നിറവയറു കണിക്കാതെ കരീന കപൂർ, കൗണ്ട്ഡൗൺ തുടങ്ങിയെന്ന് താരം, ചിത്രം വൈറലാകുന്നു...

സിനിമ കോളങ്ങളിലും സോഷ്യൽ മീ‍ഡിയയിലും ലൈവായി നിൽക്കുന്ന താരമാണ് കരീന കപൂർ ഖാൻ. നടിയുടെ വിശേഷങ്ങൾ ആരാധകരുടെ ഇടയിൽ വലിയ ചർച്ചയാകാറുണ്ട്. അമ്മയാകാൻ പോകുന്നതിന് പിന്നാലെയാണ് കരീന വാർത്തകളിൽ കൂടുതൽ ഇടം പിടിക്കാൻ തുടങ്ങിയത്. നടിയുടെ വിശേഷങ്ങളറിയാൻ ആരാധകർക്കും വലിയ താൽപര്യമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് കരീന കപൂർ. തന്റേയും കുടുംബത്തിന്റേയും ചെറിയ സന്തോഷങ്ങളും വിശേഷങ്ങളും നടി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് കരീന പങ്കുവെച്ച പോസ്റ്റാണ്. ലാൽ സിങ്ങ് ഛദ്ദയുടെ ലൊക്കേഷനിലാണ് നടിയിപ്പോൾ, അവിടെ നിന്നുള്ള രസകരമായ ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

അവസാന കൗണ്ട്ഡൗൺ

ലാൽ സിങ്ങ് ഛദ്ദയിൽ നിന്നുള്ള ലാസ്റ്റ് ഡേ ചിത്രമാണ് കരീന പങ്കുവെച്ചിരിക്കുന്നത്. സെറ്റിൽ നിന്നുള്ള ചിത്രമാണ് കരീന പങ്കുവെച്ചിരിക്കുന്നത്. അവസാന കൗണ്ട്ഡൗൺ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ടീം അംഗങ്ങളിലൊരാൾ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രമാണ് കരീന റീപോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം സമൂഹമാധ്യമങ്ങളിലും ബോളിവുഡ് കോളങ്ങളിലും വൈറവായിട്ടുണ്ട്. ചിത്രത്തിൽ അതിമനോഹരിയായ കരീനയെയാണ് കാണാൻ സാധിക്കുന്നത്.

 വയറ് എവിടെ

ദിവസങ്ങൾക്കും മുൻപ് മറ്റൊരു ചിത്രം കരീന പോസ്റ്റ് ചെയ്തിരുന്നു. അഞ്ചാം മാസം എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. നടിയുടെ ഫുൾ ഫിഗർ കണാൻ കഴിഞ്ഞിരുന്നില്ല. ഇത്തവണയും അത്തരത്തിലുള്ള ചിത്രം തന്നെയാണ് കരീന പോസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ ബേബി ബമ്പ് മറച്ചു കൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കുടുംബ സമേതമാണ് കരീന ലാൽ സിങ്ങ് ഛദ്ദയുടെ ലൊക്കേഷനിൽ എത്തിയിരിക്കുന്നത്. ഓക്ടോബർ 1 ന് ആണ് നടി ദില്ലിയിൽ എത്തിയത്. ലൊക്കേഷൻ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെയ്ക്കാറുണ്ട്.

അമീർഖാൻ ചിത്രം

കെറോണ പ്രതിസന്ധിയെ തുടർന്ന് ചിത്രീകരണം നിർത്തിവയ്ക്കുകയായിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം വീണ്ടും ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ആമീർ ഖാൻ വളരെ നേരത്തെ തന്നെ സെറ്റിൽ ജോയിൻ ചെയ്തിരുന്നു. വി.എഫ്.എക്സ് ഉപയോഗിച്ച് കരീനയുടെ ബേബി ബമ്പ് മറച്ചുവെച്ച് കൊണ്ടാകും ബാക്കി ചിത്രീകരണം പൂർത്തിയാക്കുക. 2021 ക്രിസ്മസിന് റിലീസായിട്ടാകും തിയേറ്ററുകളില്‍ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്.

Recommended Video

വായടപ്പിക്കുന്ന മറുപടിയുമായി കരീന കപൂര്‍
 തൈമൂറിന്റെ ചിത്രം

കരീന പങ്കുവെച്ച മറ്റൊരു ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബാറ്റേന്തി നിൽക്കുന്ന തൈമൂറിന്റെ ചിത്രമാണ കരീന പങ്കുവെച്ചിരിക്കുന്നത്. എനിക്ക് ഐപിഎല്ലിൽ കളിക്കാൻ സ്ഥലമുണ്ടോ. എനിക്കും കളിക്കാം... എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.‌ കരീനയുടെ ചിത്രം ആരാധകരും സിനിമ ലോകവും ഏറ്റെടുത്തിട്ടുണ്ട്. നടിയും കരീനയുടെ സഹോദരിയുമായ കരീഷ്മ കപൂർ, പ്രിയങ്ക ചോപ്ര, അമൃത അറോറ തുടങ്ങിയ താരങ്ങൾ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. . ജീനുകളിൽ എന്നാണ് പ്രിയങ്ക കമന്റ് ചെയ്തിരിക്കുന്നത്. ഇത് എല്ലാവരുടേയും ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്. ക്യൂട്ട് എന്നാണ് കരീഷ്മ കമന്റ് ചെയ്തിരിക്കുന്നത്. ലവ് സിമ്പലാണ് അമൃത അറോറ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X