ഗര്‍ഭിണിയായിരുന്നപ്പോള്‍ അഭിനയിക്കാന്‍ പോയി! ആ നല്ല തീരുമാനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് കരീന കപൂര്‍
ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് സെയിഫ് അലി ഖാനും കരീന കപൂറും. അടുത്തിടെയാണ് താരദമ്പതികള്‍ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. പിന്നാലെ സെയിഫ് ആദ്യമായി തന്നോട് വിവാഹ അഭ്യര്‍ഥന നടത്തിയതടക്കം നിരവധി കാര്യങ്ങള്‍ കരീന തുറന്ന് പറഞ്ഞിരുന്നു. താന്‍ ജീവിതത്തില്‍ എടുത്ത ഏറ്റവും നല്ല തീരുമാനത്തെ കുറിച്ച് തുറന്ന പറയുകയാണ് കരീനയിപ്പോള്‍.
ഞാന്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ ഒരു സിനിമ ചെയ്യാന്‍ ഉണ്ടായിരുന്നു. അത് ചെയ്യാമെന്ന് കരുതിയെങ്കിലും നിര്‍മാതാവിന് ഇന്‍ഷൂറന്‍സ് കിട്ടാത്തതിനാല്‍ അത് മുന്നോട്ട് കൊണ്ട് പോകാന്‍ കഴിഞ്ഞില്ല. പിന്നാലെ അവര്‍ എന്നെ വിളിച്ച് പറഞ്ഞു. നിങ്ങള്‍ തന്നെ ഈ സിനിമ ചെയ്യണം. കാരണം ചിത്രത്തില്‍ നായിക ഗര്‍ഭിണിയാകുന്ന രംഗം തിരക്കഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്. എന്നാല്‍ പിന്നീടും അവര്‍ക്ക് ഇന്‍ഷൂറന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആ സിനിമ ഷൂട്ട് ചെയ്യുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു. മൂന്ന് നായികമാര്‍ കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തിയ വീരെ ദി വെഡ്ഡിങ് എന്ന സിനിമയെ കുറിച്ചായിരുന്നു കരീന പറഞ്ഞത്.

പിന്നീട് ആ സിനിമ ഹിറ്റായി. എന്റെ മകനും ഷൂട്ടിങിന് വന്നിരുന്നതിനാല്‍ അതാണ് ഞാന്‍ ജീവിതത്തില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളില്‍ ഒന്ന് എന്നെനിക്കിപ്പോള്‍ തോന്നുന്നു. അമ്മയുടെ ജോലി എങ്ങനെയാണെന്ന് അവനറിയാം. മാതാപിതാക്കളുടെ ജോലിയെ അവന്‍ ബഹുമാനിക്കുന്നുണ്ട്.
സെയിഫിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം. പ്രണയത്തിലാകുക എന്നത് ഒരു കുറ്റമല്ല. പ്രണയത്തിലായത് കൊണ്ടോ വിവാഹം കഴിച്ചത് കൊണ്ടോ ആര്‍ക്കെങ്കിലും എന്റെ കൂടെ ജോലി ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ വേണ്ട. കാരണം എനിക്ക് ഇഷ്ടമുള്ളതെന്താണോ അത് ഞാന്‍ ചെയ്യുമെന്നും കരീന പറയുന്നു.


Click it and Unblock the Notifications