»   » കരീന കപൂര്‍ ക്ലാസിക്കല്‍ ഡാന്‍സുകള്‍ പഠിക്കാനൊരുങ്ങുന്നു

കരീന കപൂര്‍ ക്ലാസിക്കല്‍ ഡാന്‍സുകള്‍ പഠിക്കാനൊരുങ്ങുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

ബോളിവുഡ് താരം കരീന കപൂര്‍ ക്ലാസിക്കല്‍ ഡാന്‍സുകള്‍ പഠിക്കാനൊരുങ്ങുന്നു. ഭരതനാട്യം, കഥക് എന്നിവ പഠിക്കുകയെന്നത് കുട്ടിക്കാലം മുതലെയുള്ള ആഗ്രഹമായിരുന്നുമാണ് കരീന പറയുന്നത്.

ഇപ്പോള്‍ ചെയ്തുക്കൊണ്ടിരിക്കുന്നതും ഡേറ്റ് കൊടുത്തതുമായ ചിത്രങ്ങള്‍ കഴിഞ്ഞാല്‍ നൃത്തത്തിനായി സമയം കണ്ടെത്തുമെന്നും താരം പറഞ്ഞു.

kareena-kapoor

ബോളിവുഡ് താരവും സഹോദരിയുമായ കരിഷ്മ കപൂറിന്റെ ക്ലാസിക്കല്‍ ഡാന്‍സുകളാണ് തന്നെ നൃത്തത്തിലേക്ക് ആകര്‍ഷിച്ചത്. ചെറുപ്പത്തിലെ കരിഷ്മയുടെ നൃത്തം കാണുമ്പോള്‍ താനും കണ്ണാടിയ്ക്ക് മുമ്പില്‍ ഡാന്‍സ് കളിച്ച് നോക്കുമായിരുന്നെന്നും കരീന പറഞ്ഞു.

കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ബജ്രംഗി ഭായിജാന്‍ എന്ന ചിത്രമാണ് റിലീസ് ചെയ്ത കരീനയുടെ പുതിയ ചിത്രം. സല്‍മാന്‍ ഖാനാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിച്ചത്. കൂടാതെ ബാല്‍ക്കി സംവിധാനം ചെയ്യുന്ന കീ ആന്റ് കാ എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് കരീനയാണ്.

English summary
Actress Kareena Kapoor Khan says she is interested in getting trained in Kathak or Bharatnatyam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam