സെയ്ഫിന്റെ മൂന്ന് മക്കളും ആ കാര്യത്തിൽ ഒരുപോലെ! രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കവെ കരീന പറയുന്നു

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ സെയ്ഫ് അലിഖാന്റേത്. നടന്റെ കുടുംബവിശേഷങ്ങൾ എപ്പോഴും സിനിമ കോളങ്ങളിലും പ്രേക്ഷകരുടെ ഇടയിലും ചർച്ചയാകാറുണ്ട്. ബോളിവുഡിലെ കൂൾ ഡാഡിമാരിൽ ഒരാളാണ് സെയ്ഫ്. നടന്റേയും മൂന്ന് മക്കളുടേയും വിശേഷങ്ങൾ എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിത നാലാമതും അച്ഛനാകാൻ തയ്യാറെടുക്കുകയാണ് സെയ്ഫ് അലിഖാൻ. ഇത് ബോളിവുഡ് കോളങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

കരീന കപൂർ വീണ്ടും അമ്മയാകാൻ പോകുന്ന വിവരം നടിയുടെ പിതാവാണ് പ്രേക്ഷകരുമായി പങ്കുവെച്ചത്. ദേശീയ മാധ്യമമായ പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത് . ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാറ, ഇബ്രാഹിം, തൈമൂർ ഇവരുടെ കോമൺ സ്വഭാവത്തെ കുറിച്ച് കരീന പറഞ്ഞ വാക്കുകളാണ്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കരീന ഇക്കാര്യം വെളിപ്പെടുത്തിയത്. സെയ്ഫ് അലിഖാൻ- അമൃത സിങ് ദമ്പതികളുടെ മക്കളാണ് നടി സാറയും ഇബ്രാഹിം അലിഖാനും

കരീനയുമായുള്ള   ബന്ധം

2004 ൽ അമൃത സിങ്ങുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് സെയ്ഫ് നടി കരീന കപൂറിനെ വിവാഹം ചെയ്യുന്നത്. 2012 ആയിരുന്നു ഇവരുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് താരവിവാഹം നടക്കുന്നത്. കരീനയുമായി അടുത്ത ബന്ധമാണ് സെയ്ഫ് - അമൃത ദമ്പതികളുടെ മക്കളായ നടി സാറ അലിഖാനും ഇബ്രഹാമിനുമുള്ളത്. മൂവരും അടുത്ത സുഹൃത്തുക്കളാണ്. ഇത് പല അവസരങ്ങളിലും കരീനയും സാറയും വെളിപ്പെടുത്തിയിട്ടുമുണ്ട്. കൂടാതെ കുഞ്ഞ് തൈമൂറിനെ കാണാൻ ഇവർ ഇടയ്ക്ക് എത്താറുമുണ്ട്. സഹോദരങ്ങളുടെ ഗെറ്റ്ടുഗദർ സോഷ്യൽ മീഡിയയൽ ചർച്ച വിഷയമാണ്.

Recommended Video

വായടപ്പിക്കുന്ന മറുപടിയുമായി കരീന കപൂര്‍
  മൂവരും ഒരുപോലെ

സെയ്ഫിന്റെ മൂന്ന് മക്കളുടെ കോമൺ സ്വഭാവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് കരീന കപൂർ ഖാൻ. മൂന്ന് പേരേയും ഒരുപോലെ സെയ്ഫ് സ്നേഹിക്കുന്നതെന്നും കരീന പറഞ്ഞു. സാറയുമായി തൈമൂറിന് രൂപസാദ്യശ്യമുണ്ട്. സാറയുടെ കുട്ടിക്കാലത്തെ രൂപത്തിന് സമാനമാണ് തൈമൂർ. പാറ്റൗഡി കുടുംബത്തിലെ കണ്ണുകളാണ് ഇവർക്ക് മൂന്ന് പേർക്കും ലഭിച്ചിരിക്കുന്നത്. കൂടാതെ മൂന്ന് സഹോദരങ്ങളും തമ്മിൽ വളരെ അടുത്ത ബന്ധമാണെന്നും കരീന കൂട്ടിച്ചേർത്തു.

 ഇബ്രാഹീമിനെ പോലെയല്ല സാറയും  തൈമൂറും

മൂന്ന് മക്കളുടേയും ബാല്യകാലത്തെ കുറിച്ചും കരീന അഭിമുഖത്തിൽ പറഞ്ഞു. ഇബ്രാഹിമിന്റെ കുട്ടിക്കാലത്തെക്കുറിച്ച് സെയ്ഫ് തന്നോട് പറഞ്ഞിട്ടുണ്ട്. വളരെ പാവം കുട്ടിയായിരുന്നു. വളരെ സമാധാനപ്രിയനായിരുന്നു. എന്നാൽ സാറയും തൈമൂറും അങ്ങനെയല്ല വൃകൃതിക്കുട്ടികളായിരുന്നു. സാറ അതിമനോഹരിയാണ്. സെയ്ഫിനെ പോലെയാണ് തൈമൂർ എന്നാണ് തനിക്ക് തോന്നുന്നതെന്നും കരീന അഭിമുഖത്തിൽ പറയുന്നു.

 അച്ഛന് മക്കളുടെ ആശംസ

നാലാമതും അച്ഛനാകാൻ തയ്യാറെടുക്കുന്ന സെയ്ഫിന് ആശംസകളുമായി മകൻ എത്തിയിട്ടുണ്ട്. സോഹ അലിഖാന്റേ പോസ്റ്റിലൂടെയായിരുന്നു താരപുത്രന്റെ കമന്റ്. സഹോദരന്റെ നാലാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നു എന്നുള്ള രസകരമായ പോസ്റ്റായിരുന്നു സോഹ പങ്കുവെച്ചത്. ഇതിന് ചുവടെയായിരുന്നു ഇബ്രാഹിമിന്റെ കമന്റ്.അബ്ബാ.. എന്ന് കുറിച്ച ശേഷം രസകരമായ ഇമോജിയായിരുന്നു താരപുത്രൻ പോസ്റ്റ് ചെയ്തത്. ദിവസങ്ങൾക്ക് മുൻപായിരുന്നു സെയ്ഫിന്റെ 50ാം പിറന്നാൾ മക്കൾ പിതാവിന് ആശംസയുമായി രംഗത്തെത്തിയിരുന്നു. പിതാവിനോടൊപ്പമുള്ള ബാല്യകാല ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ആശംസ.

Read more about: kareena kapoor കരീന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X