ചതുരാകൃതിയിലുള്ള കരീന കപൂറിന്റെ ചെരുപ്പ് ഫാഷൻ ലോകത്ത് ചർച്ചയാകുന്നു...

ബോളിവുഡിന്റ സ്റ്റൈലീഷ് സ്റ്റാറാണ് നടി കരീന കപൂർ ഖാൻ. താരത്തിന്റെ ലുക്ക് സമൂഹമാധ്യമങ്ങളിലും ഫാഷൻ കോളങ്ങളിലും വലിയ ചർച്ചയാകാറുണ്ട്. ബോളിവുഡിന്റെ ഫാഷൻ സങ്കൽപം മാറിയ സമയത്തായിരുന്നു നടിയുടെ സിനിമ പ്രവേശനം. അതിനാൽ തന്നെ നടിയുടെ ഗെറ്റപ്പ് വലിയ ചർച്ച വിഷയമായിരുന്നു. ഇപ്പോഴിത ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് കരീനയുടെ ചെരുപ്പാണ്. കാണുന്നത് പോലെ അത്ര സിമ്പിളല്ല കരീനയുടെ ചെരുപ്പ്.

kareena

വീട്ടില്‍ നടത്തിയ ഹാലോവീൻ പാർട്ടിയിലാണ് വ്യത്യസ്തമായ ഈ ചെരിപ്പ് ധരിച്ച് കരീന പ്രത്യക്ഷപ്പെട്ടത്. ഇറ്റാലിയൻ ആഡംബര ബ്രാൻ‍ഡ് ബോറ്റേഗ വെനറ്റയില്‍ നിന്നുള്ള ചെരിപ്പാണിത്. ഇളം മഞ്ഞനിറത്തിലുള്ള ചെരുപ്പായിരുന്നു കരീന അണിഞ്ഞത്. ചതുരാകൃതിയിലുള്ള കരീനയുടെ ചെരുപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. 1430 അമേരിക്കൻ ഡോളർ (ഇന്ത്യൻ രൂപയിൽ ഏകദേശം 1,06,600) ആണ് ചെരുപ്പിന്റെ വില.

ചെരുപ്പ് പോലെ തന്നെ നടിയുടെ ഡ്രസ്സും ഫാഷൻ ലോകത്ത് ചർച്ചയായിട്ടുണ്ട്.ശ്രുതി സാഞ്ചെട്ടി ഡിസൈൻ ചെയ്ത ഗ്രേ നിറത്തിലുള്ള ഡ്രസ്സായിരുന്നു താരത്തിന്റ വേഷം. അതിമനോഹരിയായിട്ടായിരുന്നു നടി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. കരീനയുടെ പുതിയ ലുക്ക് പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. കരീനയുടെ കുടുംബത്തിലേയ്ക്ക് ഉടൻ തന്നെ പുതിയ അതിഥി എത്തുന്ന കുഞ്ഞ് അതിഥിക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കുടുബാംഗങ്ങൾ.

രണ്ടാമതും കുഞ്ഞ് ജനിക്കുന്നതിനെ തുടർന്ന് കരീനയും സെയ്ഫും മറ്റൊരു വീട്ടിലേയ്ക്ക് താമസം മാറാൻ തയ്യാറെടുക്കുകയാണ്. കുടുംബം വലുതാകുന്നതിനെ തുടർന്നാണ് താരകുടുംബംവലിയ വീട്ടിലേയ്ക്ക് താമസം മാറുന്നത്. കുറെ മുറികളുള്ള വലിയ വീട്ടിലേയ്ക്കാണ് താരങ്ങൾ മാറുന്നത്. കുഞ്ഞുങ്ങൾ ഓടി കളിക്കാനും മറ്റും കൂടുതൽ സ്ഥലങ്ങൾ പുതിയ വീട്ടിലുണ്ടെന്നും താരങ്ങളെ ഉദ്ധരിച്ച് സോഴ്സ് വെളിപ്പെടുത്തുന്നുണ്ട്. മാസങ്ങൾ കഴിയുമ്പോൾ തൈമൂറിന് കൂട്ടായി പുതിയ അതിഥി വീട്ടിലേയ്ക്ക് എത്തും. ഭർത്താവ് സെയ്ഫ് അലിഖാന്റെ പിറന്നാൾ ദിവസമായിരുന്നു അമ്മയാകാൻ പോകുന്ന വിവരം നടി പ്രേക്ഷകരുമായി പങ്കുവെച്ചത്.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X