ഫെമിനിസം എന്താണെന്ന് പറഞ്ഞു കൊടുക്കൂ!! അല്ലെങ്കിൽ ഇനിയും പലതും കേൾക്കും, കരീനയെ ട്രോളി ആരാധകർ
സ്ത്രീയും പുരുഷനും തുല്യരാണെന്ന് വിശ്വസിക്കുന്ന ആളാണ് താൻ. എങ്കിലും താനൊരു ഫെമിനിസ്റ്റ് അല്ലെന്നായിരുന്നു താരത്തിന്റെ പ്രസ്താവന
ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് ഫെമിനിസം. ഫെമിനിസം ഫെമിനിച്ചി എന്നു പറഞ്ഞു നിരവധി താരങ്ങൾ ട്രോളുകൾക്ക് ഇരയാകാറുണ്ട്. ഇപ്പോൾ ഫെമിനിസത്തിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുന്ന ബോളിവുഡ് താരം കരീന കപൂറാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വിരേ ദി വെഡ്ഡിങ്ങിന്റെ പ്രമോഷനിടയിൽ താരം നടത്തിയ പരാമർശമാണ് പുതിയ വിവാദത്തിന് കാരണമായത്. എന്തായാലും താരത്തിന്റെ ഫെമിനിസ്റ്റ് പരാമർശം ട്രോളന്മാർ ആഘോഷിക്കുന്നുണ്ട്.

സ്ത്രീയും പുരുഷനും തുല്യരാണെന്ന് വിശ്വസിക്കുന്ന ആളാണ് താൻ. എങ്കിലും താനൊരു ഫെമിനിസ്റ്റ് അല്ലെന്നായിരുന്നു താരത്തിന്റെ പ്രസ്താവന. കേട്ടവർ കുറച്ചു നേരം മൂക്കത്ത് വിരൽ വച്ച് പോയിരുന്നു. പിന്നീട് സോഷ്യൽ മീഡിയയിൽ കരീനയ്ക്കെതിരെ ട്രോളിന്റെ അഭിഷേകമായിരുന്നു. ആരെങ്കിലും അവർക്ക് ഫെമിനിസ്റ്റ് എന്നാൽ എന്താണെന്നും ഫെമിനിസം എന്താണെന്നും ഒന്നു പറഞ്ഞു കൊടുക്കൂ. ഇല്ലെങ്കിൽ ഇതു പോലുള്ള വലിയ മണ്ടത്തരം കേൾക്കേണ്ടിവരുമെന്നാണ് ആരാധകരുടെ ഭാഷ്യം. താരം പ്രമോഷനിടയിൽ പറഞ്ഞതിങ്ങനെയാണ്. ഫെമിനിസ്റ്റ് പ്രസ്താവനയ്ക്കിടയിൽ മറ്റൊരു കാര്യവും താരം പറഞ്ഞിരുന്നു. താൻ എല്ലാത്തിനും മുകളിൽ ഒരു മനുഷ്യനാണെന്നും കൂടാതെ സെയ്ഫ് അലീഖാന്റെ ഭാര്യയെന്ന നിലയിൽ ഏറെ അഭിമാനം കൊള്ളുന്നുവെന്നും കരീന പറഞ്ഞിരുന്നു. എന്തായാലും കരീനയെ ട്രോളി നിരനവദി പേരാണ് രംഗത്തെത്തുന്നത്.
ശക്തമായ സ്ത്രീകഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് കരീന. താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിരുന്നത്. വിവാഹ ശേഷവും സിനിമയിൽ നിന്ന് വിട്ടു നിൽക്കാതെ ബോളിവുഡിൽ നിറസാന്നിദ്യമായിരുന്നു ഇവർ. സാധാരണ ഗതിയിൽ വിവാഹ ശേഷം താരങ്ങൾ സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുക്കുന്ന ട്രന്റ് ബോളിവുഡിൽ ഉണ്ടായിരുന്നു. എന്നാലാ കരീന വിവാഹ ശേഷവും ശക്തമായ സ്ത്രീകഥാപാത്രങ്ങളുമായി സിനിമയിൽ സജീവമായികരുന്നു.


Click it and Unblock the Notifications











