'മൂന്നാമതും ​ഗർഭിണിയാണോ? ചിത്രങ്ങളിൽ വയറ് കാണാമല്ലോ?'; പാപ്പരാസികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി കരീന!

സെലിബ്രിറ്റികളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താൽപര്യമാണ്. അവരുടെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളാണ് ആരാധകർ പലപ്പോഴും ആകാംഷയോടെ കേൾക്കാൻ കാത്തിരിക്കുന്നതും.

പലപ്പോഴും മാധ്യമങ്ങൾ സെലിബ്രിറ്റികൾ പൊതുസ്വത്താണെന്ന തരത്തിൽ അവരുടെ സ്വകാര്യതയിലേക്ക് ഇടിച്ച് കയറി അനാവശ്യമായി പ്രശ്നങ്ങളും വാർത്തകളും സൃഷ്ടിക്കുന്നത് ഇപ്പോൾ നിത്യ സംഭവമാണ്.

മാധ്യമങ്ങളുടെ അത്തരം പെരുമാറ്റത്തിന്റെ ഏറ്റവും പുതിയ ഇരയാണ് ബോളിവുഡ് സുന്ദരി കരീന കപൂർ. താരം ​ മൂന്നാമതും ​ഗർഭിണിയാണെന്ന തരത്തിൽ നിരവധി വാർത്തകളാണ് പ്രചരിക്കുന്നത്.

Kareena Kapoor, Laal Singh Chaddha movie, Laal Singh Chaddha,  Kareena Kapoor  Pregnancy, കരീന കപൂർ, ലാൽ സിംഗ് ഛദ്ദ ചിത്രം, ലാൽ സിംഗ് ഛദ്ദ, കരീന കപൂർ ഗർഭം

തെളിവ് സഹിതം നിരത്തിയാണ് പാപ്പരാസികൾ വാർത്ത പരത്തിയിരിക്കുന്നത്. കരീന വലിയ വയറുമായി ഭർത്താവ് സെയ്ഫിനൊപ്പം പാർട്ടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.

കരീന കപൂർ ഖാൻ അടുത്തിടെ ഭർത്താവ് സെയ്ഫ് അലി ഖാനും മക്കളായ തൈമൂറിനും ജെഹിനുമൊപ്പം ലണ്ടനിൽ അവധിക്കാലം ആഘോഷിച്ചിരുന്നു. അവിടെ നിന്നുള്ള ചില ചിത്രങ്ങളിൽ താരത്തിന് വലിയ വയറുണ്ടെന്ന തരത്തിൽ എഡിറ്റ് ചെയ്താണ് ഫോട്ടോകൾ പ്രചരിപ്പിച്ചിരിക്കുന്നത്.

പ്രചരിക്കുന്ന ഫോട്ടോകൾ മോർഫ് ചെയ്തവയാണെന്ന് കരീന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നാമതും​ ​ഗർഭിണിയാണോയെന്ന ചോദ്യം നിരന്തരമായതോടെ താരം ഒരിക്കൽ സോഷ്യൽമീഡിയ വഴി പ്രതികരിച്ചിരുന്നു.

'എന്റെ വയറ്റിൽ പാസ്തയും വൈനും മാത്രമാണുള്ളത്... ശാന്തമാകൂ... ഞാൻ ഗർഭിണിയല്ല.. ഉഫ്.... നമ്മുടെ രാജ്യത്തെ ജനസംഖ്യയിൽ താൻ ഇതിനകം വളരെയധികം സംഭാവന നൽകിയിട്ടുണ്ടെന്ന് സെയ്ഫ് പറയുന്നു....' കരീന പാപ്പരാസികളെ കളിയാക്കി സോഷ്യൽമീഡിയയിൽ കുറിച്ചു. ആമിര്‍ ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രം ലാല്‍ സിങ് ഛദ്ദയാണ് കരീനയുടെതായി റിലീസിനെത്തുന്ന ഏറ്റവും പുതിയ സിനിമ.

Kareena Kapoor, Laal Singh Chaddha movie, Laal Singh Chaddha,  Kareena Kapoor  Pregnancy, കരീന കപൂർ, ലാൽ സിംഗ് ഛദ്ദ ചിത്രം, ലാൽ സിംഗ് ഛദ്ദ, കരീന കപൂർ ഗർഭം

ഈ വര്‍ഷം ബോളിവുഡിന് ഏറ്റവുമധികം പ്രതീക്ഷയുള്ള പ്രോജക്റ്റുകളില്‍ ഒന്നാണ് ലാല്‍ സിങ് ഛദ്ദ. ആമിര്‍ ഖാന്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രം ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ റീമേക്കാണ്. ഓഗസ്റ്റ് 11ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കേഷന്‍ ആണ്.

164.50 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. ആമിര്‍ ഖാന്‍ തന്‍റെ ഡ്രീം പ്രോജക്റ്റ് എന്ന് വിശേഷിപ്പിച്ചിട്ടുള്ള ചിത്രമാണിത്. ചിത്രത്തിനുവേണ്ടി ശാരീരികമായി വലിയ മേക്കോവര്‍ അദ്ദേഹം നടത്തിയിരുന്നു.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X