രാവിലെ നാരങ്ങാനീര് ചേര്‍ത്ത ചൂടുവെള്ളം, ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി നടി...
ബോളിവുഡിന്റെ സീറോ സൈസ് സുന്ദരി എന്നാണ് കരീന കപൂർ ഖാനെ അറിയപ്പെടുന്നത്. ശരീര സംരക്ഷണത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും താരം തയ്യാറാവുകയില്ല. ഇപ്പോഴിതാ തന്റെ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തുകയാണ് കരീന. ജീവിതത്തെയും നല്ല ഭക്ഷണങ്ങളേയും ആരോഗ്യകരമായി സമീപിക്കുന്നതാണ് തന്റെ ഫിറ്റ്നസിന്റെ പ്രധാന രഹസ്യമെന്ന് താരം പറയുന്നു.

ഇപ്പോഴിതാ തന്റെ ഭക്ഷണത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. നാരങ്ങ വെള്ളം കുടിച്ചു കൊണ്ടാണ് തന്റെ ഒരു ദിവസം ആരംഭിക്കുന്നത്. ചൂട് വെള്ളത്തിൽ നാരങ്ങ നീര് കലർത്തിയാണ് കുടിക്കുന്നത്. പ്രഭാതഭക്ഷണത്തിന് ഉപ്പ് മാവ് നിർബന്ധമായിരിക്കും. ഇതിന് ശേഷം ബ്രെഡ്ഡോ സോയാമിൽക്കോ കഴിക്കും. ഭക്ഷണത്തിൽ ജങ്ക്ഫുഡ് ഉൾപ്പെടുത്താറില്ല.
ഉച്ചയ്ക്കും രാത്രിയും വീട്ടിൽ ഉണ്ടാക്കിയ ആഹാരം കഴിക്കാൻ പരമാവധി നോക്കാറുണ്ട്. ഉച്ചയ്ക്ക് ചോറ് പ്രധാനമാണ്. അതുപോലെ തന്നെ ചപ്പാത്തിയും ദാലും സലാഡുമൊക്കെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. സ്നാക്സിനു പകരം പ്രോട്ടീൻ ഷേക്കും പഴങ്ങളുമാണ് കാഴിക്കാറുള്ളത്.
രാത്രി 8 മണിയോടെ ഭക്ഷണം കഴിക്കും. ഇത് കഴിഞ്ഞാൽ ആഹാരമൊന്നും കഴിക്കാറില്ല. ചപ്പാത്തിയും ദാലും വെജിറ്റബിൾ സൂപ്പുമാണ് കഴിക്കാറുള്ളത്. ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കും. ഇതിൽ യാതൊരു തരത്തിലുളള വിട്ട് വീഴ്ചയും ചെയ്യാറില്ലെന്നും താരം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications