'രാഹുല്‍ ഗാന്ധിയെ ഡേറ്റ് ചെയ്യാന്‍ ആഗ്രഹമുണ്ട്, അതിനൊരു കാരണവുമുണ്ട്', അന്ന് കരീന കപൂര്‍ പറഞ്ഞത്
സെയ്ഫ് അലി ഖാനോടൊപ്പം മനോഹരമായ കുടുംബ ജീവിതം നയിക്കുകയാണ് കരീന കപൂര്‍. ഒരു കാലത്ത് ബോളിവുഡിലെ സൂപ്പര്‍ നായികമാരിലൊരാളിയിരുന്ന കരീന കപൂര്‍ വിവാഹ ശേഷം സിനിമാഭിനയം നിര്‍ത്തിയിരുന്നില്ല. സിനിമ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും സജീവമായ നടി അടുത്തിടെ തന്റെ പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.
2000ത്തില്‍ റെഫ്യൂജീ എന്ന സിനിമയിലൂടെയാണ് കരീന ആദ്യം അഭിനയത്തില്‍ ചുവടുവെക്കുന്നത്. തുടര്‍ന്ന് മുജേ കുച്ഛ് കെഹനാഹെ, യാദേന്‍, അജ്‌നബീ, അശോക, കഭി ഖുഷി, കഭീ ഗം തുടങ്ങി ബോളിവുഡില്‍ തന്റേതായ ഒരു സ്ഥാനം തന്നെ നടി നേടിയെടുത്തു. 2012ലാണ് കരീന കപൂര്‍ സെയ്ഫ് അലി ഖാനെ വിവാഹം ചെയ്യുന്നത്. വിവാഹ ശേഷം പേരിനൊപ്പം ഖാന്‍ എന്നു കൂടി ചേര്‍ത്തെങ്കിലും നടി ഇതുവരെയും മതം മാറിയിട്ടില്ല.

വിവാഹ ശേഷവും നടി തന്റെ കരിയറുമായി ശക്തമായി തന്നെ മുന്നോട്ട് പോയി. തുടര്‍ന്ന് ബാജിറംഗി ബൈജാന്‍, തലാഷ്, ഗൊരി തേരി പ്യാര്‍ മേം തുടങ്ങി വിജയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇതിന് പിന്നാലെ ഉഡ്ത പഞ്ചാബ്, കി ആന്‍ഡ് കാ തുടങ്ങിയ ചിത്രങ്ങളുടെയും ഭാഗമായത് സിംഗം എഗൈന്‍, എന്ന ചിത്രത്തിലാണ് പുതുതായി നടി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ ജാനേ ജാന്‍ എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പഴയ ഒരു അഭിമുഖത്തില്‍ കരീന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധനേടുന്നത്. സിനിമയില്‍ സജീവമായി നിന്ന കാലത്ത് അന്ന് രാഷ്ട്രീയത്തിലുള്ള രാഹുല്‍ ഗാന്ധിയെ തനിക്ക് ഡേറ്റ് ചെയ്യാന്‍ തോന്നുന്നുവെന്നാണ് കരീന പറഞ്ഞത്. അത് എന്തുകൊണ്ടാണെന്നും കരീന തന്നെ അഭിമുഖത്തില്‍ പറയുന്നുണ്ട്. സിമി ഗരേവാളുമായുള്ള അഭിമുഖത്തിലാണ് കരീന കപൂര്‍ രാഹുല്‍ ഗാന്ധിയെ ഡേറ്റ് ചെയ്യാനുള്ള ആഗ്രഹത്തെക്കുറിച്ച് പറഞ്ഞത്.
'ഞാന്‍ ഇത് പറഞ്ഞാല്‍ ചിലപ്പോള്‍ വിവാദമാകും. പക്ഷെ പറയാം. രാഹുല്‍ ഗാന്ധിയെ ഡേറ്റ് ചെയ്താല്‍ കൊള്ളാമെന്നുണ്ട്. എനിക്ക് അദ്ദേഹത്തെക്കുറിച്ച് അറിയണമെന്നുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇന്ത്യ ടുഡേയില്‍ കണ്ടിട്ടുണ്ട്. വെറുതേ നോക്കി പോയതേ ഉള്ളു. പക്ഷെ അദ്ദേഹത്തിനൊപ്പം ഇരുന്ന് സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആ സമയത്ത് ചിന്തിച്ചു,' കരീന കപൂര്‍ പറഞ്ഞു.
സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നത്. രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് അദ്ദേഹം വരുന്നത്. ചിലപ്പോള്‍ ഞങ്ങള്‍ക്ക് വളരെ ഇന്‍ട്രസ്റ്റിംഗ് ആയ ചില കാര്യങ്ങള്‍ സംസാരിക്കാന്‍ സാധിച്ചേക്കുമെന്നും കരീന കപൂര്‍ ഇതിനോടൊപ്പം വ്യക്തമാക്കി. താന്‍ പറയുന്നത് ചിലപ്പോള്‍ വിവാദമായേക്കും. പക്ഷെ വിവാദമായാലും താന്‍ അത് കാര്യമാക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

അതസേമയം രാഹുല്‍ ഗാന്ധിയും സെയ്ഫ് അലി ഖാനും ഒരേ പ്രായമാണെന്നതും ആശ്ചര്യമാണ്. സെയ്ഫ് ആയാലും രാഹുല്‍ ഗാന്ധി ആയാലും അവരുടെ രക്ഷിതാക്കള്‍ രണ്ട് മതവിഭാഗങ്ങളില്‍ നിന്നാണ് വിവാഹം കഴിച്ചത്. എന്നാല്‍ കപൂര്‍ ഫാമിലിയില്‍ രാജ് കപൂര്‍ കോണ്‍ഗ്രസിന് അനുകൂലമായി പോസ്റ്ററുകള്‍ അടക്കം പങ്കുവെക്കുന്ന വ്യക്തിയാണെങ്കില്‍ റിഷി കപൂര്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശകനാണ്.
രാഹുല്‍ ഗാന്ധി ഇപ്പോഴും അവിവാഹിതനായി തന്നെയാണ് തുടരുന്നത്. തനിക്ക് മനസിനിണങ്ങിയ ഒരു പെണ്‍കുട്ടിയെ കിട്ടുമ്പോള്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കാം എന്നാണ് രാഹുല്‍ നേരത്തെ പറഞ്ഞിട്ടുള്ളത്. പലയിടങ്ങളില്‍ നിന്നും വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് രാഹുല്‍ മനപൂര്‍വം പിന്മാറാറുമുണ്ട്.


Click it and Unblock the Notifications











