ഒരിക്കൽ പോലും കണ്ടിട്ടില്ല!! അവരോട് ബഹുമാനം മാത്രം, സെയ്ഫിന്റെ ആദ്യ ഭാര്യയെ കുറിച്ച് കരീന
സെയ്ഫിന്റെ ആദ്യ ഭാര്യയിലുള്ള മകളാണ് നടി സാറ.
ബോളിവുഡിലെ റോമാന്റിക് കപ്പിൾസാളാണ് സെയ്ഫ് അലിഖാനും കരീന കപൂർ ഖാനും. ഒരുപാട് നാളത്തെ പ്രണയത്തിന ശേഷമാണ് ഇരുതാരങ്ങളും വിവാഹിതരാകുന്നത്. ആദ്യ ഭാര്യയായ അമൃത സിങ്ങുമായുളള ബന്ധം വേർ പിരിഞ്ഞതിനു ശേഷമാണ് സെയ്ഫ് കരീനയെ വിവാഹ കഴിക്കുന്നത്.ഇർക്ക് തൈമൂർ എന്നുളള ഒരു മകനുണ്ട്.

സെയ്ഫിന്റെ ആദ്യ ഭാര്യയിലുള്ള മകളാണ് നടി സാറ. കരീനയും സാറയുമായി വളരെ അടുത്ത ബന്ധമാണ് പുലർത്തുന്നത്. എന്നൽ സാറയുടെ മാതാവ് അമൃത സിങിനെ കുറിച്ച് അധികം വാർത്തകൾ പ്രചരിച്ചിരുന്നില്ല. ഇപ്പോഴിത കോഫി വിത്ത് കരണിൽ കരീന അതിഥിയായി എത്തിയപ്പോഴാണ് അമൃതയുടെ പേര് ഉയർന്ന് വന്നത്. അവതാരകൻ കരൺ ജോഹറായിരുന്നു അമൃതയെ കുറിച്ചും അവരുമായുളള കരീനയുടെ ബന്ധത്തെ കുറിച്ചും ചോദിച്ചത്.
താൻ ഇതുവരെ അവരെ കണ്ടിട്ടില്ലെന്നും എങ്കിൽ തന്നേയും അവരോട് തനിയ്ക്ക് ബഹുമാനമാണ് തോന്നുന്നതെന്നും കരീന പറഞ്ഞു. വീണ്ടും ഇതേ ചോദ്യം കരൺ ആവർത്തിച്ചപ്പോഴും കരീന ഇല്ലയെന്ന് തന്നെയാണ് മറുപടി നൽകിയത്. താൻ സെയ്ഫിനെ പരിചയപ്പെടുന്നതിനു മുൻപ് തന്നെ ഇവർ തമ്മിൽ വേർപിരിഞ്ഞിരുന്നു. തങ്ങൾ പ്രണയത്തിലാകുമ്പോൾ സെയ്ഫ് സിഗിളായിരുന്നെന്നും കരീന കൂട്ടച്ചേർത്തു.


Click it and Unblock the Notifications











