ഭർത്താവിനോടൊപ്പം ആദ്യ ഭാര്യയിലെ മകൾ, നടിയുടെ ഇൻസ്റ്റഗ്രാം ചിത്രം വീണ്ടും ചർച്ചയാകുന്നു

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ സെയ്ഫ് അലിഖാന്റേത്. കുടുംബത്തിലെ ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമാണ്. ഭാര്യ കരീന കപൂറും മക്കളായ സാറ അലിഖാനും ഇബ്രാഹിമും തൈമൂറുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ഹോട്ട് ടോപ്പിക്കാണ്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ വൈറലാകുന്നത് കരീനയുടെ ഒരു പഴയ ഇൻസ്റ്റഗ്രാം പോസ്റ്റാണ്.

kareena kapoor,sara ali khan, saif ali khan

ഈ വർഷമാണ് കരീന ഇൻസ്റ്റഗ്രാമിൽ ചുവട് വയ്ക്കുന്നത്. വളരെ ചെറിയ സമയത്തിനുള്ളിൽ തന്നെ നടി കൈനിറയെ ഫോളോവേഴ്സിനെ സ്വന്തമാക്കുകയായിരുന്നു. സിനിമ വിശേഷങ്ങൾ മാത്രമല്ല രസകരമായ കുടുംബ വിശേങ്ങളും കരീന സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഈ വർഷം ഏറ്റവും കൂടുതൽ തവണ പ്രേക്ഷകർ സന്ദർശിച്ചത് ഒരുപക്ഷെ കരീനയുടെ ഇൻസ്റ്റഗ്രാം പേജായിരിക്കും. കരീന പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം വൈറലാകാറുമുണ്ട്.

ഈ വർഷം നടി പങ്കുവെച്ചതിൽ ഏറ്റവും കൂടുതൽ വൈറലായത് സാറയുടേയും സെയ്ഫിന്റേയും ചിത്രമാണ്. സെയ്ഫ് അലിഖാന്റെ ആദ്യ വിവാഹത്തിലെ മകളാണ് സാറ. ബോളിവുഡ് താരമായ സാറയുടെ പിറന്നാൾ ദിനത്തിലായിരുന്നു കരീന മനോഹരമായ ചിത്രം പങ്കുവെച്ചത്. സെയ്ഫിന്റെ കൈകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന കുഞ്ഞ് സാറയുടെ ചിത്രമായിരുന്നു ഇത്. ആഗസ്റ്റിലായിരുന്നു നടിയുടെ പിറന്നാൾ.

രണ്ടാമതും അമ്മയാകാൻ തയ്യാറെടുക്കുകയാണ്കരീന കപൂർ ഖാൻ. അടുത്ത വർഷം ആദ്യത്തോടെ താരകുടുംബത്തിലേയ്ക്ക് പുതിയ അതിഥി എത്തും. സിനിമ ചിത്രീകരണത്തിന് അവധി നൽകി കരീന ഗർഭകാലം ആസ്വദിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

കരീനയുടെ മെറ്റേണിറ്റി വസ്ത്രങ്ങളും സ്റ്റൈലുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. കരീനയ്ക്കും സെയ്ഫിനും തൈമൂർ എന്നൊരു മകനുണ്ട്. ആദ്യ വിവാഹത്തിൽ സാറയെ കൂടാതെ ഇബ്രാഹിം എന്നൊരു മകൻ കൂടി സെയ്ഫിനുണ്ട്. വിവാഹ മോചനത്തിന് ശേഷമാണ് നടൻ കരീനയെ വിവാഹം ചെയ്യുന്നത്. അച്ഛനോട് അടുത്ത ബന്ധമാണ് മക്കൾക്കുള്ളത്. കരീനയുമായി ഇവർക്ക് അടുത്ത സൗഹൃദവുമുണ്ട്.

കരീനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X