കരിഷ്മയെ വിവാഹം ചെയ്യാഞ്ഞത് നന്നായെന്ന് സെയ്ഫ് പറയും; വഴക്കുണ്ടാകുന്ന കാര്യം; തുറന്ന് പറഞ്ഞ് കരീന കപൂർ

ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. 2012 ൽ വിവാഹിതരായ ഇരുവരും രണ്ട് മക്കൾക്കൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നു. ഒരുപിടി ശ്രദ്ധേയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. തഷാൻ എന്ന സിനിമയ്ക്കിടെയാണ് രണ്ട് പേരും പ്രണയത്തിലാവുന്നത്. സെയ്ഫ് അലി ഖാൻ അന്ന് വിവാഹ മോചിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. നടി അമൃത സിം​ഗാണ് സെയ്ഫിന്റെ ആദ്യ ഭാര്യ. സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നീ രണ്ട് മക്കളും ഈ വിവാഹ ബന്ധത്തിൽ സെയ്ഫിന് ജനിച്ചു.

കരീന സെയ്ഫിനെ വിവാഹം ചെയ്തപ്പോൾ അന്ന് പല അഭിപ്രായങ്ങളും വന്നു. കരിയറിൽ തിരക്കേറിയ സമയത്താണ് കരീന കപൂർ വിവാഹിതയാകുന്നത്. ഈ സമയത്ത് വിവാഹം ചെയ്യുന്നത് കരിയറിനെ ബാധിക്കുമെന്ന് പലരും പറഞ്ഞെങ്കിലും ഇതൊന്നും കരീന കാര്യമാക്കിയില്ല. വിവാഹശേഷവും കരീന ബോളിവുഡിലെ മുൻനിര നായിക നടിയായി തുടർന്നു. വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ കരീന കപൂർ.

Kareena Kapoor  Saif Ali Khan

താനും സെയ്ഫും വഴക്കിടുന്ന കാര്യങ്ങളെക്കുറിച്ചാണ് കരീന സംസാരിച്ചത്. എസി ടെംപറേച്ചറിന്റെ പേരിലാണ് താനും സെയ്ഫും വഴക്കിടാറെന്ന് കരീന പറയുന്നു. സെയ്ഫിന് 16 ഡി​ഗ്രി സെൽഷ്യസ് വേണം. കാരണം അദ്ദേഹത്തിന് എപ്പോഴും ചൂടാണ്. എന്നാൽ തനിക്കത്രയും തണുപ്പ് സഹിക്കാനാവില്ലെന്ന് കരീന പറയുന്നു. എനിക്ക് എസി 20 ഡി​ഗ്രി സെൽഷ്യസിൽ മതി. ഒടുവിൽ 19 ഡി​ഗ്രി സെൽഷ്യസിന് രണ്ട് പേരും ധാരണയാകുമെന്നും കരീന വ്യക്തമാക്കി.

എന്നാൽ തന്റെ സഹോദരി കരിഷ്മ കപൂറിന് തണുപ്പ് തന്നേക്കാളും പറ്റില്ലെന്ന് കരീന പറയുന്നു. കരിഷ്മ വീട്ടിൽ വരുമ്പോൾ 25 ഡി​ഗ്രി സെൽഷ്യസിലേക്ക് എസി മാറ്റും. ഭാ​ഗ്യം ഞാൻ ബെബോയെ (കരീന) വിവാഹം ചെയ്തത്. കുറഞ്ഞത് 19 ൽ അവൾ ഒതുങ്ങുമെന്ന് സെയ്ഫ് അലി ഖാൻ പറയുമെന്നും കരീന ചൂണ്ടിക്കാട്ടി. ഒരുമിച്ച് അധികം സമയം ചെലവഴിക്കാൻ പറ്റിയില്ലെങ്കിലാണ് മിക്കവാറും താനും സെയ്ഫും വഴക്കുണ്ടാകാറെന്നും കരീന പറയുന്നു.

Kareena Kapoor  Saif Ali Khan

പണത്തിന്റെയോ മറ്റ് കാര്യങ്ങളുടെയോ പേരിൽ വഴക്കിടാറില്ല. പരസ്പരം കണ്ടില്ലെങ്കിലോ ഒരുമിച്ച് സമയം ചെലവഴിച്ചില്ലെങ്കിലോ ആണ് വഴക്ക്. ചിലപ്പോൾ മകൻ തൈമൂർ അലി ഖാനെ വൈകി ഉറങ്ങാൻ സെയ്ഫ് അനുവദിക്കും. അപ്പോൾ തനിക്ക് ദേഷ്യം വരാറുണ്ടെന്നും കരീന കപൂർ വ്യക്തമാക്കി.

ദമ്പതികൾ രണ്ട് പേരും അഭിനേതാക്കളാകുമ്പോൾ ഉള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും സെയ്ഫ് അലി ഖാൻ സംസാരിച്ചു. ഒരു വീട്ടിലാണ് താമസിക്കുന്നതെങ്കിലും ഷൂട്ടിം​ഗിന് പോകുന്നതിനാൽ ചിലപ്പോൾ പരസ്പരം കാണില്ല. സമയം ബാലൻസ് ചെയ്യുക ബുദ്ധിമുട്ടാണ്. കലണ്ടർ നോക്കി ദിവസങ്ങൾ തീരുമാനിക്കേണ്ടതുണ്ടെന്നും കരീന കപൂർ പറഞ്ഞു. കരിയറിലെ തിരക്കുകളിലാണ് കരീനയിപ്പോൾ. ക്രൂ ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം മികച്ച വിജയം നേടി.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X