ഷാഹിദുമായി വേര്‍പിരിഞ്ഞ് സെയിഫുമായി അടുത്തു! രണ്ട് സിനിമകളിലൂടെ കരിയറും ജീവിതവും മാറിയെന്ന് കരീന
കരീന കപൂറും സെയിഫ് അലി ഖാനും സന്തോഷകരമായ കുടുംബ ജീവിതം നയിച്ച് കൊണ്ടിരിക്കുകയാണ്. മകന്‍ തൈമൂര്‍ അലി ഖാനും ഇന്ന് ഏറ്റവുമധികം ആരാധകരുള്ള കൊച്ച് സെലിബ്രിറ്റിയാണ്. സെയിഫുമായിട്ടുള്ള പ്രണയത്തിന് മുന്‍പ് ബോളിവുഡ് താരം ഷാഹിദ് കപൂറുമായി കരീന ഇഷ്ടത്തിലായിരുന്നു. ഒരു അഭിമുഖത്തിനിടെ ഷാഹിദുമായിട്ടുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി.
ജബ് വി മെറ്റ് എന്ന സിനിമയിലെ ഗീത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് പറഞ്ഞ് എനിക്ക് പിന്തുണ നല്‍കിയ ആള്‍ ഷാഹിദാണ്. ഞങ്ങള്‍ അന്ന് പ്രണയത്തിലായിരുന്നു. എന്നാല്‍ വിധി മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചു. ആ സിനിമയ്ക്കിടെ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. ജബ് വി മെറ്റില്‍ അഭിനയിക്കുന്നതിനിടെ ഞാന്‍ തഷന്‍ എന്ന സിനിമയില്‍ സെയിഫിനൊപ്പവും അഭിനയിച്ചിരുന്നു.

ആ ലൊക്കേഷനില്‍ നിന്നായിരുന്നു സെയിഫുമായി അടുക്കുന്നത്. ജബ് വി മെറ്റ് എന്റെ കരിയര്‍ മാറ്റി മറിച്ചു. തഷന്‍ എന്റെ ജീവിതവും എന്നും നടി പറയുന്നു. അതേ സമയം ഷാഹിദ് കപൂറുമായി വേര്‍പിരിയാനുള്ള കാരണമെന്താണെന്ന് ഇനിയും കരീന പറഞ്ഞിട്ടില്ല. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2012 ലായിരുന്നു സെയിഫും കരീനയും വിവാഹിതരാവുന്നത്. 2015 ല്‍ ഷാഹിദ് കപൂര്‍ മീര രജ്പുതിനെ വിവാഹം കഴിച്ചു.


Click it and Unblock the Notifications