അഭിനയം മാത്രമല്ല ദീപികയെ കൊണ്ട് ഈ പണിയും പറ്റും, രൺബീറിനെ മുന്നിൽ ഇരുത്തി കൊണ്ട് കരീന..

ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കരീന കപൂർ. സിനിമ കുടുംബത്തിൽ ജനിച്ച് വളർന്ന താരം 2000 ൽ പുറത്ത് വന്ന റെഫ്യൂജീ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. ബോളിവുഡിലെ മുൻ നിര നായകന്മാരുടെ ഭാഗ്യനായികയായി തിളങ്ങാൻ കരീനയ്ക്ക് കഴിഞ്ഞിരുന്നു. ഇപ്പോഴും നടി സിനിമയിൽ സജീവമാണ്. ആ കാലത്ത് സാധാരണ ഗതിയിൽ വിവാഹത്തിന് ശേഷം നടിമാർ സിനിമയിൽ നിന്ന് ഇടവേള എടുക്കാറുണ്ട്. എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്തയായിരുന്നു കരീന. കല്യാണ ശേഷവും ജോലിയിൽ സജീവമായിരുന്നു.

കരീനയുടെ സിനിമകൾ പോലെ തന്നെ താരത്തിന്റെ അഭിമുഖങ്ങളും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാവാറുണ്ട്. തനിക്ക് പറയാനുള്ളത് വളരെ കൃത്യമായി തുറന്ന് പറയുന്ന പ്രകൃതക്കാരിയാണ് കരീന. ബോളിവുഡിലെ ചുരുക്കം നടിമാർ മാത്രമേ ഇത്തരത്തിൽ തങ്ങളുടെ നിലപാട് തുറന്നടിക്കാറുള്ളൂ. ഇപ്പോൾ വൈറലാവുന്നത് കരീനയുടെ ഒരു പഴയ അഭിമുഖമാണ്. നടി കത്രീന കൈഫിന്റേയും വിക്കിയുടേയും വിവാഹത്തോട് അനുബന്ധിച്ചാണ് ഈ പഴയ അഭിമുഖം വീണ്ടും വൈറലാവുന്നത്.

രൺബീറിന്റെ  വിവാഹം

കത്രീനയും രൺബീറും പ്രണയത്തിലായിരിക്കെ ഫിലിം മേക്കർ കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണിൽ കരീനയും സഹോദരൻ രൺബീർ ഒന്നിച്ചെത്തിയിരുന്നു. കത്രീനയെ സഹോദരന്റെ ഭാര്യയായി അംഗീകരിക്കുന്നത് മുതൽ ഇവരുടെ കല്യാണത്തിനെ കുറിച്ച് വരെ നടി സംസാരിച്ചിരുന്നു. കത്രീനയെ സഹോദരി എന്നായിരുന്നു കരീന വിളിച്ചത്. കൂടാതെ വിവാഹ ദിവസം നടിയുടെ ഹിറ്റ് ഗാനങ്ങൾക്കെല്ലാം ചുവട് വയ്ക്കുമെന്നും അന്ന് പറഞ്ഞിരുന്നു. ഇതെല്ലാം രൺബീറിനെ നിശബ്ദനാക്കിയിരുന്നു.

 നടിമാർക്ക്  മറ്റൊരു കരിയർ

ഇപ്പോഴിത ഈ അഭിമുഖത്തിലെ ഏറ്റവും രസകരമായറാപ്പിഡ് ഫയർ സെക്ഷനാണ് വൈറലാവുന്നത്. താരങ്ങൾക്ക് മറ്റൊരു കരിയർ നിർദ്ദേശിക്കാനാണ് കരീനയോട് പറഞ്ഞത്. ആദ്യം കത്രീനയുടെ പേരായിരുന്നു കരൺ പറഞ്ഞത്. കത്രീന നല്ലൊരു എയർഹോസ്റ്റസ് ആകുമായിരുന്നു എന്നാണ് നടിയുടെ കണ്ടെത്തൽ. സോനത്തിന് നല്ലൊരു ഫാഷൻ ഡിസൈനർ ആകാമെന്നും നടി പറഞ്ഞു. കൂടാതെ നടി സോനാക്ഷി സിൻഹയ്ക്ക് ഒരു വീട്ടമ്മയുടെ വൈബാണ് ഉള്ളതെന്നും കരീന പറയുന്നു. പദുകോണിന് ഒരു ഒരു പൈലറ്റാകാമെന്നാണ് ബേബു നിർദ്ദേശിക്കുന്നത്

കത്രീനയുടെ  വിവാഹം

ദീപികയും കത്രീനയും പൈലറ്റായ വിമനാത്തിൽ സോനാക്ഷി സിൻഹ എന്ന വീട്ടമ്മയായ്ക്കൊപ്പം കരീനയെ കയറ്റി വിടുമെന്ന് കരണും രൺബീറും നടിയെ പറഞ്ഞ് കളിയാക്കിയിരുന്നു. കത്രീനയുടെ വിവാഹത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പഴയ അഭിമുഖം വീണ്ടും വൈറലായത്. ഡിംസംബർ 9 ന് ആണ് വിക്കിയുടെ കത്രീനയുടെയും വിവാഹം. കല്യാണത്തിനായി താരകുടുംബം ജയ്പൂരിൽ എത്തിയിട്ടുണ്ട്. താരങ്ങളുടേയും അതിഥികളുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലായിട്ടുണ്ട്. 8, 9 തീയതികളിലായിരിക്കും സംഗീത് മെഹന്ദി ചടങ്ങുകൾ നടക്കുന്നത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
പ്രണയ വിവാഹം

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. 2019 ൽ നടന്ന ഒരു പുരസ്കാരദാന ചടങ്ങിന് ശേഷമാണ് ഇവരുടെ പ്രണയകഥ ബോളിവുഡ് കോളങ്ങളിൽ ചർച്ചയാവാൻ തുടങ്ങിയത്. അന്ന് താരങ്ങലെ സാക്ഷിയാക്കി വിക്കി- കത്രീനയെ പ്രൊപ്പോസ് ചെയ്തിരുന്നു. സ്കിറ്റിന് ഇടയിലായിരുന്നു സംബവം. പ്രിയങ്ക ചോപ്ര, ദീപിക- രൺവീർ വിവാഹ കഴിഞ്ഞതിന് പിന്നാലെ നടന്ന ഒരു പുരസ്കാരദാന ചടങ്ങിലാണ് ഈ സംഭവം നടക്കുന്നത്. 'ബോളിവുഡിൽ ഇപ്പോൾ വിവാഹ സീസൺ ആണ്. കത്രീന വിക്കിയെ പോലുള്ള നല്ല ചെറുപ്പക്കാരനെ വിവാഹം കഴിക്കാത്തത് എന്താണെന്നുമായിരുന്നു നടന്റെ ചോദ്യം.സൽമാൻഖാന്റെ ചിത്രത്തിലെ ഗാനം ആലപിച്ച് കൊണ്ടായിരുന്നു പ്രെപ്പോസ് ചെയ്തത്. ഇതിന് പിന്നാലെയാണ് താരങ്ങളുടെ പ്രണയകഥ പ്രചരിക്കാൻ തുടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X