മകൻ ഞങ്ങളെ പിന്തുടരേണ്ട! അവൻ മുത്തശ്ശനെ പോലെ ആയാൽ മതി, തുറന്ന് പറഞ്ഞ് താര സുന്ദരി

ബോളിവുഡിലെ ലിറ്റിൽ സ്റ്റാറാണ് നടൻ സെയ്ഫ് അലിഖാന്റേയും നടി കരീനയുടേയും മകൻ തൈമൂർ അലിഖാൻ. ജനിച്ചപ്പാൾ മുതൽ തന്നെ കുഞ്ഞ് തൈമൂറിന്റെ പിന്നാലെയായിരുന്നു പാപ്പരാസി കണ്ണുകൾ. എവിടെ തിരിഞ്ഞലും ക്യാമറ കണ്ണകൾ കുഞ്ഞിന്റെ പിന്നാലെ പായും. ആദ്യമൊക്കെ താരദമ്പതികൾ ഇതിൽ മൗനം പാലിച്ചുവെങ്കിലും പിന്നീട് കുഞ്ഞിന്റെ സ്വകാര്യതയിൽ കൈ കടത്തുന്നതിനെ രൂക്ഷമായി തന്നെ വിമർശിക്കുകയായിരുന്നു. കാര്യങ്ങൾ ഇങ്ങനെയായാലും കുഞ്ഞ് തൈമൂറിന് കൈനിറയെ ആരാധകരാണ്.

karena kapoor

ഇപ്പോഴിത മകന്റെ ഭാവിയെ കുറിച്ചോർത്ത് വാചാലയാവുകയാണ് കരീന. കുഞ്ഞ് തൈമൂറിനെ മുത്തശ്ശൻ മൺസൂൺ അലിഖാനെ പോലെ ക്രിക്കറ്റ് താരമാക്കണമെന്നാണ് കരീനയുടെ ആഗ്രഹം. റിയാലിറ്റി ഷോയായ ഡാൻസ് 7 ലായിരുന്നു മകന്റെ ഭാവിയെ കുറിച്ച് താരം പറഞ്ഞത്.ഇന്ത്യൻ ജേഴ്സി അണിഞ്ഞ് നിൽക്കുന്ന തൈമൂറിന്റെ ചിത്രം ബോളിവുഡ് കോളങ്ങളിൽ വൈറലായിരുന്നു. ഈ കഴിഞ്ഞു പോയ ലോക കപ്പിൽ, ഇന്ത്യ- പാക് മത്സരത്തിന ശേഷമായിരുന്നു ഇന്ത്യൻ ജേഴ്സി ധരിച്ച് സല്യൂട്ട് ചെയ്യുന്ന തൈമൂറിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്.

ജനനം മുതൽ വാർത്തകളിൽ കുഞ്ഞ് താരം ഇടംപിടിച്ചിരുന്നു.കുഞ്ഞ് ജനിച്ചതിനു ശേഷം സിനിമയിൽ നിന്ന് അകലം പാലിക്കുകയാണ് കരീന കപൂർ. സിനിമയ്ക്ക് ചെറിയ ഇടവേള കൊടുക്കുന്നുവെങ്കിലും മിനിസ്ത്രീനിൽ സജീവമാണ് താരം. ടെലിവിഷൻ റിയാലിറ്റി ഷോയായ ഡാൻസ് ഇന്ത്യൻ ഡാൻസിലെ വിധികർത്താവാണ് കരീന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X