രണ്ട് തവണ പ്രണയാഭ്യര്‍ഥന! സെയിഫ് അലി ഖാനുമായിട്ടുള്ള വിവാഹത്തെ കുറിച്ച് കരീന കപൂര്‍ പറയുന്നതിങ്ങനെ
ബോളിവുഡിന്റെ പ്രിയതാരദമ്പതിമാരാണ് സെയിഫ് അലി ഖാനും കരീന കപൂറും. കരീനയുടെ ആദ്യ വിവാഹവും സെയിഫിന്റെ രണ്ടാമത്തെ വിവാഹവുമായിരുന്നിത്. ഇതോടെ താരവിവാഹം ബോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവര്‍ക്കും തൈമൂര്‍ അലി ഖാന്‍ എന്ന പേരുള്ളൊരു മകന്‍ കൂടിയുണ്ട്. മൂവരും ആരാധകര്‍ക്ക് അത്രയധികം പ്രിയപ്പെട്ടവരാണ്. പുതിയതായി പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സെയിഫുമായിട്ടുള്ള വിവാഹത്തെ കുറിച്ച് കരീന മനസ് തുറന്നിരിക്കുകയാണ്.
സെയിഫും കരീനയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2008 ല്‍ റിലീസിനെത്തിയ തഷന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു വിവാഹം കഴിച്ചോട്ടെ എന്ന് ആദ്യമായി ചോദിക്കുന്നത്. ഗ്രീസില്‍ നിന്നുമായിരുന്നു അത്. നമുക്ക് തമ്മില്‍ വിവാഹം കഴിക്കാമെന്നാണ് എനിക്ക് തോന്നുന്നതെന്ന് സെയിഫ് പറഞ്ഞു. ആ സമയത്ത് എനിക്ക് ഒന്നും അറിയില്ലായിരുന്നു.

സെയിഫിനെ പോലും അറിയില്ലായിരുന്നു. അതിനാല്‍ ഒരു നോ തന്നെ പറഞ്ഞു. രണ്ട് തവണ വേണ്ടെന്ന് പറഞ്ഞതിന് ശേഷമായിരുന്നു യെസ് പറഞ്ഞത്. വിവാഹശേഷം സിനിമയില്‍ അഭിനയിക്കാന്നു എന്ന തീരുമാനമാണ് ജീവിതത്തില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളില്‍ ഒന്ന്.
എന്റെ സ്വകാര്യ ജീവിതവും കരിയറും തമ്മില്‍ ഒത്തിരി വ്യത്യാസമുണ്ടെന്ന് എനിക്ക് വ്യക്തമായി അറിയാം. പ്രണയത്തിലാവുന്നത് ഒരു രോഗമല്ല, അത് മരണത്തിന് കാരണമാവുകയുമില്ല. അത് ഞാന്‍ സെയിഫിനോട് ഞാന്‍ പറഞ്ഞു. ഒരിക്കലും ഞാന്‍ എന്റെ ജോലി നിര്‍ത്തില്ല. എന്നാല്‍ ഞാന്‍ അഭിനയിക്കണം എന്ന് തന്നെയായിരുന്നു സെയിഫിന്റെയും തീരുമാനം.


Click it and Unblock the Notifications