുന്നത് ഈ പാലസില്‍ നിന്നുമാണ്.

    കരീനയുടെ പിറന്നാള്‍

    പഞ്ചാബ് സ്വദേശമായ കപൂര്‍ കുടുംബത്തില്‍ 1980 സെപ്റ്റംബര്‍ 21 നായിരുന്നു കരീന കപൂര്‍ ജനിക്കുന്നത്. സിനിമാ താരങ്ങളായ രന്ധീര്‍ കപൂര്‍, ബബിത എന്നിവരുടെ ഇളയമകളായിരുന്നു കരീന. മാതാപിതാക്കളെ പോലെ രണ്ട് പെണ്‍മക്കളും സിനിമയിലേക്ക് എത്തി. പ്രശസ്ത സിനിമ നടി കരിഷ് കപൂറാണ് കരീനയുടെ സഹോദരി. 2000 ല്‍ പുറത്തിറങ്ങിയ റെഫ്യൂജി എന്ന സിനിമയിലൂടെയാണ് കരീന ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുന്നത്. അഭിഷേക് ബച്ചന്റെ നായികയായിട്ടായിരുന്നു കരീന വെള്ളിത്തിരയിലെത്തുന്നത്.

    കരീനയുടെ പിറന്നാള്‍

    ബേബൊ എന്ന് വിളിപ്പേരുള്ള കരീന ബോളിവുഡിലെ പ്രമുഖ നടന്‍ സെയിഫ് അലി ഖാനെ ആയിരുന്നു വിവാഹം കഴിച്ചത്. സെയിഫിന്റെ രണ്ടാം വിവാഹമായിരുന്നിത്. 2016 ഒക്ടോബര്‍ പതിനാറിനായിരു സെയിഫും കരീനയും വിവാഹിതരാവുന്നത്. ഇക്കൊല്ലാം മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ പോവുകയാണ് താരദമ്പതികള്‍. അഞ്ച് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു താരവിവാഹം നടന്നത്. വിവാഹത്തിനോട് അനുബന്ധിച്ച് പലതരത്തിലും വിവാദങ്ങളും വിമര്‍ശനങ്ങളും താരങ്ങള്‍ക്ക് നേരിടേണ്ടി വന്നിരുന്നു. തൈമൂര്‍ അലി ഖാന്‍ ആണ് കരീനയുടെയും സെയിഫിന്റെയും മകന്‍.

    English summary
    Kareena Kapoor Khan's Birthday Bash
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X