കരീന പ്രണയത്തിലും സെയ്ഫ് ഉറക്കത്തിലും! പുതിയ ചിത്രങ്ങളുമായി താരജോഡികള്‍
ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ട താരജോഡികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. മകന്‍ തൈമൂറിനൊപ്പമുളള താരജോഡികളുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. തൈമൂറിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലുമുളള ചിത്രങ്ങള്‍ മുന്‍പ് കരീന പങ്കുവെച്ചിരുന്നു. സെയ്ഫിനെയും കരീനയെയും പോലും മകന്‍ തൈമൂറും സോഷ്യല്‍ മീഡിയയിലെ താരമാണ്. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട് താരങ്ങള്‍.

കരീന കപൂറിന്റെതായി പുറത്തിറങ്ങിയ പുതിയൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് വെെറലായി മാറിയിരുന്നു. സെയ്ഫ് അലി ഖാനൊപ്പമുളള പുതിയ ചിത്രങ്ങളുമായിട്ടാണ് കരീന ഇത്തവണ എത്തിയിരിക്കുന്നത്. ഫോള്‍ ഇന്‍ ലവ് എന്ന പ്രയോഗം ഫോള്‍ അസ്ലീപ് എന്ന് തിരുത്തിയാണ് കരീന ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
ഗാര്‍ഡന്‍ ഏരിയയില്‍ കിടക്കുകയാണ് സെയ്ഫും കരീനയും. ആദ്യത്തെ ചിത്രത്തില്‍ രണ്ടുപേരും കണ്ണടച്ച് കിടക്കുന്നത് കാണാം. സെയ്ഫിന്റെ കൈയില്‍ ഒരു പുസ്തകവും ഉണ്ട്. കരീനയാകട്ടെ ഒരു ചെറുപുഞ്ചിരിയുമായിട്ടാണ് കിടക്കുന്നത്. രണ്ടാമത്തെ ചിത്രത്തില്‍ ഉറങ്ങുന്ന സെയിഫിനെയും എണീറ്റിരിക്കുന്ന കരീനയെയും കാണാം.
നേരത്തെ ലോക് ഡൗണ്‍ കാലത്ത് വീട്ടില്‍ സെയ്ഫ് ചിത്രം വരയ്ക്കുന്ന ഫോട്ടോകളും കരീന കപൂര്‍ പോസ്റ്റ് ചെയ്തിരുന്നു. സെയ്ഫിനൊപ്പം തൈമൂറും ചിത്രം വരച്ചിരുന്നു. സെയ്ഫും തൈമൂറും ബാല്‍ക്കെണിയില്‍ ചിത്രം വരയ്ക്കുന്നതാണ് കരീന പങ്കുവെച്ചിരുന്നത്. ലോക്ക് ഡൗണ്‍ കാലം വെറുതെ ഇരുന്ന് സമയ കളയാതെ ക്രിയാത്മകമായി വിനിയോഗിക്കുകയാണ് താരങ്ങള്‍. കുറച്ച് പേര്‍ പാചകത്തിലും വര്‍ക്കൗട്ടിലും സമയം ചെലവഴിക്കുമ്പോള്‍ മറ്റ് ചിലര്‍ തങ്ങളുടെ ഉള്ളിലുളള കഴിവുകള്‍ പൊടിത്തട്ടിയെടുക്കുകയാണ്.
നേരത്തെ ബോളിവുഡിലെ മറ്റു താരങ്ങളും തങ്ങളുടെ ലോക് ഡൗണ്‍ കാല വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നു. കൊറോണ ബോധവല്‍ക്കരണത്തിനൊപ്പമാണ് അധിക പേരും വീട്ടുവിശേഷങ്ങളും പങ്കുവെച്ചുകൊണ്ട് എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായതിനൊപ്പം സഹായ ഹസ്തങ്ങളുമായും താരങ്ങള്‍ എത്തുന്നുണ്ട്. ലോക് ഡൗണ്‍ സമയത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി നേരത്തെ മിക്ക താരങ്ങളും രംഗത്തെത്തിയിരുന്നു. സഹായങ്ങള്‍ ചെയ്യുന്നതിനൊപ്പം മറ്റുളളവരോട് ഇതേപോലെ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നുമുണ്ട് താരങ്ങള്‍.


Click it and Unblock the Notifications