»   » കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് ചുംബിച്ചു,കരീനയുടെയും സെയ്ഫ് അലിയുടെയും കുഞ്ഞിന്റെ ആദ്യ ചിത്രം

കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് ചുംബിച്ചു,കരീനയുടെയും സെയ്ഫ് അലിയുടെയും കുഞ്ഞിന്റെ ആദ്യ ചിത്രം

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളായ കരീന കപൂറിനും സെയ്ഫ് അലി ഖാനും കുഞ്ഞ് ജനിച്ചത് ആരാധകര്‍ അറിഞ്ഞ് കാണുമല്ലോ. ഇരുവരുടെയും ആദ്യത്തെ കുഞ്ഞാണ്. തൈമൂര്‍ അലി എന്നാണ് കുഞ്ഞിന് പേരിട്ടത്. സംവിധായകന്‍ കരണ്‍ ജോഹറാണ് ഈ സന്തോഷ വാര്‍ത്ത ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്.

മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ കരീനയും കുഞ്ഞും സുഖമായിരിക്കുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ ആദ്യ ചിത്രം പുറത്ത് വിട്ടിരിക്കുന്നു. കരീന കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് ചുംബിക്കുന്ന ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ചിത്രം കാണാം.. തുടര്‍ന്ന് വായിക്കാം...

ഇതാണ് ചിത്രം

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന കരീനയുടെയും കുഞ്ഞിന്റെയും ചിത്രം. എന്നാല്‍ ചിത്രം യഥാര്‍ത്ഥമാണോ വ്യാജമാണോ എന്ന കാര്യം വ്യക്തമല്ല. കരീന കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് ചുംബിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രം കാണൂ...

സന്തോഷം പങ്ക് വച്ച് സെയ്ഫിന്റെ സഹോദരി

കുഞ്ഞ് ജനിച്ചത് അറിഞ്ഞപ്പോള്‍ സെയ്ഫ് ഒരുപാട് സന്തോഷത്തിലായിരുന്നുവെന്ന് സഹോദരി സോഹ അലി ഖാന്‍ പറഞ്ഞു.

കുഞ്ഞിനെ കാണാന്‍ കരിഷ്മ എത്തിയപ്പോള്‍

സഹോദരി കരീനയുടെ പുത്രനെ കാണാന്‍ കരിഷ്മ കപൂറും ആശുപത്രിയില്‍ എത്തിയിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് കരിഷ്മ തിരക്കുകള്‍ മാറ്റി വച്ച് കരീനയെയും കുഞ്ഞിനെയും കാണാന്‍ ആശുപത്രിയില്‍ എത്തിയത്.

ഭാര്യ പിതാവിനൊപ്പം സെയ്ഫ്

കരീനയുടെ പിതാവ് റണ്‍ദീര്‍ കപൂറിനൊപ്പം സെയ്ഫ്, ആശുപത്രിയ്ക്ക് പുറത്ത് നിന്നുള്ള ചിത്രം.

English summary
Kareena Kapoor Khan With Her Baby Taimur Ali Khan; They Look So Cute!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam