പ്രസവത്തിന് പോയപ്പോള്‍ ഒറ്റ രാത്രി പോലും ഭര്‍ത്താവ് കൂടെ നിന്നില്ല! തന്റെ വിഷമത്തെ കുറിച്ച് കരീന കപൂര്‍
ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞതിന് ശേഷമായിരുന്നു നടന്‍ സെയിഫ് അലി ഖാന് കരീന കപൂറുമായി ഇഷ്ടത്തിലാവുന്നത്. ഇരുവരും ഡേറ്റിംഗിലായത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. കരീനയുടേത് ആദ്യ വിവാഹവും സെയിഫിന്റെ രണ്ടാം വിവാഹമാണെന്നതും പരിഹാസങ്ങള്‍ക്ക് കാരണമായി. എന്നാലിപ്പോള്‍ ബിടൗണിലെ സംതൃപ്തരായ ദമ്പതിമാരാണ് ഇരുവരും.
അടുത്തിടെ താരങ്ങളുടെ വീട്ടില്‍ കള്ളന്‍ കയറുകയും സെയിഫിനെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. കാര്യമായ പരിക്കുകള്‍ ഇല്ലെങ്കിലും നടന്‍ അതിവേഗം ജീവിതത്തിലേക്ക് തിരിച്ച് വന്നു. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ കരീന കപൂറിന്റെ ചില അഭിമുഖങ്ങള്‍ പുറത്ത് വന്നു. തന്റെ കരിയറിനെ കുറിച്ചും ജീവിതത്തെ പറ്റിയുമൊക്കെയാണ് നടി ഇതിലൂടെ സംസാരിച്ചത്. ഒപ്പം പ്രസവത്തിന് ആശുപത്രിയിലായ സമയത്ത് ഭര്‍ത്താവിന്റെ ചില പ്രവൃത്തികള്‍ തന്നെ വേദനിപ്പിച്ചെന്നും കരീന വെളിപ്പെടുത്തി.

ഇന്ത്യന്‍ സിനിമാലോകം ഏറെ ആഘോഷമാക്കിയ ഗര്‍ഭകാലമായിരുന്നു നടി കരീന കപൂറിന്റേത്. മൂത്തമകന്‍ തൈമൂറിനെ ഗര്‍ഭിണിയായിരിക്കുന്ന കാലത്ത് യോഗ ചെയ്തും നിറവയറ് കാണിച്ചുമൊക്കെ നടി വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നു. സെയിഫ് സപ്പോര്‍ട്ടീവായ ഭര്‍ത്താവ് ആണെങ്കിലും ചില കാര്യങ്ങളില്‍ അദ്ദേഹത്തിന് വീഴ്ച സംഭവിച്ചതായിട്ടാണ് നടി പറയുന്നത്. നടന്‍ രണ്‍ബീര്‍ കപൂറിനൊപ്പം നടത്തിയ അഭിമുഖത്തിലായിരുന്നു കരീന സംസാരിച്ചത്.
രണ്‍ബീര്‍ ഭാര്യ ആലിയയുടെ പ്രസവസമയത്ത് കൂടെ നിന്നതിനെ പറ്റി പറഞ്ഞിരുന്നു. അവളുടെ കൂടെ നിന്നപ്പോള്‍ നല്ല രീതിയില്‍ തന്നെ ഞാന്‍ നിന്നു. പ്രസവത്തിന് ഏകദേശം മൂന്ന് മാസം മുന്‍പ് തന്നെ ഞാന്‍ വര്‍ക്കുകളൊന്നും ചെയ്യാതെ ലീവ് എടുത്തിരുന്നു. മാത്രമല്ല ഭാര്യ ആശുപത്രിയില്‍ കിടന്ന ആ ഒരാഴ്ച താനും ഒപ്പം തന്നെ നിന്നുവെന്നുമാണ് രണ്‍ബീര്‍ പറഞ്ഞത്. എന്നാല്‍ ഇതിന് മറുപടിയെന്നോണം തന്റെ അനുഭവത്തെ കുറിച്ച് കരീനയും പറഞ്ഞു.
രണ്‍ബീര്‍ പറഞ്ഞ കാര്യങ്ങളിലൂടെ അദ്ദേഹം എത്രത്തോളം സ്‌നേഹനിധിയായ ഭര്‍ത്താവാണെന്ന് വ്യക്തമാണ്. എന്നാല്‍ എല്ലാവരും അങ്ങനെയല്ല. കാരണം സെയിഫിന് ഒരു രാത്രി പോലും എന്റെ കൂടെ ആശുപത്രിയില്‍ നില്‍ക്കാന്‍ സാധിച്ചിട്ടില്ല. രണ്ട് മക്കളുടെ പ്രസവത്തിന്റെ സമയത്തും അങ്ങനെ തന്നെയാണ് സംഭവിച്ചതെന്നാണ് കരീന പറഞ്ഞത്.

2012 ലാണ് സെയിഫ് അലി ഖാനും കരീന കപൂറും വിവാഹിതരാവുന്നത്. ഒരുമിച്ച് അഭിനയിക്കുമ്പോള്‍ തോന്നിയ ഇഷ്ടമായിരുന്നു താരങ്ങളുടെ വിവാഹത്തിലേക്ക് എത്തിയത്. സെയിഫ് നേരത്തെ വിവാഹിതൻ കൂടിയായിരുന്നതിനാൽ കരീന ആദ്യം ഈ ബന്ധത്തിനോട് താത്പര്യം കാണിച്ചിരുന്നില്ല. ഏറെ കാലം നടൻ കരീനയുടെ പുറകേ നടന്നിരുന്നു. എന്നാൽ പിന്നീട് സമ്മതം അറിയിച്ചതോടെയാണ് ഇരുവരും വിവാഹിതരായത്. ഇതിനിടെ സെയിഫും കരീനയും വിവാഹിതരായി ഒന്നര വര്‍ഷത്തില്‍ കൂടുതല്‍ ഒരുമിച്ച് മുന്നോട്ട് പോവില്ലെന്നായിരുന്നു അന്ന് ചില പ്രവചനങ്ങള്‍. വിവാഹത്തിനും ഏറെ മുന്‍പായിരുന്നു കരീനയുടെ വിവാഹജീവിതം അത്ര സുഖകരമായിരിക്കില്ലെന്ന് പ്രശസ്തനായൊരു ജോത്സ്യന്‍ പ്രവചിച്ചത്.
കുടുംബത്തിന് അകത്ത് നടക്കുന്ന പ്രശ്‌നങ്ങള്‍ കാരണം ഒന്നര വര്‍ഷത്തില്‍ തന്നെ അവരുടെ ബന്ധം അവസാനിച്ചേക്കും. ഇരുവരും ഡിവോഴ്‌സ് ആവുമെന്നുമൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ പതിമൂന്ന് വര്‍ഷത്തോളമായിട്ടും സന്തുഷ്ടരായി ജീവിക്കുകയാണ് ഇരുവരും. ഒപ്പം രണ്ട് ആണ്‍മക്കളുടെ മാതാപിതാക്കള്‍ കൂടിയാണ് ഇരുവരും.
2016 ഡിസംബറിലായിരുന്നു മൂത്തമകന്‍ തൈമൂര്‍ അലി ഖാന് കരീന ജന്മം കൊടുക്കുന്നത്. അന്ന് മകന് തൈമൂര്‍ എന്ന പേരിട്ടതിന്റെ പേരിലും നടി വിമര്‍ശിക്കപ്പെട്ടിരുന്നു. പിന്നീട് 2021 ലാണ് കരീന രണ്ടാമത്തെ മകന്‍ ജെഹ് അലി ഖാനെ പ്രസവിക്കുന്നത്. ഇപ്പോള്‍ രണ്ട് മക്കളുടെയും കൂടെ സന്തുഷ്ടരായി ജീവിക്കുകയാണ് താരദമ്പതിമാര്‍.


Click it and Unblock the Notifications