For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യത്തേത് പോലെ ആയിരുന്നില്ല, രണ്ടാമത്തെ പ്രസവം ലേശം കടുപ്പമായിരുന്നു; ഗര്‍ഭകാലത്തെ കുറിച്ച് പറഞ്ഞ് കരീന കപൂർ

  |

  ബോളിവുഡിന്റെ പ്രിയ താരസുന്ദരി കരീന കപൂര്‍ എല്ലാവര്‍ക്കും മാതൃകയാണ്. വെള്ളിത്തിരയില്‍ നിറസാന്നിധ്യമായി നില്‍ക്കുന്ന നടിമാര്‍ക്ക് പ്രസവിക്കാനും കുട്ടികളെ നോക്കാനും മടിയാണെന്ന് പരക്കെ പറയുമെങ്കിലും കരീന അവിടെ വ്യത്യസ്തയാണ്. നാല് വര്‍ഷത്തെ ഇടവേളയില്‍ രണ്ട് ആണ്‍മക്കള്‍ക്കാണ് കരീന ജന്മം കൊടുത്തിരിക്കുന്നത്.

  ചുവപ്പഴകിൽ ശ്രീദേവിയുടെ മകൾ, ജാൻവി കപൂറിൻ്റെ കിടിലൻ ഫോട്ടോസ് കാണാം

  തൈമൂറിന് കുഞ്ഞനിയന്‍ ജനിച്ചത് ഈ വര്‍ഷമായിരുന്നു. ആദ്യത്തെ അപേക്ഷിച്ച് തന്റെ രണ്ടാമത്തെ പ്രസവം ലേശം കോംപ്ലിക്കേറ്റഡ് ആണെന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ നടി വിശദീകരിക്കുന്നത്. ഒപ്പം കൊവിഡ് കാലത്ത് ഗര്‍ഭിണിയാവുമ്പോഴുള്ള പ്രതിസന്ധികളെ കുറിച്ചടക്കം നടി തുറന്ന് സംസാരിക്കുകയാണ്. വിശദമായി വായിക്കാം..

  ഭാഗ്യം കൊണ്ട് എന്റെ ആദ്യത്തെ പ്രസവം വളരെ മനോഹരമായിരുന്നു. ഇപ്പോള്‍ തൈമൂര്‍ എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും വയറ്റിലുള്ളപ്പോള്‍ ഒരിക്കലുമെന്നെ ബുദ്ധിമുട്ടിച്ചിരുന്നില്ല. ലേശം ക്ഷീണം ഉണ്ടായിരുന്നെങ്കിലും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉള്ള അസ്വസ്ഥതകളൊന്നും ഇല്ലായിരുന്നു. ആദ്യ രണ്ട് മാസം കൊണ്ട് തലവേദനയും മാറി. ഞാന്‍ ഭയങ്കര ഊര്‍ജ്ജസ്വലയായി പുറത്ത് പോവുകയും വളരെ സന്തോഷത്തോടെയുമാണ് കഴിഞ്ഞത്. എന്റെ ഗര്‍ഭാവസ്ഥയുടെ വലിയൊരു ഭാഗവും ഞാന്‍ യാത്ര ചെയ്തിരുന്നു. അതില്‍ പ്രധാനം റോമിലേക്ക് പോയതാണ്.

  യാത്രകള്‍ മാത്രമല്ല ഗര്‍ഭാകാലം മുഴുവനും തന്നെ എന്റെ വര്‍ക്കുകള്‍ക്ക് പോയിരുന്നു. തൈമൂറിനെ പ്രസവിക്കുന്നതിന്റെ തലേ ദിവസം വരെ ഞാനൊക്കെ ചെയ്തിരുന്നു. പക്ഷേ രണ്ടാമത്തെ ഗര്‍ഭകാലം ഇതിന് വിപരീതമായിരുന്നു. എന്റെ കാര്യം മാത്രമല്ല. എല്ലാ സ്ത്രീകള്‍ക്കും ഇങ്ങനെയാവാം. വേറിട്ട പല അനുഭവങ്ങളാണ് ഓരോ പ്രസവത്തിലൂടെയും സ്ത്രീകള്‍ നേരിടുന്നത്. ഭക്ഷണത്തിനോടുള്ള കൊതിയും മറ്റ് അസ്വസ്ഥകളുമൊക്കെ മാറി മാറി വരും. ചിലപ്പോള്‍ പ്രായത്തിന്റെ വ്യത്യാസവും ഉണ്ടാവും.

  പതിനെട്ട് വർഷവും ദേ മാവേലി കൊമ്പത്ത് മുടങ്ങാതെ പുറത്തിറക്കി; അത് നിർത്താനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

  തൈമൂറിനെ പ്രസവിക്കുമ്പോള്‍ എനിക്ക് 36 വയസും ജഹാംഗീര്‍ ആയപ്പോള്‍ 40 വയസും ആയിരുന്നു. 2020 മേയ് മാസമാണ് ഞാന്‍ ജഹംഗീറിനെ ഗര്‍ഭിണിയാണെന്ന് അറിയുന്നത്. കൃത്യം കൊവിഡ് വ്യാപിക്കുന്ന സമയത്ത് ലോക്ഡൗണും പ്രഖ്യാപിച്ചിരുന്ന കാലമാണ്. മുംബൈയിലെ വീട്ടിലായിരുന്നു അക്കാലത്ത്. എവിടെയും പോകാതെ അകത്ത് തന്നെയിരുന്നു. ആ വേനല്‍ക്കാലത്ത് എനിക്ക് പെട്ടെന്ന് സുഖമില്ലാതെ വന്നു. ഒരു ഓക്കാനം പോലെ. അന്നേരമാണ് ഗര്‍ഭിണിയാണെന്നുള്ള കാര്യം അറിയുന്നത്. ഇതറിഞ്ഞതോടെ എല്ലാവരും വലിയ സന്തോഷത്തിലായി. ആ ഗര്‍ഭകാലം ആശങ്കകള്‍ നിറഞ്ഞതായിരുന്നു. അതുകൊണ്ട് തന്നെ ഞാനൊട്ടും ആക്ടീവ് ആയിരുന്നില്ല. കൊവിഡ് ഉള്ളതിന്റെ ഭയവും എനിക്ക് വന്നു.

  വായടപ്പിക്കുന്ന മറുപടിയുമായി കരീന കപൂര്‍

  രാവിലെ ഉണ്ടാവാറുള്ള ബുദ്ധിമുട്ടുകളെല്ലാം ചേര്‍ത്ത് ഞാനൊരു പുസ്തകം എഴുതിയിരുന്നു. ആദ്യത്തെ പതിനേഴ് മുതല്‍ പതിനെട്ട് ദിവസം വരെ എനിക്ക് രാവിലെ ഓക്കാനം വരുമായിരുന്നു. ചില സമയങ്ങളില്‍ മരുന്ന് പോലും കാര്യമായി പ്രവര്‍ത്തിച്ചില്ല. അത്രയും ക്ഷീണിതയും അവശതയിലാവുകയും ചെയ്തിരുന്നു ഞാന്‍. തൈമൂറിനെ പോലെ തന്നെയാണ് മകന്‍ ജഹാംഗീറും ലേശം ചബ്ബിയാണ്. നേരത്തെ ഒരു സിസേറിയന്‍ ഉണ്ടങ്കില്‍ പിന്നെ സ്വഭാവികമായും പ്രസവിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നും കരീന പറയുന്നു.

  സുമിത്രയുടെ നാശം കാണാന്‍ നിന്നിട്ട് സ്വയം നാശത്തിലേക്കു പോകുന്ന വേദിക; സിദ്ധാര്‍ഥിന്റെ ഉള്ള കാർ കൂടി നഷ്ടമായി

  English summary
  Kareena Kapoor Pregnancy Confession And Second Pregnancy Troubles At The Age 40 Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X