ആദ്യമായി പ്രണയം തോന്നിയത് അദ്ദേഹത്തിനോടായിരുന്നു! വെളിപ്പെടുത്തലുമായി കരീന കപൂര്‍!

ബോളിവുഡിന്‍രെ സ്വന്തം താരങ്ങളിലൊരാളാണ് കരീന കപൂര്‍. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്ന താരം വിവാഹത്തോടെയാണ് ഇടവേളയെടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. സിനിമയ്ക്ക് പുറമേ ഡാന്‍സ് പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്‍രെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. ആരാധകപിന്തുണയില്‍ ഏറെ മുന്നിലുള്ള താരത്തിന്റെ പുതിയ തുറന്നുപറച്ചിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം.

വിധികര്‍ത്താവായെത്തുന്ന ഡാന്‍സ് ഷോയ്ക്കിടയില്‍ വെച്ചായിരുന്നു കരീന കപൂര്‍ നിര്‍ണ്ണായകമായ വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യന്‍ ഡാന്‍സിന്‍രെ പുതിയ എപ്പിസോഡ് ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. രാഹുല്‍ റോയാണ് തന്‍രെ ആദ്യത്തെ ക്രഷെന്നാണ് കരീന പറഞ്ഞത്. 1990 ല്‍ പുറത്തിറങ്ങിയ ആഷിഖിയിലെ നായകനായിരുന്നു അദ്ദേഹം. രാഹുലിന്റെ വലിയൊരു ആരാധികയായിരുന്നു താനെന്നും 8 തവണയാണ് അദ്ദേഹത്തിന്‍രെ സിനിമ കണ്ടതെന്നും കരീന പറഞ്ഞിരുന്നു.

kareenakapoor

റിയാലിറ്റി ഷോയിലേക്കായി എത്തിയ കരീനയോട് അവതാരകനാണ് ആദ്യത്തെ ക്രഷിനെക്കുറിച്ച് ചോദിച്ചത്. ഇതിന് പിന്നാലെയായാി താരത്തിന്റെ തുറന്നുപറച്ചിലും കൂടിയായതോടെ പരിപാടി ശ്രദ്ധേയമായി മാറുകയായിരുന്നു. അക്ഷയ് കുമാര്‍ ചിത്രമായ ഗുഡ് ന്യൂസുമായാണ് ഇനി കരീന എത്തുന്നത്. ഇത് കൂടാതെ മറ്റ് ചിത്രങ്ങളും താരത്തിന്റേതായി ഒരുങ്ങുന്നുണ്ട്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായി മുന്നേറുകയാണ് കരീന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X