അസഹനീയമായ വേദന അനുഭവിച്ച ദിവസങ്ങള്‍, തളര്‍ന്നുപോയ സമയത്തെ കുറിച്ച് കരീന കപൂര്‍

By Midhun Raj

സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി ബോളിവുഡില്‍ തിളങ്ങിയ നടിമാരില്‍ ഒരാളാണ് കരീന കപൂര്‍. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള താരം വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് സെയ്ഫ് അലി ഖാനുമായുളള കരീനയുടെ വിവാഹം നടന്നത്. 2012ലായിരുന്നു ഇവരുടെ വിവാഹം. തുടര്‍ന്ന് 2016ല്‍ മകന്‍ തൈമൂര്‍ ഇവരുടെ ജീവിതത്തിലേക്ക് എത്തി. ജനനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ താരപുത്രനാണ് തൈമൂര്‍.

സാരിയില്‍ ഗ്ലാമറസായി തെലുങ്ക് താരം, പുത്തന്‍ ചിത്രങ്ങള്‍ കാണാം

കരീനയ്ക്കും സെയ്ഫിനുമൊപ്പം തൈമൂറിന്‌റെ വിഷേഷങ്ങള്‍ അറിയാനും എല്ലാവരും കാത്തിരുന്നു. തൈമൂറിന് പിന്നാലെ ഈ വര്‍ഷം ഫെബ്രുവരിയില്‍ രണ്ടാമത്തെ മകനും താരദമ്പതികളുടെ ജീവിതത്തിലേക്ക് എത്തി. അതേസമയം ഫിറ്റ്‌നെസിന്‌റെ കാര്യത്തില്‍ എല്ലാം അതീവ ശ്രദ്ധ പുലര്‍ത്താറുളള താരമാണ് കരീന.

തൈമൂറിന് ജന്മം നല്‍കിയ ശേഷം

തൈമൂറിന് ജന്മം നല്‍കിയ ശേഷം തന്‌റെ ഫിറ്റ്‌നെസ് വീണ്ടെടുത്തിരുന്നു കരീന. തുടര്‍ന്ന് സിനിമകളില്‍ അഭിനയിച്ച് വീണ്ടും നടി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. വര്‍ക്കൗട്ട് ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ കരീന പങ്കുവെക്കാറുണ്ട്. പണ്ടുമുതലെ മെലിഞ്ഞ ശരീര പ്രകൃതിയുളള താരമാണ് കരീന. എന്നാല്‍ പ്രസവത്തിന് ശേഷം താരത്തിന് വണ്ണം വെച്ചു.

അതേസമയം രണ്ടാമത്തെ പ്രസവേഷം

അതേസമയം രണ്ടാമത്തെ പ്രസവേഷം താന്‍ ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നതായി പറയുകയാണ് കരീന. നടിയുടെതായി വന്ന പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് കരീന ഇക്കാര്യം പറയുന്നത്. 'രണ്ടാമത്തെ ഗര്‍ഭധാരണത്തിന് ശേഷം ഭയങ്കരമായ ശരീര വേദന ഉണ്ടായിരുന്നു' എന്ന് നടി തന്‌റെ പോസ്റ്റില്‍ പറയുന്നു.

അത് കുറഞ്ഞത് സ്ഥിരമായി യോഗ

'അത് കുറഞ്ഞത് സ്ഥിരമായി യോഗ ചെയ്തതിലൂടെയാണ്' എന്നും കരീന പറഞ്ഞു. 'യോഗയിലൂടെയുളള തന്‌റെ യാത്ര ആരംഭിക്കുന്നത് 2006ലാണ്' എന്ന് നടി പറയുന്നു. 'അന്ന് തഷാന്‍, ജബ് വീ മെറ്റ് എന്നീ സിനിമകളില്‍ കരാര്‍ ഒപ്പിട്ട സമയമാണ്. അത്ഭുതകരമായ മാറ്റങ്ങളാണ് ഉണ്ടായത്. യോഗ എന്നെ ആരോഗ്യമുളളവളും ശക്തയുമാക്കി'.

എന്നാല്‍ രണ്ടാമത്തെ പ്രസവത്തിന് ശേഷം

എന്നാല്‍ രണ്ടാമത്തെ പ്രസവത്തിന് ശേഷം ഞാന്‍ തളര്‍ന്നുപോയി, തിരിച്ചുവരാന്‍ കഴിയാത്തത്ര വേദനയാണ് അനുഭവിച്ചത്. പക്ഷെ ഇന്ന് ഞാന്‍ പതുക്കെ പതുക്കെ തിരിച്ചെത്തുന്നു. സ്ഥിരമായി യോഗ ചെയ്യുന്നതാണ് ഇതിന് തന്നെ സഹായിച്ചതെന്ന് നടി പറഞ്ഞു. സ്ഥിരതയാണ് ഇതില്‍ പ്രധാനമെന്നും കരീന കപൂര്‍ പുതിയ പോസ്റ്റിലൂടെ തന്‌റെ ആരാധകരെ അറിയിച്ചു.

അതേസമയം ലാല്‍സിംഗ് ഛദ്ദയാണ് കരീന

അതേസമയം ലാല്‍സിംഗ് ഛദ്ദയാണ് കരീന കപൂറിന്‌റെ പുതിയ ചിത്രം. സിനിമ ആരംഭിച്ച സമയത്താണ് കരീന ഗര്‍ഭിണിയാവുന്നത്. തുടര്‍ന്ന് ഗര്‍ഭം ധരിച്ച സമയത്ത് തന്നെ സിനിമയിലെ തന്‌റെ ഭാഗങ്ങള്‍ കരീന പൂര്‍ത്തിയാക്കി. ആമിര്‍ ഖാന്‍ നായകനാവുന്ന ലാല്‍സിംഗ് ഛദ്ദ കേരളത്തിലും ചിത്രീകരിച്ചിരുന്നു. ആംഗ്രേസി മീഡിയമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഇര്‍ഫാന്‍ ഖാന്‍ നായകനായ ചിത്രത്തില്‍ നൈന എന്ന കഥാപാത്രത്തെയാണ് കരീന കപൂര്‍ അവതരിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X